തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള സ്കിൽ കേരള - ഗ്ലോബൽ പാർട്ണർഷിപ്പ് ഫോർ എഐ ആൻഡ് എമർജിംഗ് ടെക്നോളജീസ് പദ്ധതിക്കു തുടക്കം കുറിക്കുന്നു.
ആർട്ടിഫിഷൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക മേഖലകളിൽ കേരളത്തിലെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ലോകോത്തര നൈപുണ്യ വികസന അവസരങ്ങൾ ഒരുക്കുകയെന്നതാണ് ലക്ഷ്യം.
ഇന്ന് വൈകുന്നേരം 4.30ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ് വിശിഷ്ടാതിഥിയായിരിക്കും.
ഗൂഗിൾ, ഇന്റൽ, മോംഗോ ഡി ബി, ഇൻഫോസിസ് സ്പ്രിംഗ്ബോർഡ്, നാസ്കോം എഫ്എസ്പി തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലയെയും വ്യവസായ മേഖലയെയും സംയോജിച്ചിപ്പിച്ചു വിദ്യാർഥികൾക്ക് ആഗോള നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം, സർട്ടിഫിക്കേഷനുകൾ, വ്യവസായ അധിഷ്ഠിത പഠന അവസരങ്ങൾ എന്നിവ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Tags : Skill Kerala scheme launched