x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

23
APR
2026

കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ മ​ര​ണ​വെ​ടി​ക്കെ​ട്ടു​ക​ൾ

Editorial Audio


Published: April 23, 2026 12:00 AM IST | Updated: April 22, 2026 11:00 PM IST

കേ​ര​ളം വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. പ​ത്തു വി​നോ​ദ​യാ​ത്രി​ക​ർ മ​രി​ച്ച വാ​ൽ​പ്പാ​റ അ​പ​ക​ട​ത്തി​ന്‍റെ വേ​ദ​ന തീ​രും​മു​ന്പേ തൃ​ശൂ​രി​ലെ വെ​ടി​ക്കെ​ട്ടു​പു​ര​യി​ൽ ന​മ്മു​ടെ 14 സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു ജീ​വ​ൻ ന​ഷ്‌​ട​മാ​യി​രി​ക്കു​ന്നു. അ​തും 110 പേ​ർ മ​രി​ച്ച പു​റ്റിം​ഗ​ൽ വെ​ടി​ക്കെ​ട്ട​പ​ക​ട​ത്തി​നു 10 വ​ർ​ഷം തി​ക​ഞ്ഞ​തി​നു തൊ​ട്ടു​പി​ന്നാ​ലെ.

ക​രി​മ​രു​ന്നു ക​ലാ​പ്ര​ക​ട​ന​ത്തി​ലൂ​ടെ മ​റ്റു​ള്ള​വ​രെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ക്കു​ന്ന​വ​രു​ടെ​യും അ​തു കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ​യു​മൊ​ക്കെ കൂ​ട്ട​മ​ര​ണ​ങ്ങ​ൾ ഇ​നി​യെ​ത്ര കാ​ണ​ണം? ഒ​ര​പ​ക​ട​വും പാ​ഠ​മാ​കു​ന്നി​ല്ല. അ​പ​ക​ട​പ്പി​റ്റേ​ന്ന​ത്തെ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളും പ്ര​തി​ജ്ഞ​ക​ളു​മൊ​ന്നും പ്രാ​യോ​ഗി​ക​മാ​കു​ന്നു​മി​ല്ല.

ജോ​ലി​ക്കാ​രു​ടെ പി​ഴ​വോ ചൂ​ടു കാ​ലാ​വ​സ്ഥ​യോ പ​റ​ഞ്ഞ് ഉ​ത്ത​ര​വാ​ദി​ത്വം ഒ​ഴി​യാ​നാ​കി​ല്ല. അ​തൊ​ക്കെ നി​രീ​ക്ഷി​ക്കാ​നും കു​റ്റ​മ​റ്റ​താ​ക്കാ​നു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ-​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. ഫ​ല​മോ, ന​മ്മു​ടെ ഉ​ത്സ​വ​ങ്ങ​ളും പെ​രു​ന്നാ​ളു​ക​ളും നി​ല​വി​ളി​ക​ളി​ൽ മു​ങ്ങി​ത്താ​ഴു​ന്നു. സ​ഹ​ജീ​വി​ക​ളു​ടെ പ​ട്ട​ട​യി​ൽ ച​വി​ട്ടി​നി​ന്ന് എ​ന്തു വി​സ്മ​യം കാ​ണാ​നാ​ണ് നാം ​ആ​കാ​ശ​ത്തേ​ക്കു നോ​ക്കു​ന്ന​ത്?

തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ പ​ങ്കാ​ളി​യാ​യ തി​രു​വ​ന്പാ​ടി വി​ഭാ​ഗ​ത്തി​ന്‍റെ മു​ണ്ട​ത്തി​ക്കോ​ട്ടു​ള്ള വെ​ടി​ക്കെ​ട്ടു​പു​ര​യി​ലാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. 14 പേ​ർ മ​രി​ച്ചു. വെ​ടി​ക്കെ​ട്ട് ലൈ​സ​ൻ​സി സ​തീ​ഷ് ഉ​ൾ​പ്പെ​ടെ 23 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ​നി​ന്ന് 18 കി​ലോ​മീ​റ്റ​ർ അ​ക​ലെ മു​ണ്ട​ത്തി​ക്കോ​ട് പാ​ട​ത്തി​നു ന​ടു​വി​ലെ 12 ഷെ​ഡു​ക​ളി​ൽ 11 എ​ണ്ണ​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

സ്ഫോ​ട​ന​ത്തി​ന്‍റെ പ്ര​ക​ന്പ​നം അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തും അ​നു​ഭ​വ​പ്പെ​ട്ടു. നാ​ലു മ​ണി​ക്കൂ​റി​നു​ശേ​ഷ​വും തു​ട​ർ​സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യി. വൈ​കു​ന്നേ​രം ആ​റോ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​പ്പോ​ഴാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കാ​നാ​യ​ത്. വീ​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ളി​ലേ​റെ​യും തി​രി​ച്ച​റി​യാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ്. അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യ്ക്ക് എ​ത്താ​ൻ എ​ളു​പ്പ​മ​ല്ലാ​ത്ത സ്ഥ​ല​ത്താ​ണ് ഇ​ത്ര​യ​ധി​കം വെ​ടി​മ​രു​ന്നു​ക​ൾ ഒ​രു​ക്കി​യ​തെ​ന്ന​ത് സ്ഫോ​ട​ന​ത്തേ​ക്കാ​ൾ ന​ടു​ക്കു​ന്ന കാ​ര്യ​മാ​ണ്.

ന​ന്നാ​കാ​നാ​ണെ​ങ്കി​ൽ ശി​ക്ഷ​ക​ൾ ഏ​റെ ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ള്ള​താ​ണ് കേ​ര​ളം. 20 വ​ർ​ഷ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യി 750 വെ​ടി​ക്കെ​ട്ട​പ​ക​ട​ങ്ങ​ൾ പൊ​ള്ളി​ച്ച നാ​ടാ​ണി​ത്. 2016 ഏ​പ്രി​ൽ 10ന് ​പു​ല​ർ​ച്ചെ​യാ​യി​രു​ന്നു പു​റ്റിം​ഗ​ൽ ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ടി​ക്കെ​ട്ട​പ​ക​ട​മു​ണ്ടാ​യ​ത്. 110 പേ​ർ മ​രി​ക്കു​ക​യും 750 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്‌​തു. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു.

ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ​ക്കും വെ​ടി​ക്കെ​ട്ടു​കാ​ർ​ക്കു​മെ​തി​രേ​യാ​യി​രു​ന്നു കു​റ്റ​പ​ത്രം. പി​ന്നീ​ടും ജീ​വ​നെ​ടു​ത്ത അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി. ഇ​പ്പോ​ഴും വ​ലി​യ​തോ​തി​ൽ വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ന്ന ക്ഷേ​ത്ര​ങ്ങ​ളും പ​ള്ളി​ക​ളു​മൊ​ക്കെ​യു​ണ്ട്. ക​മ്മി​റ്റി​ക്കാ​ർ​ക്ക് നി​ർ​ദേ​ശം കൊ​ടു​ത്ത് ചു​മ​ത​ല​യൊ​ഴി​യാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​വ​ൽ നി​ൽ​ക്കു​ന്നി​ട​ത്ത് അ​പ​ക​ട​ങ്ങ​ൾ കാ​ര്യ​മാ​യി സം​ഭ​വി​ക്കു​ന്നി​ല്ല.

ക​രി​മ​രു​ന്നു ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു​കാ​ർ പ​ല​പ്പോ​ഴും സാ​ന്പ​ത്തി​ക താ​ത്പ​ര്യ​ങ്ങ​ളോ അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സ​മോ ഉ​ള്ള​വ​രാ​യി​രി​ക്കാം. അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കു വ​ഴ​ങ്ങാ​തി​രി​ക്കേ​ണ്ട​ത് ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. അ​പ​ക​ട​മു​ണ്ടാ​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ൽ മാ​റ്റ​മു​ണ്ടാ​കും.

ക​ഴി​ഞ്ഞ​ദി​വ​സം ത​മി​ഴ്നാ​ട് വി​രു​ദു​ന​ഗ​റി​ലെ പ​ട​ക്ക​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ 23 പേ​ർ മ​രി​ച്ചെ​ന്ന വാ​ർ​ത്ത​യു​ടെ പു​ക​യ​ട​ങ്ങും​മു​ന്പാ​ണ് ഈ ​അ​പ​ക​ടം. എ​ന്നി​ട്ടു​പോ​ലും തൃ​ശൂ​രി​ലേ​ക്കു തി​രി​ഞ്ഞു​നോ​ക്കാ​നു​ള്ള വ​ക​തി​രി​വ് സ​ർ​ക്കാ​രി​നു​ണ്ടാ​യി​ല്ല.

നി​യ​മ​ങ്ങ​ളു​ടെ അ​ഭാ​വ​മൊ​ന്നും ന​മു​ക്കി​ല്ല. ഫ​യ​ർ വ​ർ​ക്‌​സ് ഡി​സ്പ്ലേ​സ് സ​ർ​ക്കു​ല​ർ, കേ​ര​ള ഫെ​സ്റ്റി​വ​ൽ ഗൈ​ഡ്‌​ലൈ​ൻ​സ് തു​ട​ങ്ങി​യ​വ ഏ​ട്ടി​ലെ പ​ശു​വാ​യി മാ​റു​ക​യാ​ണ്. കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ല​തും ഇ​തി​നു പു​റ​മേ​യു​ണ്ട്. പ​ക്ഷേ, ന​ട​പ്പാ​ക്കാ​ൻ ആ​ളി​ല്ല. മു​ണ്ട​ത്തി​ക്കോ​ട്, അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യ്ക്ക് എ​ത്തി​ച്ചേ​രാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള സ്ഥ​ല​ത്ത് പ​ട​ക്ക​നി​ർ​മാ​ണം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ശ​രി​യാ​ണെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ ര​ക്ഷ​പ്പെ​ട​രു​ത്.

ഭ​ര​ണ-​ഉ​ദ്യോ​ഗ​സ്ഥ കെ​ടു​കാ​ര്യ​സ്ഥ​ത അ​ങ്ങേ​യ​റ്റ​മാ​യ നാ​ട്ടി​ൽ സ​ഹ​ജീ​വി​ക​ളു​ടെ ജീ​വ​ൻ പ​ണ​യം​വ​ച്ചു​ള്ള പ​ര​ന്പ​രാ​ഗ​ത ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ര​ണോ​യെ​ന്ന് ജ​ന​ങ്ങ​ളും ചി​ന്തി​ക്ക​ണം. നി​ർ​മി​ത​ബു​ദ്ധി​ക്കാ​ല​ത്തെ ഡി​ജി​റ്റ​ൽ ശ​ബ്‌​ദ-​ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ളെ അ​പ​ക​ട​ര​ഹി​ത ആ​ഘോ​ഷ​ങ്ങ​ളാ​യി സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. പ​ല​യി​ട​ത്തും ഇ​തൊ​ക്കെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്നു​മു​ണ്ട്.

എ​ന്താ​യാ​ലും ന​മ്മു​ടെ സ​ർ​ക്കാ​ർ സി​സ്റ്റം കാ​ര്യ​ക്ഷ​മ​മാ​കു​വോ​ളം മ​നു​ഷ്യ​രെ ഈ​വി​ധം മ​ര​ണ​ത്തി​നു വി​ട്ടു​കൊ​ടു​ക്കാ​നാ​കി​ല്ല. ന​മ്മ​ളീ ക​ണ്ട​തും കേ​ട്ട​തു​മ​ല്ല, മ​രി​ച്ച​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ളി​ലെ യാ​ത​ന. നൈ​മി​ഷി​ക​മാ​യ ആ​കാ​ശ​വി​സ്മ​യ​ങ്ങ​ളി​ൽ​നി​ന്നു കാ​ൽ​ച്ചു​വ​ട്ടി​ലെ പൊ​ള്ളു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്ക് നോ​ക്കാ​ൻ സ​മ​യ​മാ​യി.

Tags : DEEPIKA EDITORIAL

Recent News

Corehub Up