x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

03
OCT
2026

മു​ണ്ടം​വേ​ലി​യെ വ​യ്യാ​വേ​ലി​യാ​ക്കി​യ​വ​രെ വെ​റു​തേ വി​ട​രു​ത്‌

Editorial Audio

വെബ് ഡെസ്ക്
Published: October 3, 2026 12:00 AM IST | Updated: October 2, 2026 09:42 PM IST

ലൈ​ഫ്‌ മി​ഷ​ന്‍ എ​ന്ന സ്വ​പ്‌​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി മു​ണ്ടം​വേ​ലി​യി​ല്‍ നി​ര്‍​മി​ച്ച പി ​ആ​ന്‍​ഡ്‌ ടി ​ഫ്‌​ളാ​റ്റു​ക​ളി​ല്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ താ​മ​സി​ക്കാ​നെ​ത്തി​യ​വ​ര്‍ കൊ​ടി​യ ദു​രി​ത​ത്തി​ലാ​ണ്. താ​മ​സ​മാ​രം​ഭി​ച്ച്‌ മാ​സ​ങ്ങ​ള്‍​ക്ക​കം ചോ​ര്‍​ച്ച​യും മ​റ്റു ഗു​രു​ത​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളും കാ​ര​ണം ഫ്‌​ളാ​റ്റു​ക​ള്‍ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. ഇ​തി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ള്‍ പു​റ​ത്തു വ​ന്നു.

ഒ​ടു​വി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​ക​യും വി​ജി​ല​ന്‍​സ്‌ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. 17 കോ​ടി രൂ​പ ചെ​ല​വി​ട്ട പ​ദ്ധ​തി​യി​ല്‍ തു​ട​ക്കം​മു​ത​ലേ വ​ലി​യ ക്ര​മ​ക്കേ​ടു​ക​ള്‍ ഉ​ണ്ടാ​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്‌. ജി​സി​ഡി​എ ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും പ്ര​തി​ക്കൂ​ട്ടി​ലാ​ണ്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ആ​റു​പേ​ര്‍​ക്കെ​തി​രേ​യാ​ണ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ക്കു​ക. ന​ഷ്ടം പ്ര​തി​ക​ളി​ല്‍​നി​ന്നു​ത​ന്നെ ഈ​ടാ​ക്കാ​നാ​ണ് നീ​ക്കം.

ക​ഴി​ഞ്ഞ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് തോ​പ്പും​പ​ടി രാ​മേ​ശ്വ​രം വി​ല്ലേ​ജി​ലെ മു​ണ്ടം​വേ​ലി​യി​ല്‍ ഫ്‌​ളാ​റ്റ്‌ സ​മു​ച്ച​യം നി​ര്‍​മി​ച്ച​ത്‌. എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​ര്‍ പി ​ആ​ന്‍​ഡ്‌ ടി ​കോ​ള​നി​യി​ലെ 77 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ക​ഷ്ട​പ്പാ​ടി​ലു​മാ​യി​രു​ന്നു അ​വ​ര്‍. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ഫ്‌​ളാ​റ്റു​ക​ള്‍ എ​ന്നാ​യി​രു​ന്നു അ​വ​കാ​ശ​വാ​ദം. 2023ലാ​ണ് കൊ​ട്ടി​ഘോ​ഷി​ച്ചു​കൊ​ണ്ട്‌ ഉ​ദ്‌​ഘാ​ട​ന മാ​മാ​ങ്കം ന​ട​ത്തി​യ​ത്‌.

2024 ജ​നു​വ​രി അ​വ​സാ​നം വ​ലി​യ ആ​ശ്വാ​സ​ത്തോ​ടെ താ​മ​സ​ക്കാ​രു​മെ​ത്തി. അ​വ​ര്‍​ക്ക്‌ പി​ന്നീ​ട​ങ്ങോ​ട്ട്‌ ദു​രി​ത​ദി​ന​ങ്ങ​ളാ​യി​രു​ന്നു. സെ​പ്‌​റ്റി​ക്‌ ടാ​ങ്ക്‌ നി​റ​ഞ്ഞൊ​ഴു​കാ​നും ഭി​ത്തി​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങാ​നും തു​ട​ങ്ങി. ഭ​ക്ഷ​ണ​മു​ണ്ടാ​ക്കാ​നോ ഉ​റ​ങ്ങാ​നോ ക​ഴി​യാ​താ​യി. അ​ടു​ക്ക​ള​യി​ല്‍​നി​ന്നു​ള്ള മ​ലി​ന​ജ​ലം എ​ല്ലാ ഫ്‌​ളാ​റ്റു​ക​ളി​ലു​മെ​ത്തി. ഫാ​നു​ക​ള്‍ ത​റ​പൊ​ത്തി. ചു​മ​രി​ല്‍ തൊ​ട്ടാ​ല്‍ ഷോ​ക്ക്‌.

തൊ​ട്ട​ടു​ത്തു​കൂ​ടി​യാ​ണ് 110 കെ​വി ലൈ​ന്‍ പോ​കു​ന്ന​ത്‌. താ​മ​സ​ക്കാ​ര്‍ സ​മ​രം തു​ട​ങ്ങി. ഒ​ടു​വി​ല്‍ കെ​ട്ടി​ടം പൊ​ളി​ക്കു​മെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ന​ന്നാ​ക്കി​യെ​ടു​ക്കാ​ന്‍ 27 കോ​ടി രൂ​പ​യെ​ങ്കി​ലും ഇ​നി​യും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് മ​ദ്രാ​സ്‌ ഐ​ഐ​ടി ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ തെ​ളി​ഞ്ഞ​ത്‌. എ​ന്നാ​ലും താ​മ​സി​ക്കാ​നാ​കു​മോ എ​ന്ന്‌ ഉ​റ​പ്പു​മി​ല്ല. ക​രാ​റു​കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​ര​സ്‌​പ​ര​മു​ള്ള പ​ഴി​ചാ​ര​ല്‍ മ​ഹാ​മ​ഹം പ​തി​വു​പോ​ലെ ന​ട​ക്കു​ന്നു​ണ്ട്‌.

തൃ​ശൂ​ര്‍ ഡി​സ്‌​ട്രി​ക്ട്‌ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട്‌ കോ-​ഓ​പ്പ​റേ​റ്റീ​വ്‌ സൊ​സൈ​റ്റി​യാ​ണ് ക​രാ​റു​കാ​ര്‍. എ​സ്റ്റി​മേ​റ്റ്‌ ചു​രു​ക്കി ജി​സി​ഡി​എ കു​ഴ​പ്പ​ത്തി​ലാ​ക്കി എ​ന്ന്‌ ക​രാ​റു​കാ​രും, ക​രാ​റു​കാ​രാ​ണ് കു​ഴ​പ്പ​ക്കാ​ര്‍ എ​ന്നു ജി​സി​ഡി​എ​യും കു​റ്റ​പ്പെ​ടു​ത്തു​ന്നു. ക​രാ​ര്‍ ന​ല്‌​കി​യ​തി​ലും ക​രാ​റു​കാ​ര്‍​ക്ക്‌ മൊ​ബി​ലൈ​സേ​ഷ​ന്‍ ഫ​ണ്ട്‌ ന​ല്‍​കി​യ​തി​ലും ച​ട്ട​ലം​ഘ​ന​മു​ണ്ടാ​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്‌. 2.48 കോ​ടി രൂ​പ​യാ​ണ് ക​രാ​റു​കാ​ര്‍​ക്ക്‌ ലൈ​ഫ്‌ മി​ഷ​നി​ല്‍​നി​ന്ന്‌ സ്ഥി​രീ​ക​ര​ണ​മി​ല്ലാ​തെ ന​ല്‌​കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.

ജി​സി​ഡി​എ ഓ​ഡി​റ്റിം​ഗ്‌ വി​ഭാ​ഗ​ത്തി​നു പ​രി​ശോ​ധ​ന​യ്‌​ക്ക്‌ സ​മ​യം അ​നു​വ​ദി​ക്കാ​തെ പ​ണം ന​ല്‍​കാ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വ​ത്രേ. ഈ ​തി​ടു​ക്ക​മാ​ണ് സം​ശ​യ​ത്തി​ന്‍റെ നി​ഴ​ല്‍ വീ​ഴ്‌​ത്തു​ന്ന​ത്‌. ലൈ​ഫ്‌ പ​ദ്ധ​തി​ക്കു കീ​ഴി​ല്‍ മു​ണ്ടം​വേ​ലി​യി​ല്‍ ഫ്‌​ളാ​റ്റ്‌ നി​ര്‍​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട്‌ മാ​നേ​ജ്‌​മെ​ന്‍റ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​യാ​യാ​ണ് ടി​ഡി​എ​ല്‍​സി​യെ ആ​ദ്യം നി​യ​മി​ച്ച​ത്‌. പി​ന്നീ​ട്‌ ഇ​തേ ക​മ്പ​നി​ക്കു​ത​ന്നെ നി​ര്‍​മാ​ണ​ക​രാ​റും ന​ല്‌​കു​ക​യാ​യി​രു​ന്നു.

നി​ര്‍​മാ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കേ​ണ്ട ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​ത​ന്നെ ക​രാ​റു​കാ​രെ​ന്ന വേ​ഷ​പ്പ​ക​ര്‍​ച്ച​യി​ല്‍. അ​വി​ടെ​യും എ​ന്തോ ചീ​ഞ്ഞു​നാ​റു​ന്നു​ണ്ടാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും രാ​ഷ്‌​ട്രീ​യ​ക്കാ​രും ചേ​ർ​ന്നു​ള്ള ക​ള്ള​ക്ക​ളി​ക​ള്‍ ഈ ​നാ​ട്ടി​ല്‍ ആ​ദ്യ​മ​ല്ല. ഏ​തു വ​ലി​യ പ​ദ്ധ​തി വ​രു​മ്പോ​ഴും ഇ​വ​ര്‍​ക്ക്‌ ആ​ഹ്‌​ളാ​ദ​മാ​ണ്. പ​ദ്ധ​തി വ​ലു​താ​കും​തോ​റും വെ​ട്ടി​പ്പി​ന്‍റെ വ്യാ​പ്‌​തി​യും കൂ​ട്ടാ​മ​ല്ലോ! ഒ​രു​ളു​പ്പു​മി​ല്ലാ​തെ പാ​വ​പ്പെ​ട്ട​വ​രെ പ​റ്റി​ക്കു​ന്ന​തി​നു കൂ​ട്ടു​നി​ന്ന എ​ല്ലാ​വ​രെ​യും മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കേ​ണ്ട​തു​ണ്ട്‌.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച വി​ജി​ല​ന്‍​സ്‌ അ​ന്വേ​ഷ​ണം എ​ല്ലാ​വ​രി​ലേ​ക്കു​മെ​ത്ത​ട്ടെ. ചെ​യ്‌​ത തെ​റ്റി​നെ ഒ​രു നാ​ണ​വു​മി​ല്ലാ​തെ ന്യാ​യീ​ക​രി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ളു​ടെ തൊ​ലി​ക്ക​ട്ടി​ക്കു നേ​രേ ഏ​തു ചാ​ട്ട​വാ​റാ​ണ് ഉ​യ​രു​ക എ​ന്ന​താ​ണ് മ​റ്റൊ​രു ചോ​ദ്യം. ദു​രി​ത​ത്തി​ലു​ഴ​ലു​ന്ന താ​മ​സ​ക്കാ​ര്‍ സ​ര്‍​ക്കാ​ര്‍ മാ​റി​യ​പ്പോ​ള്‍ ഒ​ത​ള​ങ്ങ​പോ​ലെ ഉ​രു​ളു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ സി​പി​എം നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ.​ജെ. മാ​ക്‌​സി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ട​തു​മു​ന്ന​ണി​യു​ടെ പു​രോ​ഗ​മ​ന​നാ​ട്യ​ത്തി​ന്‍റെ കാ​പ​ട്യം വി​ളി​ച്ചോ​തു​ന്ന​താ​യി.

എ​തി​ര്‍​ത്തും അ​നു​കൂ​ലി​ച്ചും രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ളും രം​ഗ​ത്തെ​ത്തി​യ​തോ​ടെ കൊ​ടി​യ അ​ഴി​മ​തി​യു​ടെ പ്ര​ശ്‌​നം സ​ങ്കു​ചി​ത രാ​ഷ്‌​ട്രീ​യ​പോ​രാ​ട്ട​മാ​യി ചു​രു​ങ്ങി​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു. വി​ല​കു​റ​ഞ്ഞ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ വി​ഷ​പ്പു​ക​യും അ​ഴി​മ​തി​യു​ടെ ക​രാ​ള ദു​ര്‍​ഭൂ​ത​ങ്ങ​ളും ചേ​ര്‍​ന്ന്‌ സ​മൂ​ഹ​ത്തെ വി​ഴു​ങ്ങു​ന്ന​തു നോ​ക്കി​നി​ല്‍​ക്കാ​ന​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ള്‍. നീ​തി​യു​ടെ പ​ക്ഷ​ത്തു നി​ല​യു​റ​പ്പി​ക്കു​ക​യാ​ണ് അ​വ​രു​ടെ ചു​മ​ത​ല. ലൈ​ഫ്‌ മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ മ​റ്റു പ​ല​യി​ട​ത്തും അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്‌.

അ​തും അ​ന്വേ​ഷി​ച്ച്‌ സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​ര​ട്ടെ. കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്ക​ട്ടെ. ഈ ​പ​ദ്ധ​തി​യു​ടെ യ​ഥാ​ര്‍​ഥ ഗു​ണ​ഭോ​ക്‌​താ​ക്ക​ളാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു പേ​രു​ണ്ടെ​ന്ന​തും മ​റ​ന്നു​കൂ​ടാ. രാ​ഷ്‌​ട്രീ​യ​വി​ജ​യ​ത്തി​നാ​ക​രു​ത്‌ മു​ന്‍​ഗ​ണ​ന. പ​ക​രം, സാ​മൂ​ഹി​ക സു​ര​ക്ഷി​ത​ത്വ​വും നീ​തി​യും മേ​ല്‍​ക്കൈ നേ​ട​ട്ടെ.

Tags : EDITORIAL DEEPIKA DEEPIKA EDITORIAL life mission

Recent News

Corehub Up