x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈമാത്രം; 101 നില കെട്ടിടം ഒന്നര മണിക്കൂറിൽ കീഴടക്കി ഹന്നോൾഡ്


Published: January 26, 2026 02:42 AM IST | Updated: January 26, 2026 02:42 AM IST

താ​യ്‌​പെ​യ്: സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ 101 നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വ​ലി​ഞ്ഞു​ക​യ​റി അ​മേ​രി​ക്ക​ൻ ക്ലൈം​ബ​ർ അ​ല​ക്സ് ഹ​ന്നോ​ൾ​ഡ്. താ​യ്‌​വാ​നി​ലെ താ​യ്പെ​യി​ൽ 508 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ‘താ​യ്പെ​യ് 101’ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലെ​ത്താ​ൻ 91 മി​നി​ട്ടു മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടി​വ​ന്ന​ത്. വ​ട​മോ, മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​ല്ലാ​തെ കൈ ​മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ക​യ​റ്റം.

സു​​​ര​​​ക്ഷാ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​തെ ഉ​​​യ​​​ര​​​ങ്ങ​​​ൾ കീ​​​ഴ​​​ട​​​ക്കി പ്ര​​​ശ​​​സ്തി​​​ നേ​​​ടി​​​യ വ്യ​​​ക്തി​​​യാ​​​ണ് ഹ​​​ന്നോ​​​ൾ​​​ഡ്. താ​​​യ്‌​​​വാ​​​ൻ അ​​​ധി​​​കൃ​​​ത​​​രു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ല​​​ത്തെ സാ​​​ഹ​​​സം. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​ർ നേ​​​രി​​​ട്ടു ക​​​ണ്ട​​​തി​​​നു പു​​​റ​​​മേ നെ​​​റ്റ്ഫ്ലി​​​ക്സി​​​ൽ ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണ​​​വുമു​​​ണ്ടാ​​​യി​​​രു​​​ന്നു. ചൈ​​​ന​​​യു​​​ടെ അ​​​ധി​​​നി​​​വേ​​​ശ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന താ​​​യ്‌‌​​​വാ​​​നെ ലോ​​​ക​​​ശ്ര​​​ദ്ധ​​​യി​​​ലെ​​​ത്തി​​​ച്ച​​​തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ലാ​​​യ് ചിം​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ നേ​​​തൃ​​​ത്വം ഹ​​​ന്നോ​​​ൾ​​​ഡി​​​നു ന​​​ന്ദി​​​പ​​​റ​​​ഞ്ഞു.

2004 മു​​​ത​​​ൽ 2010 വ​​​രെ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള കെ​​​ട്ടി​​​ട​​​മാ​​​യി​​​രു​​​ന്നു താ​​​യ്പെ​​​യ് 101. സ്പൈ​​​ഡ​​​ർ​​​മാ​​​ർ എ​​​ന്നു​​​വി​​​ളി​​​ക്കു​​​ന്ന ഫ്ര​​​ഞ്ച് ക്ലൈം​​​ബ​​​ർ അ​​​ല​​​ൻ റോ​​​ബ​​​ർ​​​ട്ട് 2004ൽ ​​​സു​​​ര​​​ക്ഷാ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് കെ​​​ട്ടി​​​ട​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ക​​​യ​​​റി​​​യി​​​രു​​​ന്നു.

Tags : Hannold conquers 101-story hands

Recent News

Corehub Up