x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധർമേന്ദ്ര പ്രധാന് ബിജെപി എംപിമാരുടെ ആദരം; വിമർശിച്ച് കോൺഗ്രസ്

വെബ്ഡെസ്ക്
Published: July 28, 2026 12:28 AM IST | Updated: July 28, 2026 12:28 AM IST

ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ പാ​ർ​ല​മെ​ന്‍റി​നു പുറത്ത് ബി​ജെ​പി എം​പി​മാ​ർ ഷാൾ അണിയിച്ചു വരവേൽക്കുന്നു.

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ സി​ന്ദാ​ബാ​ദ് വി​ളി​ക​ളോ​ടെ പാ​ർ​ല​മെ​ന്‍റി​ൽ വ​ര​വേ​റ്റ് ബി​ജെ​പി എം​പി​മാ​ർ.

പാ​ർ​ല​മെ​ന്‍റ് ക​വാ​ട​മാ​യ മ​ക​ർ ദ്വാ​റി​ലേ​ക്ക് പ്ര​ധാ​ന്‍റെ കാ​ർ ക​ട​ന്നു വ​ന്ന​യു​ട​നെ മു​ദ്രാ​വാ​ക്യം വി​ളി​യി​ലൂ​ടെ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റ് ക​വാ​ട​ത്തി​ൽ ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ ഷാ​ൾ അ​ണി​യി​ച്ച എം​പി​മാ​ർ ഒ​രു പ​ര​മ്പ​രാ​ഗ​ത തൊ​പ്പി​യും സ​മ്മാ​നി​ച്ചു.

എ​ന്നാ​ൽ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളെ​ത്തു​ട​ർ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​ക​ളെ​ത്തു​ട​ർ​ന്നും രാ​ജി​വ​ച്ച മു​ൻ മ​ന്ത്രി​യെ പാ​ർ​ല​മെ​ന്‍റി​ൽ ആ​ദ​രി​ച്ച​തി​നെ കോ​ൺ​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തി​ക​ച്ചും ല​ജ്ജാ​ക​ര​വും രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്ക് ക​ടു​ത്ത അ​പ​മാ​ന​വു​മാ​ണെ​ന്നാ​ണ് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശി​ന്‍റെ പ്ര​തി​ക​ര​ണം.

ത​ന്‍റെ രാ​ജി​യി​ൽ​പോ​ലും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന​തി​നു പ​ക​രം തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​തി​നു വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ധാ​ൻ പ​ഴി​ച്ചെ​ന്നും അ​തി​നു​ശേ​ഷം എ​ല്ലാ കേ​ന്ദ്ര​മ​ന്ത്രി​മാ​രും അ​ദ്ദേ​ഹ​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ശം​സി​ച്ചെ​ന്നും ജ​യ്റാം എ​ക്സി​ൽ പ​റ​ഞ്ഞു.

Tags : Congress criticizes DharmendraPradhan BJPMPs respect Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up