x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ ക​ട​ത്തു​സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​യ യു​വ​തി അ​റ​സ്റ്റി​ൽ


Published: June 6, 2026 03:58 AM IST | Updated: June 6, 2026 03:58 AM IST

എ​ൽ‌​സീ​ന സ​നാ​റ്റ​ന്‍ സൗ​സ.

പ​ത്ത​നം​തി​ട്ട: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ ക​ണ്ണി​യാ​യ യു​വ​തി​യെ റാ​ന്നി - പെ​രു​നാ​ട് പോ​ലീ​സ് ഉ​ത്ത​ര ക​ന്ന​ട​യി​ലെ അ​ങ്കോ​ള​യി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. ക​ര്‍​ണാ​ട​ക​യി​ലെ ഉ​ത്ത​ര​ക​ന്ന​ട അ​ങ്കോ​ള​യി​ല്‍ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന എ​ല്‍​സീ​ന സ​നാ​റ്റ​ന്‍ സൗ​സ(35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 10ന് ​വ​ട​ശേ​രി​ക്ക​ര​യി​ല്‍ നി​ന്ന് പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ പ​ര്‍​ഗാ​നാ​സ് ജി​ല്ല​യി​ല്‍ ബു​ദ്ധ​ദേ​ബ് ബി​ശ്വാ​സ് (28)നെ 30 ​ഗ്രാം എം​ഡി​എം​എ​യു​മാ​യി പെ​രു​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ എം​ഡി​എം​എ എ​ത്തി​ച്ച് ന​ല്‍​കു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ജി​ല്ലാ പോ​ലി​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

തു​ട​ര്‍​ന്ന് ജി​ല്ലാ നാ​ര്‍​ക്കോ​ട്ടി​ക്ക് സെ​ല്‍ ഡി​വൈ​എ​സ്പി കെ.​എ​സ്. പ്ര​കാ​ശ്, റാ​ന്നി ഡി​വൈ​എ​സ്പി സ്റ്റു​വ​ര്‍​ട്ട് കീ​ല​ര്‍ എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പെ​രു​നാ​ട് എ​സ്എ​ച്ച്ഒ ആ​ർ. റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ​ടി രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. സി ​പി ഒ​മാ​രാ​യ വി​ജീ​ഷ്, രാ​ഹു​ൽ, ഗൗ​രി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up