ചെറുകര: കെസിവൈഎല്‍ ചെറുകര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യുവജനദിന ആഘോഷവും തൂഫാൻ പദ്ധതി ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒപ്പ് സമാഹരണവും റോഡ് ശുചീകരണവും സംഘടിപ്പിച്ചു.
ഇലാന്‍-2026 എന്ന പേരില്‍ ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടന്ന പരിപാടി മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെസിവൈഎല്‍ ചെറുകര യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ ബേബി ഇടയാടിയില്‍ അധ്യക്ഷത വഹിച്ചു.
പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് കുര്യത്ത് എന്നിവര്‍ പ്രസംഗിച്ചു. വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ നേതൃത്വം നല്കി.യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ റോഡ്, സൈന്‍ ബോര്‍ഡ് ക്ലീനിംഗും തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒപ്പ് സമാഹരണവും നടത്തി.
Tags : nattu vishesham Youth Day Celebration