സിംഗപ്പുർ: അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ രോഗശാന്തി ശുശ്രൂഷകനും വചനപ്രഘോഷകനുമായ റിഡംപ്റ്ററിസ്റ്റ് വൈദികൻ ഫാ. ജിനോ ഹെൻറിക്സ് സിംഗപ്പുരിൽ അന്തരിച്ചു. സിംഗപ്പുരിലെ വുഡ്ലാൻഡ്സ് ആശുപത്രിയിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
1937 ഓഗസ്റ്റ് 30ന് ഇന്ത്യയിൽ ജനിച്ച ഫാ. ജിനോ കരിസ്മാറ്റിക് നവീകരണം ഇന്ത്യയിൽ രൂപപ്പെടുത്തിയതിന്റെ മുഖ്യശില്പികളിൽ ഒരാളായിരുന്നു. വടക്കേ അമേരിക്കയിൽ ഉപരിപഠനം നടത്തിയ ഇദ്ദേഹം ഇന്ത്യയിലെ കാത്തലിക് കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ അമരക്കാരനായി.
1980 മുതൽ 89 വരെയുള്ള ഒമ്പതു വർഷക്കാലം നാഷണൽ സർവീസ് ടീം ചെയർമാനായിരുന്നു. പിന്നീട് ഏഷ്യൻ കരിസ്മാറ്റിക് സർവീസ് ടീം ചെയർമാനായും പ്രവർത്തിച്ചു. കൂടാതെ വിശുദ്ധ മദർ തെരേസയുടെ ആത്മീയ ഉപദേഷ്ടാവായി ഒരു പതിറ്റാണ്ടിലധികം ശുശ്രൂഷ ചെയ്തു.
ജീസസ് യൂത്ത്, ക്രിസ്റ്റീൻ പ്രസ്ഥാനങ്ങൾക്ക് ആരംഭഘട്ടത്തിൽ പിന്തുണയും പ്രോത്സാഹനവും ആത്മീയ നേതൃത്വവും നൽകി. സംസ്കാരം പിന്നീട്.
Tags : Fr. Gino Henriques passes away