Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവരുള്ള കാലത്തോളം അനുസ്മരിക്കപ്പെടേണ്ട മഹാനായ ദാർശനികനാണ് റവ. ഡോ. പ്ലാസിഡ് പൊടിപ്പാറ സിഎംഐ. അദ്ദേഹത്തിന്റെ ചരമവാർഷികമാണ് ഇന്ന്. മാന്നാനത്ത് 1899 ല്‍ അദ്ദേഹം ജനിച്ചു.
70 വര്‍ഷം മുമ്പ് പ്ലാസിഡച്ചന് എന്ന കാരണവര്‍ സമാരംഭിച്ച കഠിനാധ്വാനമാണ് സീറോമലബാര്‍ സഭ ഇന്ന് കൈവരിച്ചിരിക്കുന്ന വളര്‍ച്ചയ്ക്കു നിദാനം. വടക്ക് ഭാരതപ്പുഴയ്ക്കും തെക്ക് പമ്പാനദിക്കുമിടയ്ക്കുള്ള ചുരുങ്ങിയ പ്രദേശത്തു മാത്രം ഭരണാധികാരം ഒതുക്കപ്പെട്ട ഒരു കൊച്ചുവീടായിരുന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് സീറോമലബാര്‍ സഭ. ഈ മതില്‍ക്കെട്ടുകള്‍ക്കപ്പുറത്തേക്ക്, ഭാരതമണ്ണില്‍ മുഴുവനും അതിനപ്പുറത്തേക്കും സഭാപൈതൃകത്തിനനുസൃതമായി വളര്ന്നുവികസിക്കുവാന് കത്തോലിക്കാ ഐക്യത്തിലുള്ള ഈ വ്യക്തിസഭയ്ക്ക് അവകാശമുണ്ടെന്ന് വാദിക്കുകയും അതു സാധിതമാക്കുന്നതിനായി ന്യായമായ മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിച്ച് തന്റെ മരണംവരെ അരനൂറ്റാണ്ടിലേറെ പ്രയത്നിക്കുകയും ചെയ്ത കാരണവരാണ് പ്ലാസിഡച്ചന്.
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ അജൻഡ ക്രോഡീകരിക്കുന്നതിന് രൂപീകൃതമായ പൊന്തിഫിക്കല്‍ കമ്മീഷന്റെ ഉപദേശകനായി മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചു. വത്തിക്കാൻ സൂനഹദോസിന്റെ വിദഗ്ധ അംഗമായി അദ്ദേഹം നിയമിക്കപ്പെട്ടു. പൗരസ്ത്യസഭകള്‍ക്കുള്ള സൂനഹദോസ് കമ്മീഷന്റെ ഉപദേശകൻ തുടങ്ങി ഒട്ടനവധി മേഖലകളില്‍ ജോലിചെയ്തു. തത്വശാസ്ത്രം, ദൈവശാസ്ത്രം, കാനന്‍ നിയമം എന്നീ വിഷയങ്ങളില്‍ ഓരോന്നിലും അദ്ദേഹം ഡോക്ടര്‍ ബിരുദങ്ങള്‍ നേടി. തലശേരി രൂപത സ്ഥാപിതമായതിനു പിന്നിൽ അദ്ദേഹത്തിന്റെ അശ്രാന്തപരിശ്രമമുണ്ട്. തൃശൂര്‍, ചങ്ങനാശേരി, തലശേരി രൂപതകള്‍ വികസിപ്പിക്കുന്നതിലും അദ്ദേഹം നിസ്തുല പങ്ക് വഹിച്ചു.
മലങ്കര കത്തോലിക്കാസഭയുടെ പുനരൈക്യത്തില്‍ അദ്ദേഹത്തിന്റെ പങ്ക് നിസീമമാണ്. മാര്‍ത്തോമ്മ നസ്രാണിസമൂഹത്തെ “സംസ്കാരത്തില്‍ ഹൈന്ദവവും മതപരമായി ക്രിസ്തീയവും ആരാധനാപരമായി പൗരസ്ത്യവും’’ എന്നു വിശേഷിപ്പിച്ച വ്യക്തിയാണ്. പണ്ഡിതോചിതമായ നിരവധി കൃതികൾ അദ്ദേഹം രചിച്ചു. അവയിൽ വർത്തമാന പുസ്തകത്തിന്റെ ഇംഗ്ലീഷ് തർജിമ എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തോട് മാര്‍ത്തോമ്മാ നസ്രാണികള്‍ക്ക് പൊതുവെയും സീറോമലബാര്‍ കത്തോലിക്കര്‍ക്ക് പ്രത്യേകിച്ചുമുള്ള കടപ്പാടുകള്‍ തീര്‍ത്താല്‍ തീരുന്നതല്ല.
പല നിലകളുള്ള ഒരു മണിമന്ദിരം, അതിനുമുമ്പില്‍ വിശാലമായൊരു മുറ്റവും ചുറ്റുപാടും കമനീയമായ പൂന്തോട്ടവും. വിലകൂടിയ ഒരു കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. വീടിനുള്ളില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളുമുണ്ട്. വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച കുറേ കുട്ടികള്‍ മുറ്റത്ത് വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ വീട്ടില്‍ ഈ സമൃദ്ധിയും സൗകര്യങ്ങളുമെല്ലാം എങ്ങനെയുണ്ടായി എന്നന്വേഷിക്കാം. രണ്ടു തലമുറക്കാലത്തിനുമുമ്പ് ഈ മണിമന്ദിരത്തിന്റെ സ്ഥാനത്ത് രണ്ടുമുറിയും ഒരു വരാന്തയും ഒരു ചായ്പും മാത്രമുള്ള ഒരു കൊച്ചുവീടാണുണ്ടായിരുന്നത്. അവിടെ താമസിച്ചുകൊണ്ട് ഒരു കാരണവര്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സമ്പത്തുകൊണ്ടാണ് ഈ മണിമന്ദിരം പണിചെയ്തത് എന്ന വസ്തുത മുറ്റത്ത് വിനോദിക്കുന്ന കുഞ്ഞുങ്ങള്ക്കറിഞ്ഞുകൂടാ. യശഃശരീരനായ പ്ലാസിഡച്ചനെ ഈ കാരണവരോട് ഉപമിക്കാം. സീറോമലബാര്‍ സഭയില്‍ ഇന്ന് അദ്ദേഹത്തെ അറിയാത്ത യുവതലമുറ അദ്ദേഹത്തെ പരിചയപ്പെടുകതന്നെ വേണം.
അസ്ഥികളുടെ താഴ്വരയിലെ പ്രവാചകന് എസെക്കിയേല്‍ പ്രവാചകന്റെ പുസ്തകം 37-ാം അധ്യായത്തില്‍ ഈ പ്രവാചകനുണ്ടായ ഒരപൂര്വദര്ശനം വിവരിക്കുന്നുണ്ട്. സഹസ്രകണക്കിന് മനുഷ്യരുടെ അസ്ഥികള്‍ ചിതറിക്കിടക്കുന്ന ഒരു താഴ്വരയില് പ്രവാചകന് നില്ക്കുന്നു. എസെക്കിയേല്‍ ഇവയോടു പ്രവചിച്ചാല്‍ ഇവയ്ക്കു ജീവിക്കാനാകുമെന്ന് ദൈവം അദ്ദേഹത്തോട് അരുൾചെയ്യുന്നു. അദ്ദേഹം പ്രവചിച്ചപ്പോള്‍ അസ്ഥികള്‍ ചേരുംപടി ചേര്‍ന്ന് പൂര്വശരീരങ്ങളുടെ അസ്ഥിപഞ്ജരങ്ങളായിത്തീരുകയും അവയിന്മേല് മാംസപേശികളും ഞരമ്പുകളും ചര്‍മവും വന്ന് അവ മനുഷ്യരൂപത്തിലാകുകയും ചെയ്തു. എങ്കിലും അവയ്ക്ക് ജീവനുണ്ടായിരുന്നില്ല. ദൈവാജ്ഞപ്രകാരം എസെക്കിയേല്‍ വീണ്ടും പ്രവചിച്ചു. അപ്പോള്‍ ആ ശരീരങ്ങളുടെ പ്രാണന് അവയില്‍ പ്രവേശിക്കുകയും അവ ജീവിക്കുന്ന മനുഷ്യരായി വലിയൊരു പുരുഷാരമായി എഴുന്നേല്ക്കുകയും ചെയ്തു (എസെ 37: 1-14).
ഈ ദര്‍ശനത്തില്‍ എസെക്കിയേലിന്റെ ദൗത്യം ‘പ്രവചിക്കുക’ എന്നതായിരുന്നു. ആ പ്രവചനത്തിലൂടെ ഇസ്രായേല്‍ ജനത്തിന് വീണ്ടുമൊരു ജീവിതം നല്‍കാനാണ് പ്രവാചകന് നിയുക്തനായത്. മാതൃരാജ്യം നഷ്ടപ്പെട്ട് വിദൂരദേശമായ ബാബിലോണില്‍ അടിമകളായി കഴിഞ്ഞിരുന്ന ഇസ്രായേല്‍ ജനത്തിന്റെ അന്നത്തെ അവസ്ഥയാണ് ‘അസ്ഥികളുടെ താഴ്വര’യുടെ ചിത്രീകരണത്തിലൂടെ വിശുദ്ധ ഗ്രന്ഥം നമുക്ക് മനസിലാക്കിത്തരുന്നത്.
വേദപുസ്തകത്തില്‍ ‘പ്രവാചകന്’ എന്ന വാക്കിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ ഇഷ്ടം മനുഷ്യരെ അറിയിക്കുന്നവന്’ എന്നാണ്. ഭാവി പറയുകയെന്നതാണ് പ്രവാചകന്റെ ദൗത്യമെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. ദൈവത്തിന്റെ ഇഷ്ടം മനുഷ്യരെ അറിയിക്കുമ്പോള്‍ ഭാവിയിലെ കാര്യങ്ങളുമുള്പ്പെട്ടെന്നുവരും. ‘ പ്രവചിക്കുക’ എന്നുവച്ചാല്‍ ദൈവനാമത്തില്‍ ജനങ്ങളോട് സംസാരിക്കുക എന്നര്‍ഥം. പ്രവാചകന് ഒരു മധ്യവര്‍ത്തിയാണ്. ദൈവത്തിന്റെ ഇടപെടല്‍ ആവശ്യമായിവരുമ്പോഴാണല്ലോ ദൈവനാമത്തില്‍ പ്രവാചകന് പ്രവര്‍ത്തനനിരതനാകുന്നത്. നിലവിലിരിക്കുന്ന വ്യവസ്ഥിതിക്ക് ഭേദംവരുത്തി കൂടുതല്‍ ഭദ്രവും ശോഭനവുമായ വ്യവസ്ഥിതി ആവിഷ്കരിക്കുവാന്‍ അശ്രാന്തപരിശ്രമം ചെയ്യുകയെന്നതാണ് പ്രവാചകന്റെ ധര്‍മം. പ്രവാചകന് സംസാരിക്കുന്ന വചനവും എഴുതുന്ന വാക്കും അനുഷ്ഠിക്കുന്ന കര്‍മവുമെല്ലാം പ്രവാചകധര്മത്തില്പ്പെടുന്നു. അത്തരത്തിലുള്ള ധീരനും ക്രാന്തദർശിയുമായ ഒരു പ്രവാചകനായിരുന്നു പ്ലാസിഡച്ചൻ.
(മരിക്കുന്നതിനുമുന്പ് റവ.ഡോ. തോമസ് കാലായില്‍ സിഎംഐ തയാറാക്കി
അയച്ചുതന്ന അനുസ്മരണക്കുറിപ്പ്.)
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ബിഹാറിൽ രണ്ട് ഉദ്യോഗസ്ഥർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
കനത്ത മഴ; തെലങ്കാനയിൽ നാലുപേർ മരിച്ചു
സഞ്ജുവിന്റെ പോരാട്ടം വിഫലം; ഡൽഹി ക്യാപിറ്റൽസിന് ആവേശ ജയം
കേജരിവാളിന്റെ അറസ്റ്റ്; ഐപിഎൽ മത്സരത്തിനിടെ പ്രതിഷേധം
ബോയിങ് സ്റ്റാർലൈനറിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ബിഹാറിൽ രണ്ട് ഉദ്യോഗസ്ഥർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
കനത്ത മഴ; തെലങ്കാനയിൽ നാലുപേർ മരിച്ചു
സഞ്ജുവിന്റെ പോരാട്ടം വിഫലം; ഡൽഹി ക്യാപിറ്റൽസിന് ആവേശ ജയം
കേജരിവാളിന്റെ അറസ്റ്റ്; ഐപിഎൽ മത്സരത്തിനിടെ പ്രതിഷേധം
ബോയിങ് സ്റ്റാർലൈനറിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top