യതീന്ദ്ര സിദ്ധരാമയ്യ.
മൈസുരു: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു പിന്മാറാനുള്ള കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം അന്തിമമാണെന്നും പുനപരിശോധിക്കില്ലെന്നും മകനും എംഎൽസിയുമായ യതീന്ദ്ര സിദ്ധരാമയ്യ.
അച്ഛൻ അക്കാര്യത്തെക്കുറിച്ച് ഒരിക്കൽ പറഞ്ഞു. പ്രശ്നം അവിടെ അവസാനിച്ചു. തീരുമാനം ഇനി മാറ്റില്ലെന്നും കുടുംബാംഗങ്ങളോ കോൺഗ്രസ് നേതൃത്വമോ അനുനയശ്രമങ്ങൾ നടത്തിയിട്ടില്ല.
സിദ്ധരാമയ്യയ്ക്ക് എൺപത് വയസായി. ഈ ഘട്ടത്തിൽ വിശ്രമം അനിവാര്യമാണ്. മത്സരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടില്ലെന്നും യതീന്ദ്ര പറഞ്ഞു.
Tags : Siddaramaiah NotChange Decision Yathindra Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash