അ​​​ടി​​​യൊ​​​ഴു​​​ക്ക് അ​​​ടി​​​തെ​​​റ്റി​​​ക്കു​​​മോ?
അ​​​ടി​​​യൊ​​​ഴു​​​ക്ക് അ​​​ടി​​​തെ​​​റ്റി​​​ക്കു​​​മോ?
അനന്തപുരി/ ദ്വിജന്‍
ഭാ​ര​ത​ത്തി​ൽ അ​​​ടു​​​ത്ത അ​​​ഞ്ചാ​​​ണ്ട് ആ​​​രാ​​​ണ് നാ​​​ടു ഭ​​​രി​​​ക്കേ​​​ണ്ട​തെ​​​ന്ന​​​തി​​​ൽ കേ​​​ര​​​ളം വി​​​ധി എ​​​ഴു​​​തി​​​ക്ക​​​ഴി​​​ഞ്ഞു. ഫ​​​ലം എ​​​ന്താ​​​യാ​​​ലും ഒ​​​ന്നു തീ​​​ർ​​​ച്ച, ഇ​​​ട​​​തു-വ​​​ല​​​തു മു​​​ന്ന​​​ണി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ക​​​റ​​​ങ്ങി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന കേ​​​ര​​​ള രാ​ഷ്‌​ട്രീ​യം ഒ​​​രു പു​​​തി​​​യ പ്ര​​​ഭാ​​​ത​​​ത്തി​​​ന്‍റെ ഈ​​​റ്റു​നോ​​​വു​​​ക​​​ൾ കാ​​​ണി​​​ച്ചു​തു​​​ട​​​ങ്ങി. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത പാ​ള​യ​ങ്ങ​ൾ വി​​​ട്ടു പു​​​തി​​​യ കൂ​​​ടാ​​​ര​​​ത്തി​​​ൽ അ​​​ഭ​​​യം തേ​​​ടി ഭാ​​​ഗ്യം പ​​​രീക്ഷി​​​ക്കാ​​​ൻ നോ​​​ക്കു​​​ന്ന​​​വ​​​ർ ഇ​​​ട​​​തു-വ​​​ല​​​തു പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ നി​​​ര​​​വ​​​ധി ഉ​​​ണ്ടെ​​​ന്ന​​​തി​​​ന്‍റെ കൃ​​​ത്യ​​​മാ​​​യ സൂ​​​ച​​​ന​​​ക​ളും പു​റ​ത്തു​വ​ന്നു. കോ​​​ണ്‍ഗ്ര​​​സി​​​ൽ​നി​​​ന്നു മാ​​​ത്ര​​​മ​​​ല്ല, സി​​​പി​​​എ​​​മ്മി​​​ൽ​നി​​​ന്നു വ​​​രെ ഉ​​​ന്ന​​​ത നേ​​​താ​​​ക്ക​​​ൾ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ക്കേ​​​റു​​​ന്ന​​​തി​​​നു കേ​​​ര​​​ളം സാ​​​ക്ഷ്യംവ​​​ഹി​​​ക്കേ​ണ്ടി വ​രു​മെ​ന്ന​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടുതു​ട​ങ്ങി. ഒ​​​രോ വ​​​ൻ​​ മ​​​ര​​​വും വീ​​​ഴു​​​ന്ന​​​ത് എ​​​ത്ര ഒ​​​റ്റ​​​യ്ക്കാ​​​യാ​​​ലും ചു​​​റ്റും നി​​​ൽ​​​ക്കു​​​ന്ന കു​​​റെ ചെ​​​റു​​​മ​​​ര​​​ങ്ങ​​​ൾ​ക്കെ​​​ങ്കി​​​ലും അ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ വേ​​​രി​​​ള​​​കു​മെ​ന്നു തീ​​​ർ​​​ച്ച. ഇ​​​ത്ത​​​ര​​​ത്തി​​​ലൂ​​​ള്ള രാ​ഷ്‌​ട്രീ​​​യമാ​​​റ്റ​​​ത്തി​​​നു പി​​​ന്നി​​​ൽ ദ​​​ല്ലാ​​​ളു​​​മാ​​​രും കോ​​​ടി​​​ക​​​ളും മ​​​റി​​​യു​​​ന്നു​വെ​ന്ന​ത് നാ​റ്റം വ​മി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ യാ​ഥാ​ർ​ഥ്യ​വും.

ദ​​​ല്ലാ​​​ളു​​​മാ​രു​ടെ കാ​​​ലം

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​പ്പു പ്ര​​​ചാ​​​ര​​​ണ​​​കാ​​​ല​​​ത്തു പു​​​റ​​​ത്തു​വ​​​ന്ന ഒ​​​രു രാ​ഷ്‌​ട്രീ​​​യ യ​​​ഥാ​​​ർ​ഥ്യ​​​മാ​​​ണ് അ​​​ധി​​​കാ​​​രം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ദ​​​ല്ലാ​​​ളു​​​മാ​​​ർ. അ​​​വ​​​രി​​​ൽ ഒ​​​രാ​ൾ മ​​​റനീ​​​ക്കി ത​​​ല പു​​​റ​ത്തു​കാ​ണി​ച്ചു, ​​ടി.​​ ​ജി. ന​​​ന്ദ​​​കു​​​മാ​​​ർ.​​ ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​ക്കെ​​​തി​​​രാ​​​യ ഇ​​​ട​​​മ​​​ല​​​യാ​​​ർ കേ​​​സി​​​ന്‍റെ കാ​​​ല​​​ത്ത് സാ​​​ക്ഷാ​​​ൽ വി.​​​എ​​​സി​​​ന്‍റെ സു​​​ഹൃ​​​ത്താ​​​യി അ​​​ദ്ദേ​​​ഹം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തെ​​​ക്കു​​​റി​​​ച്ചു പി​​​ള്ള പ​​​റ​​​ഞ്ഞ​​​തെ​​​ല്ലാം ഒ​​​രു പ്ര​​​തി​​​യു​​​ടെ ജ​​​ല്പ​​​ന​​​ങ്ങ​​​ളാ​​​യി പ​ല​രും ത​ള്ളി. പി​​​ന്നീ​​​ട് പ​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലും അ​​​ദ്ദേ​​​ഹം സാ​​​ന്നി​​​ധ്യം അ​​​റി​യി​​​ച്ചെ​​​ങ്കി​​​ലും ആ​​​രും ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ല. എ​​​ന്നാ​​​ൽ, ഈ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുകാ​​​ല​​​ത്ത് അ​​​ദ്ദേ​​​ഹം ന​​​ട​​​ത്തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ​​​ക്കു വി​​​ശ്വ​​​സി​​​ക്കാ​​​വു​​​ന്ന സാ​​​ക്ഷി​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ​​​തി​​​ലെ സ​​​ത്യം എ​​​ന്താ​​​യാ​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു കോ​​​ണ്‍ഗ്ര​​​സി​​​ലും ബി​ജെ​​​പി​​​യി​​​ലും സി​​​പി​​​എ​​​മ്മി​​​ലും പ​​​ല പ്ര​​​മു​​​ഖ​​​രും അ​​​വ​​​രു​​​ടെ വീ​​​ട്ടു​​​കാ​​​രു​​​മാ​​​യും അ​ടു​ത്ത ബ​​​ന്ധ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ന്നു മ​​​റ​​​യി​​​ല്ലാ​​​തെ വ്യ​​​ക്ത​​​മാ​​​യി.

കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ആ​​​യി​​​രു​​​ന്ന എ.​കെ.​​ ആ​​​ന്‍റ​​​ണി വ​​​ഴി ഒ​​​രു കാ​​​ര്യം ന​​​ട​​​ത്താ​ൻ മ​​​ക​​​ൻ അ​​​നി​​​ൽ ആ​​​ന്‍റ​​​ണി​​​ക്ക് 25 ല​​​ക്ഷം രൂ​​​പ​​ കൊ​​​ടു​​​ത്തെ​​​ന്നും കാ​​​ര്യം ന​ട​ക്കാ​തെ വ​ന്ന​തി​നാ​ൽ പ​ല ​പ്രാ​വ​ശ്യ​മാ​യി തു​​​ക തി​​​രി​​​കെ വാ​​​ങ്ങി​​​യ​​​താ​​​യും വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​ണ്ടാ​യി​രു​ന്നു ഇ​ത്ത​വ​ണ ദ​ല്ലാ​ളി​ന്‍റെ അ​ര​ങ്ങേ​റ്റം. അ​​​നി​​​ൽ ആ​​​ന്‍റ​​​ണി​​​യു​​​ടെ പേ​ര് ചീ​ത്ത​യാ​ക്കു​ക​യെ​ന്ന​താ​ണ് ഉ​ദ്യേ​ശ്യ​മെ​ന്നു വ്യ​ക്തം. അ​​​ല്ലെ​​​ങ്കി​​​ൽ ആ ​കൊ​​​ടു​​​ക്ക​​​ൽ-വാ​​​ങ്ങ​​​ൽ ച​​​രി​​​ത്രം പ​​​ത്ര​​​ക്കാ​​​രോ​​​ടു പ​​​റ​​​ഞ്ഞി​​​ട്ട് എ​​​ന്തു പ്ര​​​യോ​​​ജ​​​നം. രാ​ഷ്‌​ട്രീ​​​യ​​​ത്തി​​​ലെ ദ​​​ല്ലാ​​​ൾ​പ​​​ണി ഒ​​​രു വ്യ​​​വ​​​സാ​​​യ​​​മാ​​​യി കൊ​​​ണ്ടു​ന​​​ട​ക്കു​​​ന്ന ആ​​​ളാ​​​ണ് ന​​​ന്ദ​​​കു​​​മാ​​​ർ. ഈ ​​​ക​​​ച്ച​​​വ​​​ട​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​നു പ​​​ണം ന​​​ഷ്ട​​​മി​​​ല്ല. അ​​​നി​​​ൽ നോ​​​ക്കി​​​യി​ട്ടു കാ​​​ര്യം ന​​​ട​ന്ന​തു​മി​ല്ല. മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വാ​​​യ പി.​​​ജെ. കു​​​ര്യ​​​ൻ, അ​​​ന്ത​​​രി​​​ച്ച പി.​​​ടി. തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​യി​​​രു​​​ന്നു ന​​​ന്ദ​​​കു​​​മാ​​​റി​​​ന്‍റെ സാ​​​ക്ഷി​​​ക​​​ൾ. അ​​​തി​​​ൽ കു​​​ര്യ​​​ൻ അ​​​നി​​​ലി​​​നെ​​​തി​​​രേ സാ​​​ക്ഷി​​​യും പ​​​റ​​​ഞ്ഞു. കു​​​ര്യ​​​ൻ ച​​​തി​​​യ​​​നാ​​​ണെ​​​ന്ന​​​ല്ലാ​​​തെ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ സാ​​​ക്ഷി​മൊ​​​ഴി​​​യെ വി​​​ശ്വാ​​​സ​യോ​ഗ്യ​മാ​യ രീ​തി​യി​ൽ ഖ​ണ്ഡി​ക്കാ​ൻ അ​​​നി​​​ലി​​​നാ​​​യി​​​ല്ല.

ദ​ല്ലാ​ൾ ആ​ഗ്ര​ഹി​ച്ച​ത്

​​ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​രു​​​ന്പോ​​​ൾ അ​​​നി​​​ൽ സ്റ്റാ​​​ഫോ​​​ർ​​​ഡി​​​ൽ പ​​​ഠി​​​ച്ച ക​​​ഥ​​ പ​​​റ​​​യും. അ​​​വി​​​ടെ പ​​​ഠി​​​ച്ചാ​​​ൽ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​ല്ലെ​​​ന്നു​​​ണ്ടോ? സ​​​ത്യ​​​സ​​​ന്ധ​​​ത​യ്ക്കു വി​​​ട്ടു​വീ​​​ഴ്ച​​ കാ​​​ണി​​​ക്കാ​​​ത്ത പ​​​ല അ​​​പ്പ​​​ൻനേ​​​താ​​​ക്ക​​​ളു​​​ടെ​​​യും മ​​​ക്ക​​​ൾ അ​ഴി​മ​തി​ക്ക​റ​ക​ളി​ൽ തെ​ന്നി​വീ​ണ ച​രി​ത്രം ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ലു​ണ്ട്. ​​അ​​​നി​​​ൽ ആ​​​ന്‍റ​​​ണി ബി​ജെ​​​പി​​​യി​​​ൽ എ​​​ത്തി​​​യ​​​ത് പ്ര​​​തി​​​രോ​​​ധ​വ​​​കു​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​നോ​യെ​ന്ന ചോ​ദ്യം പ​ല​രും ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ന​​​ന്ദ​​​കു​​​മാ​​​ർ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ച അ​​​ടു​​​ത്ത ഇ​​​ര ബി​ജെ​​​പി​യു​​​ടെ സ​​​മു​​​ന്ന​​​ത നേ​​​താ​​​വാ​​​യ ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​നാ​​​യി​രു​ന്നു. അ​​​വ​​​ർ ത​​​ന്നോ​​​ടു വ​​​സ്തു ന​​​ല്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് 10 ല​​​ക്ഷം രൂ​​​പ വാ​​​ങ്ങി​യെ​ന്നും സ്ഥ​​​ലം കൈ​മാ​റു​ക​യോ പ​​​ണം തി​രി​കെ ത​രി​ക​യോ ചെ​യ്തി​ല്ലെ​ന്നുമാ​യി​രു​ന്നു വെ​​​ളി​പ്പെ​​​ടു​​​ത്ത​​​ൽ. ഒ​​​രു ക​​​ച്ച​​​വ​​​ടവി​​​ഷ​​​യ​​​മാ​​​ണ് ന​​​ന്ദ​​​കു​​​മാ​​​ർ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സ്ഥ​​​ല​​​ത്തി​​​ന് അ​​​ഡ്വാ​​​ൻ​​​സാ​​​യാ​​​ണ് തു​​​ക കൊ​​​ടു​​​ത്ത​​​ത്. അ​​​ങ്ങ​​​നെ 10 ല​​​ക്ഷം രൂ​​​പ താ​​​ൻ വാ​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ന​​​ന്ദ​​​കു​​​മാ​​​ർ സ്ഥ​​​ലം വാ​​​ങ്ങാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​തു​കൊ​​​ണ്ട് തു​​​ക തി​​​രി​കെ കൊ​​​ടു​​​ത്തി​​​ല്ലെ​​​ന്നും അ​​​വ​​​ർ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ഈ ​​​ക​​​ഥ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലൂ​​​ടെ ശോ​​​ഭ​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ക്കാ​​​നും മ​​​റ്റു ചി​​​ല ര​​​ഹ​​​സ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു കൊ​ണ്ടു​വ​​​രാ​​​നും ന​​​ന്ദ​​​കു​​​മാ​​​ർ ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്നു​വെ​​​ന്നു വേ​​​ണം ക​​​രു​​​താ​​​ൻ. അ​​​ത്ത​​​രം ചി​​​ല വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളാ​​​ണ് ശോ​​​ഭ പി​​​ന്നീ​​​ടു ന​​​ട​​​ത്തി​​​യ​​​ത്.

ശോ​ഭ പ​റ​ഞ്ഞ​ത്

ചി​​​ല പ്ര​​​മു​​​ഖ ഇ​​​ട​​​തു നേ​​​താ​​​ക്ക​​​ളെ ബി​ജെ​പി​യി​​​ൽ എ​​​ത്തി​​​ക്കാ​മെ​ന്നു ദ​​​ല്ലാ​​​ൾ സ​​​മ്മ​​​തി​​​ച്ചി​​​രു​ന്ന​താ​യി ശോ​​​ഭ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.​​ പി​​​ണ​​​റാ​​​യി ഒ​​​ഴി​​​കെ ആ​​​രെ​​​യും സ്വീ​ക​​​രി​ക്കാ​​​ൻ ബി​ജെ​​​പി ത​​​യാ​​​റാ​​​യി​​​രു​​​ന്നു. ബി​ജെ​​​പി​യി​​​ൽ ചേ​​​രാ​​​ൻ സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ച ഇ​​​ട​​​തു​നേ​​​താ​​​വ് ചോ​​​ദി​​​ച്ച​​​ത് മ​​​ഹാ​​​രാ​ഷ്‌​ട്ര ഗ​​​വ​​​ർ​​​ണ​ർ പ​​​ദ​​​വി​​​യാ​​​ണ്. കേ​​​ന്ദ്ര​ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നു. പ​​​ക്ഷേ, കാ​​​ര്യം ന​​​ട​​​ന്നി​​​ല്ല. പാ​​​ർ​​​ട്ടി വി​​​ര​​​ട്ടി​​​യ​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹം വാ​​​ലു ചു​​​രു​​​ട്ടി. ഇ​​​താ​​​ണ് ശോ​​​ഭ ഒ​​​ന്നാം അ​​​ധ്യാ​​​യ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ ക​​​ഥ. ആ​​​രാ​​​ണ് ആ ​​​നേ​​​താ​​​വെ​ന്ന് മൂ​​​ന്നാം പ​​​ക്കം ശോ​​​ഭ ത​​​ന്നെ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. അ​ല്ലെ​​​ങ്കി​​​ലും ന​​​ന്ദ​​​കു​​മാ​​​റു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ആ ​​​ഇ​​​ട​​​തുനേ​​​താ​​​വ് ആ​​​രെ​​​ന്ന് അ​​​രി​​​യാ​​​ഹാ​​​രം ക​​​ഴി​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു. എ​​​ല്ലാ​​​വ​​​രും ക​​​രു​​​തി​​​യ​​​തു​​പോ​​​ലെ വോ​​​ട്ടെ​​​ടു​​​പ്പു ത​ലേ​ന്ന് ആ ​​​പേ​​​രു പു​റ​ത്തു​വ​ന്നു. ഇ​​​ട​​​തുമു​​​ന്ന​​​ണി​​​യു​​​ടെ ക​​​ണ്‍വീ​​​ന​​​ർ സാക്ഷാൽ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ!

ശോ​​​ഭ​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ആ​രെയെ​​​ങ്കി​​​ലും ഞെ​​​ട്ടി​​​ച്ചി​​​രി​​​ക്കാ​​​ൻ ഇ​​​ട​​​യി​​​ല്ല. ഇ​.പി പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ പ​​​രി​​​പാ​​​ടി ഉ​​​പേ​​​ക്ഷി​​​ച്ചു ന​​​ന്ദ​കു​​​മാ​റി​​​ന്‍റെ വീ​​​ട്ടി​​​ൽ വി​രു​​​ന്നു പോ​​​യ​​​തും അ​​​മ്മ​​​യെ പൊ​​​ന്നാ​​​ട ധ​​​രി​​​പ്പി​​​ച്ച​​​തും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​യു​​​ടെ​​​യും മ​​​ക​ന്‍റെ​യും ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​ള്ള വൈ​​​കേ​​​ഹം റി​​​സോ​​​ർ​​​ട്ട് ബി​ജെ​പി ​​നേ​​​താ​​​വ് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള നി​​​രാ​​​മ​​​യ ഗ്രൂ​​​പ്പു​​​മാ​​​യി ചേ​​​ർ​​​ന്ന​​​തും എ​​​ല്ലാം പ​​​ണ്ടേ നാ​​​ട്ടു​​​കാ​​​ർ​​​ക്ക​​​റി​​​യാം.

പരുങ്ങലിൽ

വ്യ​​​വ​​​സാ​​​യ​മ​​​ന്ത്രി ആ​യി​​​രു​​​ന്ന കാ​​​ല​​​ത്തു കു​​​ടും​​​ബ​ക്ഷേ​​​ത്ര​​​മാ​​​യ ഇ​​​രി​​​ണാ​​​വ് ചു​​​ഴ​​​ലി​ദേ​​​വീക്ഷേ​​​ത്ര​​​ത്തി​​​നാ​​​യി 24 കോ​​​ടി​​​യു​ടെ തേ​​​ക്കി​​​ൻ​ത​​​ടി സൗ​​​ജ​​​ന്യ​​​മാ​​​യി നേ​​​ടാ​​​ൻ നോ​​​ക്കി​​​യ​​​തും പ​ല​രു​ടെ​യും ഒാ​ർ​മ​യി​ലു​ണ്ട്. നേ​​​ര​​​ത്തേ ചെ​​​റു​​​കു​​​ന്ന് അ​​​ന്പ​​​ല​​​ത്തി​​​നും പ​​​ഴ​​​ശി​​​രാ​​​ജാ ക്ഷേ​​​ത്ര​​​ത്തി​​​നും ഇ​​​തു​​​പോ​​​ലെ ത​​​ടി വാ​​​ങ്ങാ​​​ൻ ജ​​​യ​​​രാ​​​ജ​​​ൻ കൂ​​​ട്ടു​നി​​​ന്ന ക​​​ഥ​​​യും അ​​​ക്കാ​​​ല​​​ത്തു പ്ര​​​സി​​​ദ്ധ​​​മാ​​​യി​രു​ന്ന​ല്ലോ. അ​​​തു​​​കൊ​​​ണ്ട് ഇ​.പി​​​യോ അ​​​ദ്ദേ​​​ഹ​​​ത്തെ സം​​​ര​​​ക്ഷി​ക്കാ​​​ൻ നോ​​​ക്കു​​​ന്ന​​​വ​​​രോ എ​​​ന്തു​ത​​​ന്നെ പ​​​റ​​​ഞ്ഞാ​​​ലും തൊ​​​ണ്ടതൊ​​​ടാ​​​തെ വി​​​ശ്വ​​​സി​​​ക്കാ​​​ൻ ആ​​​ളു​​​ണ്ടാ​​​വി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ക​​​ട്ടെ, ഇ​.പി​​​യു​​​ടെ ന​​​ന്ദ​​​കു​​​മാ​ർ ബ​​​ന്ധ​​​ത്തി​​​ൽ പ​​​ര​​​സ്യ​​​മാ​​​യ അ​​​തൃ​​​പ്തി​​​യും പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. അ​​​താ​​​യ​​​ത്, ഇ​​​.പി​​​യു​​​ടെ നി​​​ല വ​​​ല്ലാ​​​ത്ത പ​​​രു​​​ങ്ങ​​​ലി​​​ലാ​യി​രി​ക്കു​ന്നു.

പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യും ഇ​.പി​​​യു​​​ടെ ബ​​​ന്ധു​​​വു​​​മാ​​​യ എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ എ​​​ല്ലാം പ​​​ച്ച​​​ക്ക​​​ള്ള​​​മാ​​​ണെ​ന്നു പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും പു​​​തി​​​യ തെ​​​ളി​​​വുക​​​ൾ വ​​​രി​​​ക​​​യാ​​​ണ്.​​ ബി​ജെ​​​പി​​​യു​​​ടെ കേ​​​ന്ദ്ര​ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി എ​​​ന്തി​​​നാ​​​ണ് ഇ.​പി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന ചോ​​​ദ്യ​​​ത്തി​ന് വി​ശ്വാ​സ​യോ​ഗ്യ​മാ​യ ഉ​ത്ത​രം വ​ന്നി​ട്ടി​ല്ല. പീ​​​രു​​​മേ​​​ട്ടി​​​ലെ മു​​​ൻ സി​​​പി​​​എം എം​എ​​​ൽ​എ ​​രാ​​​ജേ​​​ന്ദ്ര​​​നും ബി​​​ജെ​​​പി കേ​​​ന്ദ്ര​ നേ​​​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. വേ​​​റെ എ​​​ത്ര പേ​​​ർ ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ലു​ണ്ടെ​ന്നു സാ​വ​കാ​ശം വ്യ​ക്ത​മാ​കും. സി​​​പി​​​എ​​​മ്മി​​​ലെ മുസ്‌ലിം പ്രീ​​​ണ​​​നന​​​യ​​​ത്തി​​​ൽ മു​​​റി​​​വേ​​​റ്റു നി​​​ൽ​​​ക്കു​​​ന്ന എ​​​ത്ര നേ​​​താ​​​ക്ക​​​ളും അ​​​ണി​​​ക​​​ളും ജ​​​യ​​​രാ​​​ജ​​​ന്‍റെ പാ​​​ത​​​യി​​​ൽ ഉ​​​ണ്ടെ​​​ന്നും ക​​​ണ്ട​​​റി​​​യ​​​ണം. ഒ​​​ന്നു വ്യ​​​ക്തം, സിപി​​​എ​​​മ്മി​​​ൽ വ​​​ലി​​​യ അ​​​ടി​​​യൊ​​​ഴു​​​ക്കുണ്ട്. തത്കാലം പിടിച്ചുനിർത്തിയാലും അതെത്രനാൾ എന്നു കണ്ടറിയണം.

കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ എ​​​ന്നി​​​വ​​​രെ​​​യും ബിജെ​​​പി കൂ​​​ടെക്കൂ​​​ട്ടാ​​​ൻ നോ​​​ക്കി​​​യെ​​​ന്നും ശോ​​​ഭ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. അ​​​സം​​​തൃ​​​പ്ത​​​രാ​​​യ നേ​​​താ​​​ക്ക​​​ളെ വ​​​ല​​​ വീ​​​ശാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്‍റും രംഗത്തുവന്നു.

കെപിസിസി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ പ​​​ണ്ടേ ബിജെപി​​​യി​​​ൽ എ​​​ത്തു​​​മാ​​​യി​​​രു​​​ന്നുവെന്നു നന്ദകുമാർ പറഞ്ഞിരുന്നു. പാ​​​ർ​​​ട്ടി മാ​​​റു​​​ന്ന​​​തും വി​​​ശ്വാ​​​സ​​​ങ്ങ​​​ൾ മാ​​​റു​​​ന്ന​​​തും മ​​​ന​​​സി​​​ലാ​​​ക്കാം. പ​​​ക്ഷേ, അ​​​തി​​​ലൂ​​​ടെ ദ​​​ല്ലാ​​​ളന്മാ​​​ർ കോ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണ് വ​​​ല്ലാ​​​ത്ത അ​​​പ​​​ച​​​യം.​​​ എ​​​ല്ലാ പാ​​​ർ​​​ട്ടി​​​യി​​​ലെയും കൊ​​​ന്പന്മാരു​​​മാ​​​യി ദല്ലാളുമാർക്ക് അ​​​ടു​​​ത്ത ബ​​​ന്ധം.

സാ​​​മു​​​ദാ​​​യി​​​ക അ​​​ടി​​​യൊ​​​ഴു​​​ക്കു​​​ക​​​ൾ

ഇ​​​ട​​​തു-വ​​​ല​​​തു മു​​​ന്ന​​​ണി​​​ക​​​ൾ ന​​​ട​​​ത്തി​​​യ മു​​​സ്‌ലിം പ്രീ​​​ണ​​​ന മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി മുസ്‌ലിം സ​​​മൂഹ​​​ത്തി​​​ലും മ​​​റ്റു സ​​​മൂഹ​​​ങ്ങ​​​ളി​​​ലും ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള അ​​​ടി​​​യൊ​​​ഴു​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ വോ​​​ട്ടുപെ​​​ട്ടി തു​​​റ​​​ക്ക​​​ണം. ഫ​​​ലപ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ ബാ​​​ധി​​​ക്ക​​​ത്ത​​​ക്ക​​​ വി​​​ധം ശ​​​ക്ത​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ലും ഭാവിയിൽ വ​​​ലി​​​യ പ്ര​​​വാ​​​ഹ​​​ങ്ങ​​​ളാ​​​യി മാറിക്കൂടായ്കയില്ല.

പൗ​​​ര​​​ത്വ​​​നി​​​യ​​​മ വി​​​വാ​​​ദ​​​ത്തി​​​ൽ മാ​​​ത്രം കെ​​​ട്ടി​​​യി​​​ട്ട സി​​​പി​​​എം ത​​​ന്ത്ര​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ മുസ്‌ലിംക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഇളക്കം സൃഷ്ടിച്ചതായി സൂ​​​ച​​​ന​​​ക​​​ളു​​​ണ്ട്. ലീ​​​ഗ് ​​​നേ​​​താ​​​ക്ക​​​ളും സ​​​മസ്​​​ത​​​യു​​​ടെ ഏ​​​താ​​​നും നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ൽ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന പ​​​ര​​​സ്യ​​​മാ​​​യ വ​​​ഴ​​​ക്കാ​​​ണ് ഏ​​​റ്റ​​​വും കൃ​​​ത്യ​​​മാ​​​യ സൂ​​​ച​​​ന.​​​ സ​​​മ​​​സ്ത മു​​​ഖ​​​പ​​​ത്ര​​​മാ​​​യ സു​​​പ്ര​​​ഭാ​​​ത​​​ത്തി​​​ൽ ഇ​​​ട​​​തു പ​​​ര​​​സ്യം വ​​​ന്ന​​​തി​​​ൽ അ​​​വ​​​രു​​​ടെ അ​​​ണി​​​ക​​​ൾ ക്ഷു​​​ഭി​​​ത​​​രാ​​​യി. തി​​​രൂ​​​ര​​​ങ്ങാ​​​ടി​​​യി​​​ൽ പ​​​ത്രം ക​​​ത്തി​​​ച്ചു പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ലീ​​​ഗ് പ​​​ത്രം ക​​​ത്തി​​​ച്ച​​​തി​​​നെ അ​​​പ​​​ല​​​പി​​​ച്ചു. ചി​​​ല സ​​​മ​​​സ്ത നേ​​​താ​​​ക്ക​​​ൾ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ പി​​​ന്തു​​​ണ​​​ച്ചു രം​​​ഗ​​​ത്തു വ​​​ന്നു. എ​​​ന്നാ​​​ൽ, സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ആ ​​​പ്ര​​​സ്താ​​​വ​​​ന ത​​​ള്ളി. പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ എ​​​ത്ര ശ​​​ക്ത​​​മായെന്നറിയാൻ വോ​​​ട്ട് എ​​​ണ്ണു​​​ന്ന​​​തു വ​​​രെ കാ​​​ത്തി​​​രി​​​ക്ക​​​ണം.

മോ​​​ദി​​​യും രാ​​​ഹു​​​ലും പി​​​ണ​​​റാ​​​യി​​​യും

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ലവ​​​ട്ടം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണത്തിനു വ​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നരേന്ദ്ര മോ​​​ദി വ​​​ള​​​രെ കൃ​​​ത്യ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച ചി​​​ല സ​​​ത്യ​​​ങ്ങ​​​ളു​​​ണ്ട്. അ​​​ദ്ദേ​​​ഹം കേ​​​ര​​​ള​​​ത്തി​​​നു പുറത്തുവച്ചും ഇതേ കാര്യം പറഞ്ഞിരുന്നു. ഇന്ത്യാ മുന്നണിയുടെ നേ​​​താ​​​വാ​​​യ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കെ​​​തി​​​രെ താ​​​ൻ പോ​​​ലും പ​​​റ​​​യാ​​​ത്ത മോ​​​ശ​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്നതു കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഇ​​​ന്ത്യാ ​​​മു​​​ന്ന​​​ണി​​​യി​​​ലെ പ്ര​​​മു​​​ഖ ക​​​ക്ഷി​​​യാ​​​യ സി​​​പി​​​എ​​​മ്മിന്‍റെ ഏ​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണെ​​​ന്ന്.

കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​ക​​​ൾ​​​ക്കുമെതി​​​രേ വ​​​ള​​​രെ കൃ​​​ത്യ​​​മാ​​​യ സൂച​​​ന​​​ക​​​ൾ ന​​​ല്കി​​​യ പ്ര​​​ധാ​​​ന​​​മന്ത്രി മോദി ന​​​ട​​​ത്തി​​​യ അ​​​ടു​​​ത്ത നീ​​​രി​​​ക്ഷ​​​ണ​​​വും ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. കമ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ മ​​​ക്ക​​​ൾരാഷ്‌ട്രീ​​​യം ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.​​​ ഇ​​​പ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​തുമാ​​​യി. അ​​​ദ്ദേ​​​ഹം ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത് എ​​​ന്തെ​​​ന്ന് ആ​​​ർ​​​ക്കാ​​​ണ് മ​​​ന​​​സി​​​ലാ​​​കാ​​​ത്ത​​​ത്.

രാഹുലിനെ പി​​​ണ​​​റാ​​​യി ശ​​​ക്ത​​​മാ​​​യി ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ചു. പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ പാ​​​ർ​​​ട്ടി ഉ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ൻ, പ​​​ലവ​​​ട്ടം തോ​​​റ്റ​​​വ​​​ൻ എ​​​ന്നൊ​​​ക്കെ പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞ​​​തും ച​​​രി​​​ത്ര സ​​​ത്യം. പ്രി​​​യ​​​ങ്ക​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് വാ​​​ദ്ര​​​യു​​​ടെ ഭ​​​വ​​​നനി​​​ർമാണ ക​​​ന്പ​​​നി​​​യാ​​​യ ഡിഎ​​​ൽഎ​​​ഫ് 170 കോ​​​ടി രൂ​​​പ ബിജെ​​​പി​​​ക്ക് ഇ​​​ലക്‌ടറ​​​ൽ ബോ​​​ണ്ട് കൊ​​​ടുത്തുവെന്നു പി​​​ണ​​​റാ​​​യി പ​​​റ​​​യു​​​ന്നു. ജ​​​നം പ​​​ക​​​ച്ചുപോ​​​വുന്നു. വാ​​​ദ്ര അ​​​മേ​​​ഠി​​​യി​​​ൽ കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രിക്കാ​​​ൻ നോ​​​ക്കുന്നു.

എ​​​ന്നാ​​​ൽ, പ​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ ഒ​​​രു പ​​​രാമർ​​​ശ​​​ത്തി​​​നും കാ​​​ര്യ​​​മാ​​​യ മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​തെ പി​​​ണ​​​റാ​​​യി പൗ​​​ര​​​ത്വ നി​​​യ​​​മ​​​വു​​​മാ​​​യി മുസ്‌ലിം വോ​​​ട്ടു മാ​​​ത്രം തേ​​​ടി. 2014ൽ ​​​പി​​​ണ​​​റാ​​​യിയുടെ ഇ​​​ത്ത​​​രം ഒ​​​രു നീ​​​ക്ക​​​വും മദ​​​നി​​​യു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ധാ​​​ര​​​ണ​​​യും എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​ത് എ​​​വി​​​ടെയെ​​ന്ന് എ​​​ല്ലാ​​​വ​​​രും ക​​​ണ്ടു.​​​ വീ​​​ണ കു​​​ടു​​​ങ്ങു​​​മോ? പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​രോ വാ​​​ക്കും ശ്ര​​​ദ്ധ​​​പൂ​​​ർ​​​വം കേ​​​ട്ടി​​​രി​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി കൗ​​​തു​​​ക​​​ത്തോ​​​ടെ തെ​​​ര​​​ക്കു​​​ന്നു. ആ ​​​കു​​​രു​​​ക്കി​​​ൽ പി​​​ണ​​​റാ​​​യി​​​യും വീ​​​ണാ​​​ൽ ക​​​ളി വേ​​​റെ ലെ​​​വ​​​ലാ​​​കും.

കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പൗ​​​ര​​​ത്വ നി​​​യ​​​മ​​​ത്തെക്കു​​​റി​​​ച്ചു നി​​​ർ​​​ത്താ​​​തെ പ​​​റയുന്പോഴും എ​​​ന്തേ അ​​​തു​​​ണ്ടാ​​​ക്കി​​​യ മോ​​​ദി​​​ക്കെ​​​തി​​​രേ ഒ​​​ര​​​ക്ഷ​​​രം പ​​​റ​​​യു​​​ന്നി​​​ല്ല എ​​​ന്ന രാ​​​ഹു​​​ലി​​​ന്‍റെ ചോ​​​ദ്യം അ​​​ർ​​​ഥഗ​​​ർ​​​ഭ​​​മാ​​​യി. ര​​​ണ്ടു സം​​​സ്ഥാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ അറസ്റ്റ് ചെ​​​യ്ത ഇഡി എ​​​ന്തേ നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി സ്വ​​​ർ​​​ണക്ക​​​ള്ള​​​ക്ക​​​ട​​​ത്ത​​​ട​​​ക്കം പ​​​ല​​​തും അ​​​ന്വേ​​​ഷി​​​ച്ചി​​​ട്ടും, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യെ വ​​​രെ അറ​​​സ്റ്റ് ചെ​​​യ്തി​​​ട്ടും പി​​​ണ​​​റാ​​​യി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്നി​​​ല്ല എന്ന ​​​ചോ​​​ദ്യ​​​വും പ്ര​​​സ​​​ക്ത​​​മാ​​​ണ്.