x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: August 31, 2026 11:50 PM IST | Updated: August 31, 2026 11:50 PM IST

നി​ഷാ​ദ്

കൊ​ട്ടി​യം: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പൊ​ലിസ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. മൈ​ലാ​പ്പൂ​ര്‍ നാ​ലു​തു​ണ്ടി​ല്‍ വീ​ട്ടി​ല്‍ അ​ട്ട നി​ഷാ​ദ് എ​ന്ന നി​ഷാ​ദ്(38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ലം സി​റ്റി പൊലിസ് ക​മ്മീ​ഷ​ണ​ര്‍ ഹേ​മ​ല​ത​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചാ​ത്ത​ന്നൂ​ര്‍ എ​സി​പി രാ​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഡി​വി​ഷ​ന്‍ ഡാ​ന്‍​സാ​ഫ് സം​ഘ​വും കൊ​ട്ടി​യം പൊലിസും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 29ന് ​രാ​ത്രി ഒ​മ്പ​തോ​ടെ ത​ഴു​ത്ത​ല മൈ​ലാ​പ്പൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​ടി​വ​സ്ത്ര​ത്തി​ന്‍റെ പോ​ക്ക​റ്റി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ 2.21 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​യ​ക്കുമ​രു​ന്ന് എ​ത്തി​ച്ച് കൊ​ട്ടി​യം, ക​ണ്ണ​ന​ല്ലൂ​ര്‍, ചാ​ത്ത​ന്നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലെ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മ​റ്റും വി​ല്‍​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. സം​ഭ​വ​ത്തി​ല്‍ കൊ​ട്ടി​യം പൊലിസ് എ​ന്‍ഡിപിഎ​സ് നി​യ​മ​പ്ര​കാ​രം പ്ര​തി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ്ര​തി​ക്കെ​തി​രെ മു​മ്പും എ​ന്‍​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം കൊ​ട്ടി​യം പൊ​ലിസ് നി​ര​വ​ധി കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ്തി​ട്ടു​ണ്ട്.

കൂ​ടാ​തെ 2025-ല്‍ 1.930 ​കി​ലോ ഗ​ഞ്ചാ​വ് പി​ടി​കൂ​ടി​യ​തി​ന് കൊ​ല്ലം എ​ക്സൈ​സ് വ​കു​പ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ്ത കേ​സി​ലും 2023-ല്‍ ​ത​മി​ഴ്നാ​ട് ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ച്ച് ആ​റു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​തി​ന് ചെ​ന്നൈ റെ​യി​ല്‍​വേ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up