x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ണ​ല്‍ ക​രി​സ്മാ​റ്റി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍ 20 മു​ത​ല്‍ 24 വ​രെ

വെബ് ഡെസ്ക്
Published: August 17, 2026 10:45 PM IST | Updated: August 17, 2026 10:46 PM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി സോ​ണ​ല്‍ ക​രി​സ്മാ​റ്റി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍ 20 മു​ത​ല്‍ 24 വ​രെ എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ജ​ര്‍​മ​ന്‍ മാ​തൃ​ക​യി​ലു​ള്ള പ​ന്ത​ലി​ല്‍ ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ല്‍ രാ​ത്രി ഒ​മ്പ​തുവ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മ​യം. സോ​ണ​ല്‍ കാ​ത്ത​ലി​ക് ക​രി​സ്മാ​റ്റി​ക് ക​മ്മി​റ്റി​യു​ടെ സു​വ​ര്‍​ണ​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി അ​തി​രൂ​പ​ത കാ​ത്ത​ലി​ക് ക​രി​സ്മാ​റ്റി​ക് സോ​ണ്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ഡൊ മി​നി​ക് വാ​ള​ന്മ​നാ​ലും എ​ഴു​പ​തം​ഗ ​ടീ​മും ക​ണ്‍​വ​ന്‍​ഷ​ന്‍ ന​യി​ക്കും.

20ന് 3.30​ന് ജ​പ​മാ​ല​യോ​ടെ ക​ണ്‍​വ​ന്‍​ഷ​ന് ആ​രം​ഭി​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് എ​മി​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 21ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി​ ജ​ന​റാ​ള്‍ മോ​ണ്‍.​ആന്‍റണി എ​ത്ത​ക്കാ​ട്ട് വി​ശു​ദ്ധ​കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. പ​ത്ത​നം​തി​ട്ട ബി​ഷ​പ് ഡോ. ​സാ​മൂ​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് സന്ദേശം ന​ല്‍​കും.

22ന് ​അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍ വി​ശു​ദ്ധ​കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ഡോ. ജോ​ണ്‍​സ​ണ്‍ തു​ണ്ട​യി​ല്‍ എ​ന്നി​വ​ര്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും.
23ന് ​ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ​കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍.​ മാ​ത്യു ച​ങ്ങ​ങ്ക​രി സ​ഹ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. സ​മാ​പ​ന ദി​ന​മാ​യ 24ന് ​ഫാ.​ ഡൊമി​നി​ക് വാ​ള​ന്മ​നാ​ല്‍ വി​ശു​ദ്ധ​കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.സി​ബി​ച്ച​ന്‍ ഉ​പ്പു​കു​ന്നേ​ല്‍, മോ​ന്‍ ചെ​ത്തി​മ​റ്റം, ബേ​ബി​ച്ച​ന്‍ ളാ​ക​പ്പ​റ​മ്പി​ല്‍, ഡൊ​മി​നി​ക് മ​റ്റ​പ്പ​റ​മ്പി​ല്‍, ജോ​സി കൊ​ണ്ടോ​ടി, സി​സ്റ്റ​ര്‍ ചെ​റു​പു​ഷ്പം എ​സ്എ​ബി​എ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

കാ​ല്‍ ല​ക്ഷം വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ക്കും


ആ​ല​പ്പു​ഴ, കോ​ട്ട​യം, പ​ത്ത​ന​തി​ട്ട ജി​ല്ല​ക​ളി​ലെ സീ​റോ​മ​ല​ബാ​ര്‍, ല​ത്തീ​ന്‍, മ​ല​ങ്ക​ര സ​ഭ​ക​ളി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നാ​യി കാ​ല്‍ല​ക്ഷ​ത്തോ​ളം​പേ​ര്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കും. രോ​ഗി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ട സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​മ്പ​സാ​ര​ത്തി​നും കൗ​ണ്‍​സലിം​ഗി​നും പ്ര​ത്യേ​ക സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.


ക​ണ്‍​വ​ന്‍​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി 250 അം​ഗ വോ​ള​ന്‍റിയ​ര്‍ ക​മ്മി​റ്റി പ്ര​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ചെ​റു​വാ​ഹ​ന​ങ്ങ​ള്‍​ക്ക് എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്തും ബ​സു​ക​ള​ട​ക്കം വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് മൂ​ന്നാം​ന​മ്പ​ര്‍ വേ​ഴ​ക്കാ​ട്ടു​ചി​റ ബ​സ് സ്റ്റാ​ന്‍​ഡി​ലും പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ണ്‍​വ​ന്‍​ഷ​നുശേ​ഷം ആ​ളു​ക​ള്‍​ക്ക് തി​രി​കെ​പ്പോ​കാ​ന്‍ കു​ട്ട​നാ​ട് മേ​ഖ​ല​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും വാ​ഴൂ​ര്‍, കു​റി​ച്ചി, തോ​ട്ട​യ്ക്കാ​ട്, തൃ​ക്കൊ​ടി​ത്താ​നം റൂ​ട്ടു​ക​ളി​ലേ​ക്ക് സ്വ​കാ​ര്യ ബ​സു​ക​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Tags : Charismatic Convention NattuVishasham DistrictNews

Recent News

Corehub Up