x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വ​തി​ക്കും യു​വാ​വി​നും പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 18, 2026 03:04 AM IST | Updated: August 18, 2026 03:04 AM IST

അപകടത്തിൽപ്പെട്ട സ്കൂട്ടർ.

വ​ട​ക്ക​ഞ്ചേ​രി: കു​ത്ത​നെ ഇ​റ​ക്ക​വും വ​ള​വു​മു​ള്ള പാ​ല​ക്കു​ഴി റോ​ഡി​ൽ താ​ണി​ച്ചു​വ​ട്ടി​ൽ വീ​ണ്ടും അ​പ​ക​ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വ​തി​ക്കും യു​വാ​വി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ല​ത്തൂ​ർ ഇ​ര​ട്ട​ക്കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ വ​നാ​തി​ർ​ത്തി​യി​ലെ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്ത് കാ​ട്ടി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​ർ പോ​പ്പി ജോ​ണും ജോ​സ് ഊ​ന്നു​പാ​ല​ത്തി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

വൈ​കു​ന്നേ​രം നാ​ലി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ല​ക്കു​ഴി മ​ല​യി​ൽ​നി​ന്നും ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ് സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​തി​നു​മു​മ്പ് മൂ​ല​ങ്കോ​ട് നി​ന്നു​ള്ള കു​ടും​ബം സ്കൂ​ട്ട​ർ യാ​ത്ര​യി​ൽ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽപ്പെ​ട്ടി​രു​ന്നു. അ​തി​നു​മു​മ്പ് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞും ലോ​റി മ​റി​ഞ്ഞും നാ​ലു​പേ​ർ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്.

പീ​ച്ചി വ​നാ​തി​ർ​ത്തി​യി​ലെ ഒ​റ്റ​പ്പെ​ട്ട മ​ല​മ്പ്ര​ദേ​ശ​മാ​ണി​ത്. അ​ത്യാ​ഹി​തം എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ​ത​ന്നെ ആ​ളു​ക​ൾ അ​റി​യാ​ൻ സ​മ​യ​മെ​ടു​ക്കും. വീ​ടു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​ലൂ​ടെ വ​ല്ല​പ്പോ​ഴു​മു​ള്ള മ​റ്റു യാ​ത്ര​ക്കാ​ർ ത​ന്നെ​യാ​കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ. മൊ​ബൈ​ൽ റേ​ഞ്ചും കു​റ​വു​ള്ള സ്ഥ​ല​മാ​ണ്. രാ​ത്രി അ​സ​മ​യ​ങ്ങ​ളി​ലെ യാ​ത്ര ക​രു​ത​ലോ​ടെ വേ​ണം. പ്ര​ദേ​ശം അ​റി​യാ​ത്ത പാ​ല​ക്കു​ഴി​യു​ടെ പ്ര​കൃ​തി മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ൻ പോ​കു​ന്ന​വ​ർ ഏ​റെ ശ്ര​ദ്ധി​ക്ക​ണം.

Tags : injured NattuVishasham DistrictNews

Recent News

Corehub Up