ടെഹ്റാൻ: അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ. ഹോർമൂസ് ദ്വീപിൽവച്ചാണ് അമേരിക്കൻ യുദ്ധവിമാനം തകർത്തതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മിസൈൽ ഉപയോഗിച്ചാണ് യുദ്ധവിമാനം തകർത്തത്. യുദ്ധവിമാനത്തെ നിരീക്ഷിക്കുന്ന ദൃശ്യങ്ങളും ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം അമേരിക്കയോ ഇസ്രയേലോ യുദ്ധവിമാനം നഷ്ടപ്പെട്ടാതായി സ്ഥിരീകരിച്ചിട്ടില്ല. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ പ്ലാന്റുകൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇറാൻ യുദ്ധവിമാനം തകർത്തുവെന്ന അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Tags : Iran US F-15 fighter jet fighter jet war