x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ളോ​ൺ ക​ത്തീ​ഡ്ര​ലി​ൽ പ്ര​വേ​ശ​ന​ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി


Published: June 4, 2026 02:28 AM IST | Updated: June 4, 2026 02:28 AM IST

കൊ​ളോ​ൺ: ജ​ർ​മ​നി​യി​ലെ ച​രി​ത്ര​മു​റ​ങ്ങു​ന്ന കൊ​ളോ​ൺ ക​ത്തീ​ഡ്ര​ലി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു പ്ര​വേ​ശ​ന​ഫീ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്നു. 12 യൂ​റോ​യാ​യി​രി​ക്കും അ​ടു​ത്ത​മാ​സം മു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന​ഫീ​സ്.

എ​ന്നാ​ൽ പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് പ്ര​വേ​ശ​ന​ഫീ​സ് ഉ​ണ്ടാ​കി​ല്ല. പ​ള്ളി​യോ​ടു ചേ​ർ​ന്ന് പ​തി​മൂ​ന്നാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച ഇ​ര​ട്ട ഗോ​പു​ര​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് പ്ര​വേ​ശ​ന​ഫീ​സി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

റൈ​ൻ ന​ദി​ക്കും സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നും തൊ​ട്ട​ടു​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന മ​ധ്യ​കൊ​ളോ​ണി​ലെ ഈ ​ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം കൊ​ളോ​ൺ അ​തി​രൂ​പ​ത​യു​ടെ ഭ​ദ്രാ​സ​ന പ​ള്ളി​യാ​ണ്. ജ​ർ​മ​നി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശി​ക്ക​പ്പെ​ടു​ന്ന മ​ഹാ​നി​ർ​മി​തി​ക​ളി​ൽ ഒ​ന്നാ​ണി​ത്.

പ്ര​തി​വ​ർ​ഷം 60 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ് ഈ ​ക​ത്തീ​ഡ്ര​ൽ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​ത്. ജ​ർ​മ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ​യും ഗോ​ഥി​ക് നി​ർ​മാ​ണ​ശൈ​ലി​യു​ടെ​യും ച​രി​ത്രം പ​റ​യു​ന്ന ഈ ​പ​ള്ളി 1996 മു​ത​ൽ യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക സ്മാ​ര​കം​കൂ​ടി​യാ​ണ്.

പ​ള്ളി​ക​ളു​ടെ നി​ർ​മാ​ണ​കാ​ല​യ​ള​വി​ൽ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ​തെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത് കൊ​ളോ​ൺ ക​ത്തീ​ഡ്ര​ലാ​ണ്. 1248ൽ ​തു​ട​ങ്ങി​യ നി​ർ​മാ​ണം 632 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം 1880ലാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

 

Tags : Cologne Cathedral entry fee

Recent News

Corehub Up