സിയാദിന്റെ കുടുംബം മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്കി.
കുണ്ടറ: കുണ്ടറയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മരണപ്പെട്ട സിയാദിന്റെ രക്ഷിതാക്കളായ ബദറുദ്ദീന്‍, ആരിഫ എന്നിവര്‍ മന്ത്രി പി.സി വിഷ്ണുനാഥ് മുഖേന ആഭ്യന്തരമന്ത്രിയ്ക്ക് ഇത് സംബന്ധിച്ച് പരാതി നല്കി.
സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായും സിയാദിനെ കസ്റ്റഡിയിലെടുത്ത സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയ കുറ്റത്തിനാണ് കൊല്ലം റൂറല്‍ എസ്പി നടപടിയെടുത്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെങ്കില്‍ തുടര്‍ന്നും നടപടിയെടുക്കും. അത്തരക്കാരെ സംരക്ഷിക്കില്ല. എസ്ഐ അതുലിനെതിരെ ഉയര്‍ന്ന പരാതി അന്വേഷിക്കുകയാണെന്നും അദ്ദേഹം ബന്ധുക്കളെ അറിയിച്ചു. അതേസമയം, ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥന്റെ ശൈലി സംബന്ധിച്ച് തങ്ങള്‍ തന്നെ നേരത്തെ പരാതി ഉന്നയിച്ചതാണെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
ഴിഞ്ഞ ജൂണ്‍ 17നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് ജീപ്പിനുള്ളില്‍ വെച്ച് സിയാദിന് മര്‍ദനമേറ്റതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കസ്റ്റഡിയില്‍നിന്ന് വിട്ടയച്ച ശേഷം ചികിത്സയിലായിരുന്ന സിയാദ് കഴിഞ്ഞമാസം 25നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.