തിരുവനന്തപുരം: സ്കോൾ- കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് (പീ സ്കൂൾ മാനേജ്മെന്റ് കോഴ്സ് - രണ്ടാം ബാച്ചിലേക്കുള്ള പ്രവേശന തീയതി നീട്ടി. 100 രൂപ പിഴയോടെ മേയ് 22 വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾക്ക് www.scolekerala.org സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. ഫോൺ: 0471 2342950, 2342271.
Tags : Diploma course deadline extended admission Scole Kerala