x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

26
JUL
2026

സ​ർ​ക്കാ​ർ തോ​റ്റു; ജ​നാ​ധി​പ​ത്യം ജ​യി​ച്ചു

Editorial Audio


Published: July 26, 2026 12:00 AM IST | Updated: July 25, 2026 10:30 PM IST

ഗ​തി​കെ​ട്ട ബി​ജെ​പി സ​ർ​ക്കാ​ർ മു​ള്ളാ​ണി ലാ​ത്തി​ക​ളും പെ​ല്ല​റ്റ് ഗ​ണ്ണു​ക​ളും അ​ടി​യ​റ​വ​ച്ച് ഇ​ന്ത്യ​ൻ യു​വ​ത്വ​ത്തി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യി​രി​ക്കു​ന്നു. 2026 ജൂ​ലൈ 25, ശ​നി ഉ​ച്ച​ക​ഴി​ഞ്ഞ് 2.20. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ലെ സു​വ​ർ​ണ​നി​മി​ഷം. നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന സി​ജെ​പി (കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി) യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യി.

ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ മോ​ദി സ​ർ​ക്കാ​ർ എ​ളി​യി​ൽ​നി​ന്നി​റ​ക്കി. എ​ങ്ങ​നെ? ഏ​കാ​ധി​പ​ത്യ​ പ്ര​വ​ണ​ത​ക​ളു​ടെ ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തെ നേ​രി​ടാ​ൻ ജ​നാ​ധി​പ​ത്യം അ​റ്റ​കൈ​യാ​യി അ​തി​ന്‍റെ ചോ​ര​ത്തി​ള​പ്പി​നെ ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ന്‍റെ തെ​രു​വി​ലി​റ​ക്കി. പ്ര​തി​പ​ക്ഷം സം​ശ​യ​നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ യു​വാ​ക്ക​ൾ​ക്കു പി​ന്നി​ൽ അ​ണി​നി​ര​ന്നു. ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര​വി​രു​ദ്ധ ഭ​ര​ണ​ത്തി​ൽ അ​സം​തൃ​പ്ത​രാ​യ​വ​രും പി​ന്തു​ണ​ച്ചു. സ​ർ​ക്കാ​ർ തോ​റ്റു, ജ​നാ​ധി​പ​ത്യം ജ​യി​ച്ചു.

ഇ​ന്ത്യ​ൻ യു​വാ​ക്ക​ളു​ടെ ര​ണ്ട​രമാ​സ വി​പ്ല​വം ബി​ജെ​പി സ​ർ​ക്കാ​രി​നു മാ​ത്ര​മ​ല്ല, അ​ധി​കാ​രോ​ന്മ​ത്ത​രാ​യ രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കെ​ല്ലാം മു​ന്ന​റി​യി​പ്പാ​ണ്. മേ​യ് 16നാ​ണ് സി​ജെ​പി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​ത്. അ​വ​ർ സ്വ​യം പാ​റ്റ​ക​ളെ​ന്നു വി​ളി​ച്ച​ത​ല്ല. സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ൽ​നി​ന്നു​ണ്ടാ​യ അ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശ​ത്തെ, തൊ​ഴി​ൽ​ര​ഹി​ത​രും വ​ർ​ഗീ​യ​വി​രു​ദ്ധ​രും വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യി​ലും വ​ർ​ഗീ​യ​വ​ത്ക​ര​ണ​ത്തി​ലും എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്ന കൗ​മാ​ര​ക്കാ​രും യു​വാ​ക്ക​ളും ബു​ദ്ധി​പ​ര​മാ​യി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ​ക്കു പു​ച്ഛ​മാ​യി​രു​ന്നു. പ​ക്ഷേ, അ​വ​ർ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ നേ​രി​ടാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​നി​ന്നി​റ​ങ്ങി ത​ല​സ്ഥാ​ന​ത്തെ​ത്തി.

നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം, പ്ര​സം​ഗ​ങ്ങ​ൾ, പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ... പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നി​ലേ​ക്ക് പോ​ലീ​സി​നെ​യും പോ​ലീ​സ് വേ​ഷം കെ​ട്ടി​യ സം​ഘ​പ​രി​വാ​റു​കാ​രെ​യും അ​ഴി​ച്ചു​വി​ട്ടു. അ​വ​ർ മു​ള്ളാ​ണി ത​റ​ച്ച ലാ​ത്തി​കൊ​ണ്ട് കൗ​മാ​ര​ക്കാ​രു​ടെ ത​ല ത​ല്ലി​പ്പൊ​ളി​ച്ചു, പെ​ല്ല​റ്റ് ഗ​ണ്ണു​ക​ൾ നി​ർ​ദ​യം ഉ​പ​യോ​ഗി​ച്ചു, പെ​ൺ​കു​ട്ടി​ക​ളെ അ​പ​മാ​നി​ച്ചു, രാ​ജാ​വി​നെ​ക്കാ​ൾ വ​ലി​യ രാ​ജ​ഭ​ക്ത​സം​ഘ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ തെ​രു​വി​ൽ നേ​രി​ട്ടു. ഇ​ക്ക​ഴി​ഞ്ഞ 21ന്, ​മ​ടി​ച്ചും സം​ശ​യി​ച്ചും നി​ന്ന കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വി​നെ ഉ​ൾ​പ്പെ​ടെ പോ​ലീ​സ് വ​ലി​ച്ചി​ഴ​ച്ചു. യു​വാ​ക്ക​ൾ ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങി​യി​ല്ല.

സ​മ​രം ശ​ക്ത​മാ​യി. പ്ര​ധാ​ന​മ​ന്ത്രി അ​പ​ക​ടം മ​ണ​ത്തു. പ​ര​ന്പ​രാ​ഗ​ത പ്ര​തി​പ​ക്ഷ​മ​ല്ല മ​റു​വ​ശ​ത്ത്. അ​വ​ർ​ക്ക് ഇ​ഡി​യെ​യും ഇ​സി (ഇ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ)​യെ​യും പേ​ടി​യി​ല്ല. 23നു ​രാ​ത്രി 11.52ന് ​പ്ര​ധാ​ന​മ​ന്ത്രി സ​മ​ര​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു, ജെ​ൻ​സി ശൈ​ലി​യി​ൽ ഫ്ര​ണ്ട് വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ച്ച സെ​ൽ​ഫി വീ​ഡി​യോ​യി​ൽ ഫ്ര​ണ്ട്സ് എ​ന്നു വി​ളി​ച്ച് സം​സാ​രി​ച്ചു.

ചോ​ദ്യ​പേപ്പ​ർ ചോ​ർ​ച്ച ഒ​രു ചെ​റി​യ വി​ഷ​യ​മ​ല്ലെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും അ​തു വേ​ദ​ന​യു​ണ്ടാ​ക്കി​യെ​ന്നും സ​ങ്ക​ട​പ്പെ​ട്ടു. ര​ണ്ട​ര മാ​സ​മാ​യി സ​ർ​ക്കാ​ർ ഒ​ട്ടേ​റെ ന​ട​പ​ടി​ക​ളെ​ടു​ത്തെ​ന്നും കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ൽ അ​ട​ച്ചി​ട്ടു​ണ്ടെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞു. പ​ക്ഷേ, സി​ജെ​പി​യും പ്ര​തി​പ​ക്ഷ​വും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി​ക്കു​വേ​ണ്ടി മു​റ​വി​ളി കൂ​ട്ടി. സം​ഘ​പ​രി​വാ​റി​ന്‍റെ നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ഴ​യ​തു​പോ​ലെ ഏ​ശി​യി​ല്ല.

സ​ർ​ക്കാ​രി​ന്‍റെ കൊ​ട്ടാ​രം വി​ദൂ​ഷ​ക​രാ​യി​രു​ന്ന ഗോ​ദി മീ​ഡി​യ​യെ യു​വാ​ക്ക​ൾ സ​മ​ര​ഭൂ​മി​യി​ൽ​നി​ന്ന് ആ​ട്ടി​പ്പാ​യി​ച്ചു. സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്കു ത​യാ​റാ​യി. രാ​ജി​യൊ​ഴി​ച്ച് എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ചു. യു​വാ​ക്ക​ൾ സ​മ്മ​തി​ച്ചി​ല്ല. 24 മ​ണി​ക്കൂ​റി​ന​കം മ​ന്ത്രി രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം രാ​ജ്യ​മാ​കെ വ്യാ​പി​പ്പി​ക്കു​മെ​ന്ന് തീ​ർ​ത്തു പ​റ​ഞ്ഞു.

ആ ​വെ​ല്ലു​വി​ളി സ​ർ​ക്കാ​രി​നു ത​ള്ളി​ക്ക​ള​യാ​നാ​യി​ല്ല. സം​ഘ​പ​രി​വാ​ർ ബു​ൾ​ഡോ​സ​റു​ക​ൾ ത​ച്ചു​ട​ച്ച ജ​നാ​ധി​പ​ത്യ, മ​തേ​ത​രാ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​നി​യും മ​നു​ഷ്യ​പാ​റ്റ​ക​ൾ ത​ക്കം പാ​ർ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രു​ടെ പി​ന്തു​ണ സ​മ​ര​ത്തി​നു​ണ്ടാ​കു​മെ​ന്നും തോ​ന്നി​ക്കാ​ണ​ണം. തൊ​ഴി​ൽ​ര​ഹി​ത​ർ, വി​ല​ക്ക​യ​റ്റം​കൊ​ണ്ടു പൊ​റു​തി​മു​ട്ടി​യ​വ​ർ, പാ​ർ​ശ്വ​വത്ക​രി​ക്ക​പ്പെ​ട്ട ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ, ദ​ളി​ത​ർ... പാ​റ്റ​ക​ളാ​കാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​ർ ഏ​റെ. പ​രീ​ക്ഷ​ണം സാ​ധ്യ​മ​ല്ല. 24 മ​ണി​ക്കൂ​ർ തി​ക​യും​മു​ന്പ് മ​ന്ത്രി രാ​ജി​വ​ച്ചു.

12 വ​ർ​ഷ​മാ​യി ഭ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ബി​ജെ​പി ഇ​ത്ത​ര​മൊ​രു ക​യ്പ് രു​ചി​ച്ചി​ട്ടി​ല്ല. ഇ​തൊ​രു മ​രു​ന്നാ​ണെ​ന്ന് അ​വ​ർ തി​രി​ച്ച​റി​യു​മോ​യെ​ന്ന് അ​റി​യി​ല്ല. പ​ക്ഷേ, രാ​ജ്യം ജ​നാ​ധി​പ​ത്യ ഉ​ണ​ർ​വി​ലാ​ണ്. അ​തി​നു യു​വ​ര​ക്തം ല​ഭി​ച്ചി​രി​ക്കു​ന്നു. ഭ​യ​പ്പെ​ടു​ത്ത​ലി​ന്‍റെ സം​ഘ​ക്കോ​ട്ട പാ​റ്റ​ക​ൾ ക​ര​ണ്ടു. അ​വ​രി​ൽ അ​രാ​ജ​ക​വാ​ദി​ക​ളു​ണ്ടാ​യി​രി​ക്കാം. പ​ക്ഷേ, അ​വ​ർ ആ​ദ്യ​മാ​യി ഈ ​സ​ർ​ക്കാ​രി​നെ വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്തി. ക​ഴി​ഞ്ഞ 12 വ​ർ​ഷം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ജീ​ർ​ണ പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന പാ​ർ​ട്ടി​ക​ളെ​പ്പോ​ലും രാ​ഷ്‌​ട്രീ​യം പ​ഠി​പ്പി​ച്ചു.

രാ​ജ്യ​ദ്രോ​ഹി​ക​ൾ, അ​രാ​ജ​ക​വാ​ദി​ക​ൾ, വി​ദേ​ശ​ ചാ​ര​ന്മാ​ർ.... ക​പ​ട​ ദേ​ശീ​യ​വാ​ദി​ക​ളു​ടെ ഫാ​സി​സ്റ്റ് അ​ട​വു​ക​ൾ പ​ഴ​യ​തു​പോ​ലെ ചെ​ല​വാ​കി​ല്ല. ഇ​ഡി​യെ ഭ​യ​മി​ല്ലാ​ത്ത യു​വാ​ക്ക​ൾ രാ​ജാ​വ് ന​ഗ്ന​നാ​ണെ​ന്നു തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വ​ഴി​യി​ലേ​ക്കു മ​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​ന് അ​പ്ര​തീ​ക്ഷി​ത ചി​കി​ത്സ​ക​ൾ​ക്കു വി​ധേ​യ​മാ​കേ​ണ്ടി​വ​രും. അ​ല​സ​രാ​യി​രു​ന്നാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​വ​സാ​ന ബ​സും ക​ട​ന്നു​പോ​കും.

Tags : Editorial Deepika CJP

Recent News

Corehub Up