x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രധാനമന്ത്രി മാപ്പു പറയണം: രാഹുല്‍

പ്ര​ത്യേ​ക ലേ​ഖ​ക​ന്‍
Published: July 28, 2026 12:48 AM IST | Updated: July 28, 2026 12:48 AM IST

രാ​ഹു​ല്‍ ഗാ​ന്ധി.

ന്യൂ​ഡ​ല്‍ഹി: മെ​ഡി​ക്ക​ല്‍ നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ച്ച​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു നേരേ ന​ട​ത്തി​യ അതി​ക്ര​മ​ത്തി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പു പ​റ​യു​ക​യും അ​തി​ക്ര​മ​ത്തി​ന് അ​നു​മ​തി ന​ല്‍കി​യ​ത് ആ​രാ​ണെ​ന്നു ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​വി​ശ​ദീ​ക​ര​ണം ന​ല്‍കു​ക​യും ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി.

വി​ദ്യാ​ര്‍ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന​ല്ല, മ​റി​ച്ചു ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​വ​രു​ടെ ശ​ബ്ദം അ​ടി​ച്ച​മ​ര്‍ത്താ​നാ​ണു കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ശ്ര​മി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ബി​ഹാ​റി​ലെ സി​വാ​നി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ക്കെ​തി​രേ പോ​ലീ​സ് എ​കെ-47 റൈ​ഫി​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​താ​യാ​ണു റി​പ്പോ​ര്‍ട്ട്. ബി​ജെ​പി ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചെ​ങ്കി​ലും എ​കെ-47 ഉ​പ​യോ​ഗി​ച്ച പോ​ലീ​സു​കാ​ര​നെ സ​ര്‍ക്കാ​ര്‍ സ​സ്‌​പെ​ന്‍ഡ് ചെ​യ്തി​ട്ടു​ണ്ട്.

ഡ​ല്‍ഹി​യി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കെ​തി​രേ പെ​ല്ല​റ്റ് ഗ​ണ്ണു ക​ള്‍ പ്ര​യോ​ഗി​ച്ചു. നി​രാ​യു​ധ​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു നേരേ ക്രൂ​ര​മാ​യ ലാ​ത്തി​ച്ചാ​ര്‍ജ് ന​ട​ത്തി. ടി​യ​ര്‍ ഗ്യാ​സ് ഷെ​ല്ലു​ക​ളും പൊ​ട്ടി​ച്ചു. ലാ​ത്തി​ച്ചാ​ര്‍ജി​ലും ക​ണ്ണീ​ര്‍വാ​ത​ക ഷെ​ല്‍ പ്ര​യോ​ഗ​ത്തി​ലും നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ള്‍ ക്കു പ​രി​ക്കേ​റ്റെ​ന്നു രാ​ഹു​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Tags : RahulGandhi PMModi Apologize Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up