x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ധനനീക്കം മുടങ്ങി ; വിപണിയിൽ ആശങ്ക, പരിഭ്രാന്തി ഇല്ല


Published: March 4, 2026 01:18 AM IST | Updated: March 4, 2026 02:36 AM IST

ഇ​​​റാ​​​ൻ യു​​​ദ്ധം നീ​​​ളു​​​ന്നു. ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള ക​​​പ്പ​​​ൽ ഗ​​​താ​​​ഗ​​​തം നി​​​ല​​​ച്ച മ​​​ട്ടാ​​​യി. ഗ​​​താ​​​ഗ​​​തം വി​​​ല​​​ക്കി​​​യ​​​താ​​​യി ഇ​​​റാ​​​ൻ സേ​​​ന പ​​​റ​​​ഞ്ഞു. എ​​​ങ്കി​​​ലും ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല നാ​​​ട​​​കീ​​​യ കു​​​തി​​​പ്പ് ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡ് വീ​​​പ്പ​​​യ്ക്ക് 83 ഡോ​​​ള​​​റി​​​ൽ എ​​​ത്തി.

യു​​​ദ്ധം തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു മു​​​മ്പു​​​ള്ള വി​​​ല​​​യി​​​ൽ​​നി​​​ന്നു 14 ശ​​​ത​​​മാ​​​നം മാ​​​ത്രം കൂ​​​ടു​​​ത​​​ൽ. വ​​​ലി​​​യ ഇ​​​ന്ധ​​​ന​​​ക്ഷാ​​​മം വ​​​രും മു​​​മ്പ് യു​​​ദ്ധം തീ​​​രുമെ​​​ന്ന പ്ര​​​തീ​​​ക്ഷ വി​​​പ​​​ണി​​​ക്കു​​​ണ്ട് എ​​​ന്നാ​​​ണ് ഈ ​​​മി​​​ത​​​മാ​​​യ വ​​​ർ​​​ധ​​​ന കാ​​​ണി​​​ക്കു​​​ന്ന​​​ത്. മു​​​മ്പൊ​​​ക്കെ വ​​​ലി​​​യ ക്ഷാ​​​മം വ​​​രു​​​മ്പോ​​​ൾ വി​​​ല ഇ​​​ര​​​ട്ടി​​​യോ മൂ​​​ന്നി​​​ര​​​ട്ടി​​​യോ ആ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു പ​​​തി​​​വ്.

ഇ​​​ന്ത്യ അ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​ന്ധ​​​ന​​​ല​​​ഭ്യ​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ തീ​​​വ്ര​​​പ​​​രി​​​ശ്ര​​​മം തു​​​ട​​​ങ്ങി. പെ​​​ട്രോ​​​ളി​​​യം ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ളു​​​ടെ (ഡീ​​​സ​​​ൽ, പെ​​​ട്രോ​​​ൾ) ക​​​യ​​​റ്റു​​​മ​​​തി വി​​​ല​​​ക്കാ​​​ൻ കേ​​​ന്ദ്രം ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ ഡീ​​​സ​​​ൽ, പെ​​​ട്രോ​​​ൾ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ 10 ശ​​​ത​​​മാ​​​നം ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ക​​​യാ​​​ണ്. ഹോ​​​ർ​​​മു​​​സ് വ​​​ഴി​​​യ​​​ല്ലാ​​​തെ ക്രൂ​​​ഡ് ഓ​​​യി​​​ലും ദ്ര​​​വീ​​​കൃ​​​ത പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​വും (എ​​​ൽ​​​എ​​​ൻ​​​ജി) പാ​​​ച​​​ക​​​വാ​​​ത​​​ക​​​വും (എ​​​ൽ​​​പി​​​ജി) എ​​​ത്തി​​​ക്കാ​​​നു​​​ള്ള വ​​​ഴി തേ​​​ടു​​​ക​​​യാ​​​ണ് ഇ​​​ന്ത്യ.

74 ദി​​​വ​​​സ​​​ത്തെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു വേ​​​ണ്ട എ​​​ണ്ണ​​​യാ​​​ണ് രാ​​​ജ്യ​​​ത്തു റി​​​സ​​​ർ​​​വ് ആ​​​യി ഉ​​​ള്ള​​​ത്. ഇ​​​ങ്ങോ​​​ട്ടു വ​​​രു​​​ന്ന എ​​​ണ്ണടാ​​​ങ്ക​​​റു​​​ക​​​ളി​​​ലും എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ളു​​​ടെ സം​​​ഭ​​​ര​​​ണി​​​ക​​​ളി​​​ലും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന ശേ​​​ഖ​​​ര​​​ത്തി​​​ലും കൂ​​​ടി ഉ​​​ള്ള​​​താ​​​ണ് ഇ​​​ത്. എ​​​ണ്ണ കി​​​ട്ടാ​​​താ​​​യാ​​​ൽ അ​​​തു മു​​​ഴു​​​വ​​​നും എ​​​ടു​​​ക്കാ​​​ൻ പ​​​റ്റി​​​ല്ല. പ്ര​​​തി​​​രോ​​​ധ സേ​​​ന​​​ക​​​ൾ​​​ക്കു വേ​​​ണ്ട ക​​​രു​​​ത​​​ൽ നി​​​ല​​​നി​​​ർ​​​ത്ത​​​ണം. ബാ​​​ക്കി​​​യേ സാ​​​ധാ​​​ര​​​ണ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് എ​​​ടു​​​ക്കാ​​​നാ​​​വൂ.

ഇ​​​ന്ത്യ​​​ക്ക് വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം, മം​​​ഗ​​ളൂ​​രു, പാ​​​ഡൂ​​​ർ (ക​​​ർ​​​ണാ​​​ട​​​കം) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്ട്രാ​​​റ്റ​​​ജി​​​ക് റി​​​സ​​​ർ​​​വ് ഉ​​​ണ്ട്. മൊ​​​ത്തം ശേ​​​ഷി 53.3 ല​​​ക്ഷം ട​​​ൺ. ഇ​​​ത് ഒ​​​ൻ​​​പ​​​ത​​​ര ദി​​​വ​​​സ​​​ത്തെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു തി​​​ക​​​യും. എ​​​ണ്ണ​​ക്ക​​​മ്പ​​​നി​​​ക​​​ളു​​​ടെ സം​​​ഭ​​​ര​​​ണി​​​ക​​​ളി​​​ലും ഇ​​​ങ്ങോ​​​ട്ടു​​​ള്ള ക​​​പ്പ​​​ലു​​​ക​​​ളി​​​ലും കൂ​​​ടി 64.5 ദി​​​വ​​​സ​​​ത്തേ​​​ക്കു വേ​​​ണ്ട ക്രൂ​​​ഡ് ഉ​​​ണ്ട്. മൊ​​​ത്തം 74 ദി​​​വ​​​സ​​​ത്തേ​​​ക്കു വേ​​​ണ്ട​​​ത്ര ക്രൂ​​​ഡ്.

ചൊ​​​വ്വാ​​​ഴ്ച ഹോ​​​ർ​​​മു​​​സ് വ​​​ഴി ര​​​ണ്ടു ക​​​പ്പ​​​ൽ മാ​​​ത്ര​​​മേ നീ​​​ങ്ങി​​​യു​​​ള്ളൂ എ​​​ന്നാ​​​ണു കെ​​​പ്ല​​​ർ ഏ​​​ജ​​​ൻ​​​സി പ​​​റ​​​യു​​​ന്ന​​​ത്. പ​​​തി​​​വു​​​ള്ള​​​തി​​​ന്‍റെ ഒ​​​രു ശ​​​ത​​​മാ​​​നം മാ​​​ത്രം. തി​​​ങ്ക​​​ളാ​​​ഴ്ച മൂ​​​ന്നെ​​​ണ്ണം നീ​​​ങ്ങി​​​യ​​​താ​​​ണ്. 706 ടാ​​​ങ്ക​​​ർ ക​​​പ്പ​​​ലു​​​ക​​​ളാ​​​ണ് എ​​​ണ്ണ​​​യും ദ്ര​​​വീ​​​കൃ​​​ത പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​വും നി​​​റ​​​യ്ക്കാ​​​നാ​​​യി കാ​​​ത്തു കി​​​ട​​​ക്കു​​​ന്ന​​​ത്.

യു​​​ദ്ധം നീ​​​ണ്ടാ​​​ൽ ലോ​​​ക​​​ത്തി​​ന്‍റെ ഇ​​​ന്ധ​​​ന​​​സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​കും. 2025ൽ ​​​ലോ​​​ക​​​ത്തി​​​ലെ ക​​​ട​​​ൽമാ​​​ർ​​​ഗ​​​മു​​​ള്ള ക്രൂ​​​ഡ് ഓ​​​യി​​​ൽ നീ​​​ക്ക​​​ത്തി​​​ന്‍റെ 31 ശ​​​ത​​​മാ​​​നം ഹോ​​​ർ​​​മു​​​സ് വ​​​ഴി​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​ദി​​​നം 130 ല​​​ക്ഷം വീ​​​പ്പ ക്രൂ​​​ഡ് ഓ​​​യി​​​ൽ ആ​​​ണു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ആ ​​​ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​ത്. 2025ൽ ​​​ഇ​​​ന്ത്യ​​​യു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ൽ 60 ശ​​​ത​​​മാ​​​നം പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ നി​​​ന്നാ​​​യി​​​രു​​​ന്നു. അ​​​ത​​​ത്ര​​​യും ഹോ​​​ർ​​​മു​​​സി​​​ലൂ​​​ടെ​​​യാ​​​ണു വ​​​ന്ന​​​ത്.

ആ​​​ഗോ​​​ള എ​​​ൽ​​​എ​​​ൻ​​​ജി നീ​​​ക്ക​​​ത്തി​​​ന്‍റെ 20 ശ​​​ത​​​മാ​​​ന​​​വും അ​​​തി​​​ലേ​​യാ​​​യി​​​രു​​​ന്നു. ക​​​പ്പ​​​ൽനീ​​​ക്കം മു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ഖ​​​ത്ത​​​ർ പ്ര​​​കൃ​​​തി​​​വാ​​​ത​​​ക ഉ​​​ത്​​​പാ​​​ദ​​​നം നി​​​ർ​​​ത്തി. ഇ​​​ന്ത്യ​​​യു​​​ടെ എ​​​ൽ​​​എ​​​ൻ​​​ജി ആ​​​വ​​​ശ്യ​​​ത്തി​​​ന്‍റെ 53 ശ​​​ത​​​മാ​​​നം ഖ​​​ത്ത​​​റി​​​ലും യു​​​എ​​​ഇ​​​യി​​​ലും നി​​​ന്നാ​​​ണ്. അ​​​തു മു​​​ഴു​​​വ​​​ൻ ഹോ​​​ർ​​​മു​​​സ് വ​​​ഴി​​​യും. പാ​​​ക്കി​​​സ്ഥാ​​​ന്‍റെ 99 ഉം ​​​ബം​​​ഗ്ലാ​​​ദേ​​​ശി​​​ന്‍റെ 72 ഉം ​​​ശ​​​ത​​​മാ​​​നം എ​​​ൽ​​​എ​​​ൻ​​​ജി ഇ​​​റ​​​ക്കു​​​മ​​​തി ഇ​​​തു​​​വ​​​ഴി ത​​​ന്നെ​​​യാ​​​ണ്.

ഇ​​​റാ​​​ന്‍റെ എ​​​ണ്ണ​​​യു​​​ടെ 80 ശ​​​ത​​​മാ​​​ന​​​വും വാ​​​ങ്ങു​​​ന്ന ചൈ​​​ന​​​യു​​​ടെ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ 40 ശ​​​ത​​​മാ​​​നം ഹോ​​​ർ​​​മു​​​സ് വ​​​ഴി​​​യാ​​​ണ്. എ​​​ൽ​​​എ​​​ൻ​​​ജി ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ 30 ശ​​​ത​​​മാ​​​ന​​​വും ഇ​​​തി​​​ലേ ത​​​ന്നെ. ജ​​​പ്പാ​​​ൻ, ദ​​​ക്ഷി​​​ണ കൊ​​​റി​​​യ തു​​​ട​​​ങ്ങി എ​​​ല്ലാ ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും ഹോ​​​ർ​​​മു​​​സ് ആ​​​ണ് ഊ​​​ർ​​​ജ ക​​​വാ​​​ടം. അ​​​ത് അ​​​ട​​​ഞ്ഞു കി​​​ട​​​ന്നാ​​​ൽ ഏ​​​ഷ്യ​​​ൻ സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​ക​​​ൾ നി​​​ശ്ച​​​ല​​​മാ​​​കും. വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യാ​​​കും ഫ​​​ലം.

എ​​​ണ്ണ ഉ​​​പ​​​യോ​​​ഗം ഇ​​​ത്ര​​​യും ഇ​​​ല്ലാ​​​തി​​​രു​​​ന്ന 1979ലെ ​​​ഇ​​​സ്‌​​ലാ​​​മി​​​ക വി​​​പ്ല​​​വ​​​വും തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ഇ​​​റാ​​​ക്ക്-​​ഇ​​​റാ​​​ൻ യു​​​ദ്ധ​​​വും ന​​​ട​​​ന്ന​​​പ്പോ​​​ൾ ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല മൂ​​​ന്നു മ​​​ട​​​ങ്ങാ​​​യി വ​​​ർ​​​ധി​​​ച്ചു. 1979 ആ​​​ദ്യം 13 ഡോ​​​ള​​റാ​​​യി​​​രു​​​ന്ന ക്രൂ​​​ഡ് വി​​​ല പി​​​റ്റേ വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ 40 ഡോ​​​ള​​​റി​​​ൽ എ​​​ത്തി. 1981 മു​​​ത​​​ൽ വി​​​ല ഇ​​​ടി​​​ഞ്ഞ് 1986ൽ 12 ​​​ഡോ​​​ള​​​റി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തി.

1990 ഓ​​​ഗ​​​സ്റ്റി​​​ൽ ഇ​​​റാ​​​ഖ് കു​​​വൈ​​​റ്റി​​​നെ കീ​​​ഴ​​​ട​​​ക്കി​​​യ​​​പ്പോ​​​ൾ എ​​​ണ്ണ​​​വി​​​ല 15 ഡോ​​​ള​​​റി​​​ൽ​​നി​​​ന്നു ര​​​ണ്ടു മാ​​​സം കൊ​​​ണ്ട് 40 ഡോ​​​ള​​​റി​​​ലേ​​​ക്കു കു​​​തി​​​ച്ചു. ഇ​​​റാ​​​ക്കി​​​നെ തു​​​ര​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് വി​​​ല 20 ഡോ​​​ള​​​റി​​​ലേ​​​ക്കു താ​​​ഴ്ന്ന​​​ത്.

2007-08ൽ ​​​ലോ​​​ക​​​ത്തി​​​ന്‍റെ​​​യും ഇ​​​ന്ത്യ, ചൈ​​​ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും സാ​​​മ്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച ഉ​​​യ​​​ർ​​​ന്ന തോ​​​തി​​​ലാ​​​യ​​​പ്പോ​​​ൾ ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല കു​​​തി​​​ച്ചു ക​​​യ​​​റി​​​യ സം​​​ഭ​​​വ​​​വും ഉ​​​ണ്ട്. 50 ഡോ​​​ള​​​റി​​​നു താ​​​ഴെ​​നി​​​ന്ന് 2008 ജൂ​​​ലൈ​​​യി​​​ൽ 147 ഡോ​​​ള​​​റി​​​ൽ എ​​​ത്തി. പി​​​റ്റേ വ​​​ർ​​​ഷം ആ​​​ഗോ​​​ള സാ​​​മ്പ​​​ത്തി​​​ക മാ​​​ന്ദ്യം വ​​​ന്നി​​​ട്ടാ​​​ണു വി​​​ല ഇ​​​ടി​​​ഞ്ഞ​​​ത്. ഇ​​​പ്പോ​​​ഴ​​​ത്തെ 14 ശ​​​ത​​​മാ​​​നം വി​​​ല​​​ക്ക​​​യ​​​റ്റം ലോ​​​ക​​​ത്തെ ഞെ​​​ട്ടി​​​ക്കാ​​​ത്ത​​​ത് അ​​​തു​​കൊ​​​ണ്ടാ​​​ണ്.

Tags : panic market Fuel movement halted Strait Hormuz Brent crude fuel shortage Middle East War

Recent News

Corehub Up