x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

28
JUL
2026

‘അ​ക്കൗ​ണ്ട​ബി​ലി​റ്റി’ ജ​നാ​ധി​പ​ത്യ ന​വോ​ത്ഥാ​നം

Editorial Audio


Published: July 28, 2026 12:00 AM IST | Updated: July 27, 2026 10:51 PM IST

നാം ​ഉ​റ​ങ്ങി​യ​പ്പോ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റ​യി​ൽ​നി​ന്ന് ഇ​ള​ക്കി​യെ​ടു​ക്ക​പ്പെ​ട്ട മൂ​ല​ക്ക​ല്ലാ​യി​രു​ന്നു ‘അ​ക്കൗ​ണ്ട​ബി​ലി​റ്റി’. അ​താ​യ​ത്, ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ത​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ൾ​ക്കും ചെ​യ്തി​ക​ൾ​ക്കും ജ​ന​ങ്ങ​ളോ​ട് ക​ണ​ക്കു പ​റ​യാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന വ​സ്തു​ത. അ​തു നി​ർ​ബ​ന്ധ​മി​ല്ലാ​ത്ത ധാ​ർ​മി​ക​ത​യ​ല്ല, നി​ർ​ബ​ന്ധ​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ഏ​റെ​ക്കു​റെ അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്ന ആ ​ക​ല്ല്, അ​ഥ​വാ ജ​നാ​ധി​പ​ത്യ​മൂ​ല്യം കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ ന​ട​ത്തി​യ ഐ​തി​ഹാ​സി​ക സ​മ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്നു. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത് നീ​റ്റ് പ​രീ​ക്ഷ​യി​ലു​ൾ​പ്പെ​ടെ ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും അ​ഴി​മ​തി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വം മ​ന്ത്രി​ക്കു​ണ്ടെ​ന്ന ത​ത്വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. പ​ല സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ന​ഷ്‌​ട​പ്പെ​ടു​ത്തി​യ ഈ ‘​അ​ക്കൗ​ണ്ട​ബി​ലി​റ്റി’ ബി​ജെ​പി സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ അ​ജ​ൻ​ഡ​യോ​ടെ ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്നു സം​ശ​യി​ക്കാ​ൻ കാ​ര​ണ​ങ്ങ​ളു​ണ്ട്. ജ​ന്ത​ർ മ​ന്ത​റി​ൽ ഉ​യ​ർ​ന്ന ഭ​ര​ണ​ഘ​ട​നാ​ടി​സ്ഥാ​ന​മു​ള്ള ചോ​ദ്യ​ങ്ങ​ൾ രാ​ജ്യം ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്.

അ​ക്കൗ​ണ്ട​ബി​ലി​റ്റി​യെ വ്യ​വ​സ്ഥാ​പി​ത​മാ​യി ത​ക​ർ​ക്കു​ന്ന ഒ​രു ഉ​ദാ​ഹ​ര​ണം പ​റ​ഞ്ഞാ​ൽ കാ​ര്യം ല​ളി​ത​മാ​യി മ​ന​സി​ലാ​കും. 2023 ഓ​ഗ​സ്റ്റി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന സം​ര​ക്ഷി​ത​നി​യ​മം, The Chief Election Commissioner And Other Election Commissioners (Appointment, Conditions of Service and Term of Office Act, 2023) 16-ാം വ​കു​പ്പ​നു​സ​രി​ച്ച്, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കൃ​ത്യ​നി​ർ​വ​ഹ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തു തീ​രു​മാ​ന​മെ​ടു​ത്താ​ലും അ​തി​നെ​തി​രേ സി​വി​ലോ ക്രി​മി​ന​ലോ ആ​യ ഒ​രു കേ​സും അ​വ​ർ​ക്കെ​തി​രേ ജോ​ലി​ക്കാ​ല​ത്തോ പി​ന്നീ​ടോ എ​ടു​ക്കാ​നാ​കി​ല്ല. ഒ​പ്പം, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ നി​ശ്ച​യി​ക്കു​ന്ന സ​മി​തി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സും ഉ​ണ്ടാ​ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ പു​തി​യ നി​യ​മ​ത്തി​ലൂ​ടെ അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്തു. ചീ​ഫ് ജ​സ്റ്റീ​സി​നു പ​ക​രം പ്ര​ധാ​ന​മ​ന്ത്രി നി​ശ്ച​യി​ക്കു​ന്ന കാ​ബി​ന​റ്റ് മ​ന്ത്രി! അ​താ​യ​ത്, ഭ​രി​ക്കു​ന്ന​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ! എ​ന്തു ചെ​യ്താ​ലും നി​യ​മ പ​രി​ര​ക്ഷ​യും! അ​ക്കൗ​ണ്ട​ബി​ലി​റ്റി അ​വി​ടെ തീ​ർ​ന്നു.

പി​ന്നീ​ടു​ണ്ടാ​യ​ത് ച​രി​ത്ര​മാ​ണ്. വോ​ട്ട് മോ​ഷ​ണം, ക​ള്ള​വോ​ട്ട്, വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ തി​രി​മ​റി, വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ലെ ദു​രൂ​ഹ​ത​ക​ൾ... ഒ​രാ​രോ​പ​ണ​ത്തി​നും മ​റു​പ​ടി​യി​ല്ല. പ്ര​തി​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളും ന്യാ​യാ​ധി​പ​ന്മാ​രു​മൊ​ക്കെ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഉ​ന്ന​യി​ച്ച ‘വോ​ട്ട് ചോ​രി’ ആ​രോ​പ​ണ​ങ്ങ​ളോ​ടു​ള്ള മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ സ​മീ​പ​നം ശ​രി​യ​ല്ലെ​ന്നും, രാ​ഹു​ൽ മാ​പ്പു പ​റ​യ​ണ​മെ​ന്നു​ള്ള ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ ശാ​ഠ്യം വോ​ട്ട​ർ പ​ട്ടി​ക​യു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ​യും വി​ശ്വാ​സ്യ​ത സം​ശ​യ​ത്തി​ലാ​ക്കി​യെ​ന്നും പ​റ​ഞ്ഞ​ത് മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രാ​യ എ​സ്.​വൈ. ഖു​റേ​ഷി, ഒ.​പി. റാ​വ​ത്ത്, മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​ശോ​ക് ല​വാ​സ എ​ന്നി​വ​രാ​ണ്. 2025 സെ​പ്റ്റം​ബ​റി​ൽ ഇ​ന്ത്യാ ടു​ഡെ സം​ഘ​ടി​പ്പി​ച്ച സൗ​ത്ത് കോ​ൺ​ക്ലേ​വി​ലാ​യി​രു​ന്നു പ​രാ​മ​ർ​ശം. പ​ക്ഷേ, അ​ക്കൗ​ണ്ട​ബി​ലി​റ്റി ഇ​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ സ​ർ​ക്കാ​രോ അ​ന​ങ്ങി​യി​ല്ല.

അ​ക്കൗ​ണ്ട​ബി​ലി​റ്റി ത​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്ന് പ​ല വി​ഷ​യ​ങ്ങ​ളി​ലും കേ​ന്ദ്രം ന​മ്മെ ബോ​ധ്യ​പ്പെ​ടു​ത്തി. മു​ഖ്യ​മാ​യും പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ മാ​ത്രം റെ​യ്ഡും അ​ന്വേ​ഷ​ണ​വും ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​ക​ളും സു​പ്രീം​കോ​ട​തി​ക​ളും പ​ല​ത​വ​ണ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി. ഒ​രു ഫ​ല​വു​മി​ല്ല. ശ​ത്രു​ക്ക​ളാ​യി ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ ക​രു​തു​ന്ന​വ​രു​ടെ, പ്ര​ത്യേ​കി​ച്ച് ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വീ​ടു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ഇ​ടി​ച്ചു​നി​ര​ത്തു​ന്ന ബു​ൾ​ഡോ​സ​ർ രാ​ജും തു​ട​രു​ക​യാ​ണ്. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 21 പ്ര​കാ​രം വ്യ​ക്തി​ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ത്തെ ബാ​ധി​ക്കു​മെ​ന്നു സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് 2024 ന​വം​ബ​റി​ലാ​ണ്. പ​ക്ഷേ, ജ​ന​ത്തോ​ടോ കോ​ട​തി​യോ​ടോ പോ​ലും അ​ക്കൗ​ണ്ട​ബി​ലി​റ്റി ഉ​ള്ള​താ​യി സ​ർ​ക്കാ​രു​ക​ൾ ഭാ​വി​ക്കു​ന്നി​ല്ല. പ​ശു​ക്ക​ട​ത്ത്, പ​ശു​വി​റ​ച്ചി ഭ​ക്ഷി​ക്ക​ൽ തു​ട​ങ്ങി​യ​വ ആ​രോ​പി​ച്ച് എ​ത്ര​യോ നി​ര​പ​രാ​ധി​ക​ളെ ഹി​ന്ദു​ത്വ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ കൊ​ന്നു. മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് എ​ത്ര​യോ മ​നു​ഷ്യ​രെ മ​ർ​ദി​ക്കു​ക​യും ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തു​ക​യും ചെ​യ്തു. എ​ല്ലാ​റ്റി​ലു​മു​ണ്ടാ​യി കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ. പ​ക്ഷേ, ഒ​ന്നി​നു​മു​ണ്ടാ​യി​ല്ല പ​രി​ഹാ​രം. എ​ന്തി​ന്, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ രാ​ജി​പോ​ലും അ​ക്കൗ​ണ്ട​ബി​ലി​റ്റി​യു​ടെ ഭാ​ഗ​മ​ല്ലെ​ന്നു പ​റ​യാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി​വ​ച്ച​ത് അ​ദ്ദേ​ഹം കു​റ്റം ചെ​യ്ത​തു​കൊ​ണ്ട​ല്ല, വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും സ​ർ​ക്കാ​ർ വി​ല​മ​തി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ​ത്രേ.

സി​ജെ​പി​യു​ടെ സ​മ​ര​ത്തെ ത​ങ്ങ​ളു​ടെ​യും വി​ജ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പാ​ർ​ട്ടി​ക​ളും ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. കേ​ര​ള​ത്തി​ലെ കാ​ര്യം മാ​ത്ര​മെ​ടു​ത്താ​ൽ, അ​ക്ര​മി​ക​ളാ​യ തെ​രു​വു​നാ​യ​ക​ളെ കൊ​ല്ലാ​മെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് മാ​റ്റ​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു ര​ണ്ടു മാ​സം. വീ​ടു​ക​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും​വ​രെ നാ​യ്ക്ക​ൾ ന​ര​വേ​ട്ട ന​ട​ത്തു​ക​യാ​ണ്. വ​ന്യ​ജീ​വി ആ​ക്ര​മ​ണം മ​റ്റൊ​രു ദു​ര​ന്തം. എ​വി​ടെ​യാ​ണ് അ​ക്കൗ​ണ്ട​ബി​ലി​റ്റി? സാ​ന്പ​ത്തി​ക​ത്ത​ക​ർ​ച്ച തു​ട​രു​ന്പോ​ഴും ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ന​ട​ത്തി​യ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ​ക്കു ശ​ന്പ​ളം കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നാ​ലു ല​ക്ഷ​ത്തോ​ളം ശ​ന്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും പെ​ൻ​ഷ​നും വാ​ങ്ങു​ന്ന പി​എ​സ്‌​സി അം​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും മൗ​നം. ചി​ല നി​ർ​ജീ​വ കോ​ർ​പ​റേ​ഷ​നു​ക​ൾ ഖ​ജ​നാ​വ് ചോ​ർ​ത്തു​ന്നെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്നി​ല്ല. വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ർ ഇ​രി​ക്കേ​ണ്ട സ​ർ​വ​ക​ലാ​ശാ​ലാ സി​ന്‍​ഡി​ക്ക​റ്റും സെ​ന​റ്റു​മൊ​ക്കെ മൂ​ന്നാം​കി​ട പാ​ർ​ട്ടി​ക്കാ​രു​ടെ വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളാ​യി. അ​ക്കൗ​ണ്ട​ബി​ലി​റ്റി എ​വി​ടെ? പി​എ​സ്‌​സി-​എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ൾ വ​ഴി​യും പി​ൻ​വാ​തി​ലി​ലൂ​ടെ​യും നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ ഡ​ൽ​ഹി സ​മ​ര​ത്തി​ൽ മു​ഖം മി​നു​ക്കാ​നെ​ത്തി. അ​ക്ര​മ​ങ്ങ​ളും ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​ക​ളും ന​ട​ത്തി കേ​ര​ള​ത്തി​ലെ കാ​ന്പ​സി​ൽ ചോ​ര പ​ട​ർ​ത്തി​യ​വ​ർ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ന്മ വി​ള​യു​ന്ന ഒ​രൊ​റ്റ സ​മ​ര​വും സ​മീ​പ​കാ​ല​ത്തു ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ഡ​ൽ​ഹി സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​ക്ഷേ, അ​തു നി​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ച​വി​ട്ടി​മെ​തി​ച്ച അ​ക്കൗ​ണ്ടി​ബി​ലി​റ്റി​യെ പു​നഃ​സ്ഥാ​പി​ക്കി​ല്ല.

വി​ദ്യാ​ർ​ഥി​സ​മ​ര​വി​ജ​യം രാ​ജ്യ​ത്തെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷേ, ഒ​രു വി​ജ​യ​ത്തി​ൽ​നി​ന്നു സ​മ​ഗ്ര​വും ആ​ശ​യാ​ടി​സ്ഥാ​ന​മു​ള്ള​തു​മാ​യ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കു​ള്ള ദൂ​രം ഡ​ൽ​ഹി ദി​ന​ങ്ങ​ൾ​കൊ​ണ്ട് അ​ള​ക്കാ​നാ​കി​ല്ല. മ​ത-​ജാ​തി-​രാ​ഷ്‌​ട്രീ​യ ഭേ​ദ​മി​ല്ലാ​തെ ഇ​ന്ന​ലെ നി​ങ്ങ​ളു​യ​ർ​ത്തി​യ അ​ക്കൗ​ണ്ട​ബി​ലി​റ്റി നാ​ളെ നി​ങ്ങ​ളെ​യും തേ​ടി​വ​രും. എ​ല്ലാ​റ്റി​ലു​മു​പ​രി നി​ങ്ങ​ൾ അ​ധി​കാ​ര​ത്തോ​ടാ​ണ് അ​ക്കൗ​ണ്ട​ബി​ലി​റ്റി ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​വ​ർ അ​തു ത​രു​മോ അ​തോ അ​ധി​കാ​ര​പ്ര​യോ​ഗ​ത്തി​ൽ ത​ന്ത്ര​പ​ര​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കി അ​ക്കൗ​ണ്ട​ബി​ലി​റ്റി​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളെ മ​റി​ക​ട​ക്കു​മോ എ​ന്ന​റി​യി​ല്ല. സാ​മ്രാ​ജ്യ​ത്വ​ത്തി​ന്, അ​ഥ​വാ ജ​ന​ത്തോ​ടും രാ​ജ്യ​ത്തോ​ടും അ​ക്കൗ​ണ്ട​ബി​ലി​റ്റി ഇ​ല്ലാ​ത്ത അ​ധി​കാ​ര​ത്തി​ന് ഏ​തൊ​രു സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ​യും ശി​പാ​യി​ല​ഹ​ള​യാ​ക്കി മാ​റ്റാ​നു​ള്ള വി​രു​തു​ണ്ടെ​ന്നു മ​റ​ക്ക​രു​ത്; ഡ​ൽ​ഹി​യി​ലാ​യാ​ലും തി​രു​വ​ന​ന്ത​പു​ര​ത്താ​യാ​ലും. ഡ​ൽ​ഹി​യി​ലെ ന​വോ​ത്ഥാ​ന മി​ന്ന​ൽ​പ്പി​ണ​രു​ക​ൾ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ പെ​രു​ന്പ​റ​യാ​ക​ട്ടെ!

 

Tags : DEEPIKA EDITORIAL

Recent News

Corehub Up