Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
പി.ഡി.ടി. ആചാരി (ലോക്സഭ മുന്‍ സെക്രട്ടറി ജനറൽ)
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായിരിക്കണം. അതിനായാണ് ഇലക്ഷൻ കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം പുറപ്പെടുവിക്കുന്നത്. ഇലക്ഷൻ കമ്മീഷന് ഇതുപ്രകാരം വളരെയധികം അധികാരങ്ങളുണ്ട്. ഇലക്ഷന്റെ നടത്തിപ്പിനുവേണ്ടി ആവശ്യമായ എല്ലാ അധികാരങ്ങളും ഇലക്ഷൻ കമ്മീഷനിൽ നിക്ഷിപ്തമായുണ്ട്.
ഭരണഘടനയുടെ 324-ാം അനുഛേദം അനുസരിച്ചാണ് ഈ അധികാരങ്ങൾ ഇലക്ഷൻ കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്നത്. ഭരണഘടനാപരമായ അധികാരമുണ്ടെന്നു പറയുന്നത് ഈ രാജ്യത്ത് തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി നടത്തുന്നതിനാണ്. സുതാര്യവും നീതിയുക്തവുമെന്ന രണ്ടു വാക്കുകളാണു പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
അതിനുവേണ്ടി എല്ലാ അധികാരങ്ങളും ഇലക്ഷൻ കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുകയാണ്. ഈ അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പു കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം ഇറക്കിയിരിക്കുന്നത്. അത് എല്ലാ രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളുമടക്കം ഇലക്ഷനുമായി ബന്ധപ്പെടുന്ന എല്ലാവരും പാലിക്കാൻ ബാധ്യസ്ഥരാണ്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഒന്നാമതായി ഒരു പാർട്ടിയും അതിന്റെ സ്ഥാനാർഥികളും മതവിദ്വേഷം പടർത്താൻ പാടില്ല. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസ്താവനയോ പ്രവർത്തനങ്ങളോ നടത്താൻ പാടില്ല. രണ്ടാമതായി ഒരു രാഷ്ട്രീയപാർട്ടിയെ വിമർശിക്കുന്പോൾ മറ്റൊരു രാഷ്ട്രീയപാർട്ടി പാലിക്കേണ്ടതായ ചില നിബന്ധനകളുണ്ട്.
ആ രാഷ്ട്രീയപാർട്ടിയുടെ നയപരിപാടികളുടെ അടിസ്ഥാനത്തിൽ മാത്രമേ അവരെ വിമർശിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ ആ പാർട്ടിയുടെ കഴിഞ്ഞകാലത്തെ നിലപാടുകൾ, ആ പാർട്ടി ഭരണത്തിലായിരുന്നപ്പോൾ അനുവർത്തിച്ചുവരുന്ന നിലപാടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ ആ പാർട്ടിയെ വിമർശിക്കാൻ പാടുള്ളൂവെന്നതാണ്. അതിനപ്പുറം പോകാൻ പാടില്ല.
ഒരു പാർട്ടിയെയോ അതിന്റെ നേതാക്കളെയോ വിമർശിക്കുന്പോൾ അതൊരു ആരോപണമായി മാറാൻ പാടില്ല. പ്രത്യേകിച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ. വളച്ചൊടിച്ച് ആരോപണങ്ങൾ ഉന്നയിക്കാൻ പാടില്ല. അവർ പറഞ്ഞ ഏതെങ്കിലുമൊരു കാര്യം എടുത്തുവച്ച് വളച്ചൊടിച്ച് അതിന്റെ ഉദ്ദേശ്യശുദ്ധിയെ മാറ്റി മറ്റൊരു ഉദ്ദേശ്യശുദ്ധി കുത്തിച്ചെലുത്തി പറയാൻ പാടില്ല എന്നു വ്യക്തമായി പറയുന്നുണ്ട്.
ഇലക്ഷന് അഴിമതികൾ
ഇലക്ഷനുമായി ബന്ധപ്പെട്ട് ചില അഴിമതികളുണ്ട്. അത് 1981ലെ ജനപ്രാതിനിധ്യനിയമം 121-ാം വകുപ്പിലാണ്. ഇലക്ഷന്റെ സമയത്ത് ഉണ്ടായേക്കാവുന്ന അഴിമതികളുടെ പല നടപടികളെയുംകുറിച്ചുമാണ് അവിടെ പറയുന്നത്. അതിലൊന്ന് മതവിഭാഗങ്ങൾ തമ്മിലുള്ള സ്പർദ്ധ ഉദ്ദീപിപ്പിക്കുക അല്ലെങ്കിൽ മതവിദ്വേഷം ഉൾക്കൊള്ളുന്ന പ്രസ്താവനകൾ ഇറക്കുക എന്നതാണ്. രണ്ടു മതവിഭാഗങ്ങൾ പിന്തുടരുന്നവരുടെ മനസിൽ മറ്റു മതത്തെക്കുറിച്ച് തികച്ചും വിദ്വേഷപരമായ വികാരമുണ്ടാക്കുന്ന കാര്യം ചെയ്യുന്നത് അഴിമതിയായിട്ടാണു കണക്കാക്കുക. ഇലക്ഷൻ കഴിഞ്ഞ് പരാതി വരുന്പോൾ ഏതെങ്കിലുമൊരു നേതാവ് മതവിദ്വേഷം പരത്തുന്ന പ്രസംഗം ചെയ്തിട്ടുണ്ടെങ്കിൽ അത് അഴിമതിയായി കണക്കാക്കപ്പെടുകയും തെളിഞ്ഞുകഴിഞ്ഞാൽ ഇലക്ഷൻ അസാധുവാക്കുകയും ചെയ്യാം.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുകഴിഞ്ഞാൽ ഇലക്ഷൻ കമ്മീഷന് എന്തൊക്കെ നടപടികളാണു സ്വീകരിക്കാൻ കഴിയുന്നത് എന്നുള്ളത് വളരെ രസകരമായ വിഷയമാണിപ്പോൾ. പ്രധാനമന്ത്രി രാജസ്ഥാനിൽ പ്രസംഗിച്ചപ്പോൾ നടത്തിയ ചില പരാമർശങ്ങളെക്കുറിച്ച് ധാരാളം വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ ഈയൊരു പ്രശ്നം വളരെ പ്രധാനപ്പെട്ടതാണ്. എന്തൊക്കെ നടപടികളാണ് ഇലക്ഷൻ കമ്മീഷൻ ഇക്കാര്യത്തിൽ സ്വീകരിക്കാൻ പോകുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്.
ഇലക്ഷൻ കമ്മീഷന്റെ അധികാരങ്ങൾ
ഇലക്ഷൻ കമ്മീഷനു വിപുലമായ അധികാരങ്ങളുണ്ടെങ്കിലും അത് എവിടെയും വ്യക്തമാക്കിയിട്ടില്ല. എന്നാൽ സാധാരണയായി ചില നേതാക്കന്മാരെ ഇലക്ഷൻ പ്രചാരണത്തിൽനിന്ന് 24 മണിക്കൂറോ 48 മണിക്കൂറോ മാറ്റിനിറുത്തുക തുടങ്ങിയ ചില നടപടികൾ ഇലക്ഷൻ കമ്മീഷൻ ചെയ്യുന്നതായി നാം കാണുന്നുണ്ട്.
ഇതു കമ്മീഷനു ചെയ്യാവുന്ന കാര്യമാണ്. ഇതു 48 മണിക്കൂറല്ല, ഇലക്ഷൻ കമ്മീഷന് ഈ അധികാരം ഉപയോഗിച്ചുകൊണ്ട് ഒരു നേതാവിനെ ഇലക്ഷൻ തീരുന്നതുവരെയും മാറ്റിനിറുത്താനുള്ള അധികാരമുണ്ട്. ഏതെങ്കിലും മുതിർന്ന ഒരു നേതാവ് വിദ്വേഷപ്രസംഗം നടത്തിക്കഴിഞ്ഞാൽ അതിന്റെയൊരു ഗൗരവം അനുസരിച്ച് വേണമെങ്കിൽ ഈ ഇലക്ഷൻ കഴിയുന്നതുവരെ പ്രചാരണരംഗത്തുനിന്നു മാറ്റിനിറുത്താം.
ചിഹ്നങ്ങൾ സംബന്ധിച്ച ഉത്തരവനുസരിച്ച് ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിരിക്കുന്ന ദേശീയ, പ്രാദേശിക പാർട്ടികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുകയോ കമ്മീഷൻ ഇറക്കിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ ആ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാനും അധികാരമുണ്ട്.
ദേശീയ പാർട്ടിക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം മറ്റൊരു പാർട്ടിക്കും രാജ്യത്ത് ഉപയോഗിക്കാനാകില്ല. അതുപോലെതന്നെ പ്രാദേശിക പാർട്ടിക്കു ലഭിച്ചിരിക്കുന്ന ചിഹ്നം ആ സംസ്ഥാനത്ത് മറ്റൊരു പാർട്ടിക്കും ഉപയോഗിക്കാനാകില്ല. ഇതാണ് അംഗീകാരമുള്ള പാർട്ടികൾക്കുള്ള ആനുകൂല്യം. പാർട്ടികളുടെ അംഗീകാരം പിൻവലിച്ചാൽ ഈ ആനുകൂല്യവും നഷ്ടപ്പെടും. അത്തരമൊരു ശിക്ഷാവിധികൂടി നടത്താൻ ഇലക്ഷൻ കമ്മീഷന് അധികാരമുണ്ടെന്ന് ചിഹ്നങ്ങളുടെ ഉത്തരവിൽ 16എ എന്ന പാരഗ്രാഫിൽ പറഞ്ഞിട്ടുണ്ട്.
ഇലക്ഷൻ കമ്മീഷന് ഇത്തരം അധികാരങ്ങളെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇലക്ഷൻ കമ്മീഷൻ ഇതിലൊരു തീരുമാനത്തിലെത്തണമെന്നു മാത്രം. ഏതെങ്കിലും നേതാക്കന്മാരുടെ പ്രസ്താവനങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു തീരുമാനിക്കണം. ഇതു സ്വമേധയാ പരിശോധിക്കാൻ ഇലക്ഷൻ കമ്മീഷന് അധികാരമുണ്ട്. ഇതിന് ആരെങ്കിലും പരാതി കൊടുക്കണമെന്നില്ല.
സത്യപ്രതിജ്ഞാ ലംഘനം
പ്രധാനമന്ത്രിയും മന്ത്രിമാരും, സംസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഇലക്ഷൻ പ്രചാരണത്തിൽ പങ്കെടുക്കുകയും ധാരാളം രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തുകയും ചെയ്യാറുണ്ട്. ഇതിൽ അവർ ചെയ്തിരിക്കുന്ന സത്യപ്രതിജ്ഞയിൽ രാജ്യത്തെ ജനങ്ങളോട്, എല്ലാവരോടും ശരി പ്രവർത്തിക്കും, ഒരു വിഭാഗത്തിനോ ഒരു വ്യക്തിക്കോ എതിരായി വിദ്വേഷം നിറഞ്ഞ പ്രവർത്തനം നടത്തുകയില്ല എന്നു വ്യക്തമായി പറയുന്നുണ്ട്. അതായത്, എല്ലാവരെയും താൻ തുല്യരായി കണക്കാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുകയും ചെയ്യും എന്നു പ്രതിജ്ഞയിലുണ്ട്. ഇത്തരമൊരു പ്രതിജ്ഞയ്ക്കെതിരായി ഏതെങ്കിലും ഒരു മന്ത്രി പ്രസ്താവനയോ പ്രസംഗമോ ചെയ്താൽ ആ മന്ത്രിയുടെ സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയാണ് സംഭവിക്കുക.
ഇലക്ഷൻ കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം പരിശോധിക്കുന്പോൾ ഈ ഘടകങ്ങളെല്ലാം പരിശോധിക്കാൻ കഴിയണം. അതിനുള്ള ബാധ്യത കമ്മീഷനുണ്ട്. ഏതെങ്കിലും ഒരു കാര്യത്തിൽ ഇടപെടുന്നില്ല എന്നുണ്ടെങ്കിൽ അത് ഇലക്ഷൻ കമ്മീഷനെ സംബന്ധിച്ചിടത്തോളം ആർട്ടിക്കിൾ 324ന്റെ ലംഘനം തന്നെയാണ്.
ഇലക്ഷൻ കമ്മീഷനു കൊടുത്തിരിക്കുന്ന അധികാരമെന്നത് നിങ്ങൾ ഈ രാജ്യത്തിന്റെ ഇലക്ഷൻ സുതാര്യമായി നടത്താൻ ബാധ്യസ്ഥരാണ് എന്നുള്ളതാണ്. സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്നത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനഘടകത്തിൽ ഉൾപ്പെട്ടതാണ്. അത് ഉറപ്പുവരുത്താൻ ഇലക്ഷൻ കമ്മീഷനു ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റുന്നത് കമ്മീഷന്റെ ചുമതലയാണ്. അതിൽനിന്നു മാറിനിൽക്കാൻ സാധ്യമല്ല എന്നുള്ളതാണ് ആർട്ടിക്കിൾ 324ന്റെ അർഥം.
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
Latest News
മെക്സികോയിൽ സർഫിംഗിനിടെ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഇസ്രയേലിലെ അൽ ജസീറ ഓഫീസിൽ റെയ്ഡ്; സംപ്രേക്ഷണം നിർത്തിച്ചു
കർണാടക മോഡൽ സംവരണം രാജ്യത്ത് നടപ്പാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് മോദി
പൂഞ്ചിൽ വ്യാപക പരിശോധന; നിരവധിപേർ കസ്റ്റഡിയിൽ
കെരെം ഷാലോമിന് നേരെ റോക്കറ്റ് ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു
Latest News
മെക്സികോയിൽ സർഫിംഗിനിടെ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഇസ്രയേലിലെ അൽ ജസീറ ഓഫീസിൽ റെയ്ഡ്; സംപ്രേക്ഷണം നിർത്തിച്ചു
കർണാടക മോഡൽ സംവരണം രാജ്യത്ത് നടപ്പാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് മോദി
പൂഞ്ചിൽ വ്യാപക പരിശോധന; നിരവധിപേർ കസ്റ്റഡിയിൽ
കെരെം ഷാലോമിന് നേരെ റോക്കറ്റ് ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top