കൊച്ചി: സിംബയോസിസ് ഇന്റര്നാഷണല് (ഡീംഡ് യൂണിവേഴ്സിറ്റി) നടത്തുന്ന സിംബയോസിസ് നാഷണല് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് 20 വരെ അപേക്ഷിക്കാം. കംപ്യൂട്ടര് അധിഷ്ഠിത ഓണ്ലൈന് പരീക്ഷ ഡിസംബര് 6, 14, 20 തീയതികളില് നടക്കും. 2026 ജനുവരി ഒമ്പതിന് ഫലം പ്രസിദ്ധീകരിക്കും.
യോഗ്യതാപരീക്ഷയിലെ മാര്ക്ക് കൂടാതെ, ഗ്രൂപ്പ് പ്രവര്ത്തനം, വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണു പ്രവേശനം. അപേക്ഷകര് അംഗീകൃത സര്വകലാശാലയില്നിന്നോ ദേശീയ അംഗീകാരമുള്ള സ്ഥാപനത്തില്നിന്നോ കുറഞ്ഞത് 50 ശതമാനം മാര്ക്കോടെ ബിരുദം നേടിയിരിക്കണം (പട്ടികജാതി/ പട്ടികവര്ഗ വിഭാഗങ്ങള്ക്ക് 45 ശതമാനം മാര്ക്ക്).
വിദേശ ബിരുദധാരികള്ക്ക് ഇന്ത്യന് സര്വകലാശാലകളുടെ അസോസിയേഷന് (അസോസിയേഷന് ഓഫ് ഇന്ത്യന് യൂണിവേഴ്സിറ്റീസ്) വഴി തുല്യതാ സര്ട്ടിഫിക്കറ്റ് ലഭിക്കണം. അപേക്ഷിക്കുന്നതിനുമുമ്പ് പ്രോഗ്രാമുകളുടെ പ്രത്യേക യോഗ്യതാമാനദണ്ഡങ്ങള് ഔദ്യോഗിക വെബ്സൈറ്റായ www.snaptest.orgയില് ലഭ്യമാണ്.
Tags : Applications invited deed university