ടെഹ്റാൻ: ഇസ്രേലി, അമേരിക്കൻ ആക്രമണത്തിൽ തകർന്ന ആണവ കേന്ദ്രങ്ങൾ കൂടുതൽ ശക്തിയോടെ പുനർനിർമിക്കുമെന്ന് ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ പറഞ്ഞു. ഇന്നലെ ഇറാനിലെ അണുശക്തി വകുപ്പിന്റെ ആസ്ഥാനം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഫാക്ടറികളും കെട്ടിടങ്ങളും നശിപ്പിക്കുന്നത് ഇറാന് പ്രശ്നമല്ലെന്ന് പസെഷ്കിയാൻ കൂട്ടിച്ചേർത്തു.
ജൂണിലെ യുദ്ധത്തിൽ ഇസ്രയേലും പിന്നീട് അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടിരുന്നു. നശിപ്പിച്ച ആണവകേന്ദ്രങ്ങൾ പുനരാരംഭിച്ചാൻ വീണ്ടും ആക്രമണത്തിന് ഉത്തരവിടുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അടുത്തിടെ മുന്നറിയിപ്പു നല്കുകയുണ്ടായി.
Tags : nuclear facilities