x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തി​ച്ചു ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച 178 ഗ്രാം ​ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ


Published: July 9, 2026 02:24 AM IST | Updated: July 9, 2026 02:24 AM IST

കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ത്തി​ച്ചു ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച 178 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കൊ​ടു​ങ്ങ​ല്ലൂ​ർ ആ​റാ​ട്ടു​വ​ഴി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന കു​റ്റി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ അ​ഫ്സ​ൽ (പെ​പ്പ -26) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ഫ്സ​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്ക്വാ​ഡും സം​യു​ക്ത​മാ​യി ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന ആ​റാ​ട്ടു​വ​ഴി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി. പോ​ലീ​സ് വീ​ട് മു​ഴു​വ​ൻ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ദ്യം ക​ഞ്ചാ​വ് ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തി​നി​ടെ വീ​ടി​നു​ള്ളി​ൽ പു​ക നി​റ​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ്‌​സം​ഘം അ​ടു​ക്ക​ള​യി​ലെ അ​ടു​പ്പ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ര​തി ക​ഞ്ചാ​വ് ക​ത്തി​ച്ച് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് 178 ഗ്രാം ​ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഡി​വൈ​എ​സ്പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സി. ​ര​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​തു​ൽ മോ​ഹ​ൻ, അ​റ​ഫാ​ത്ത്, എ​എ​സ്ഐ സു​രേ​ഷ്, എ​സ്‌​സി​പി​ഒ കി​ഷോ​ർ ച​ന്ദ്ര​ൻ, ജി​എ​സ്‌​സി​പി​ഒ ജി​ജി​ൻ ജെ​യിം​സ്, സി​പി​ഒ ജി​ഷ ജോ​യ് എ​ന്നി​വ​രും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്ക്വാ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കൊ​ടു​ങ്ങ​ല്ലൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​യെ ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Tags : Nattuvisesham District News

Recent News

Corehub Up