x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തല്ലുകൂടുന്ന വിദ്യാർഥികളെ ശിക്ഷിക്കാൻ നിയമവുമായി സിംഗപ്പുർ


Published: April 23, 2026 04:16 AM IST | Updated: April 23, 2026 04:16 AM IST


സിം​​​ഗ​​​പ്പു​​​ർ: സ്കൂ​​​ളു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ത​​​മ്മി​​​ൽ ത​​​ല്ലു​​​കൂ​​​ടു​​​ന്ന​​​തും പ​​​ര​​​സ്പ​​​രം പോ​​​ർ​​​വി​​​ളി ന​​​ട​​​ത്തു​​​ന്ന​​​തും വ​​​ർ​​​ധി​​​ച്ച​​​തോ​​​ടെ ഇ​​​തു ത​​​ട​​​യാ​​​ൻ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി സിം​​​ഗ​​​പ്പു​​​ർ സ​​​ർ​​​ക്കാ​​​ർ.
അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ൽ നി​​​യ​​​മ​​​ലം​​​ഘ​​​ക​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ചൂ​​​ര​​​ൽ​​​പ്ര​​​യോ​​​ഗ​​​വും ത​​​ട​​​വു​​​ശി​​​ക്ഷ​​​യും സ​​​സ്പെ​​​ൻ​​​ഷ​​​നു​​​മു​​​ണ്ടാ​​​കും. അ​​​ഞ്ചാം ക്ലാ​​​സ് മു​​​ത​​​ലു​​​ള്ള ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണു ശി​​​ക്ഷി​​​ക്കു​​​ക. പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ശി​​​ക്ഷ​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
ആ​​​ദ്യ​​​മാ​​​യാ​​​ണു കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ങ്കി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്ക് മൂ​​​ന്നു​​​മു​​​ത​​​ൽ അ​​​ഞ്ചു ദി​​​വ​​​സം വ​​​രെ ത​​​ട​​​വോ സ​​​സ്പെ​​​ൻ​​​ഷ​​​നോ ഉ​​​ണ്ടാ​​​കും. കു​​​റ്റ​​​കൃ​​​ത്യം ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ത​​​ട​​​വു​​​ കാ​​​ലാ​​​വ​​​ധി 14 ദി​​​വ​​​സം വ​​​രെ​​​യാ​​​യി ഉ​​​യ​​​രും. ഇ​​​തോ​​​ടൊ​​​പ്പം സ്കൂ​​​ളി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യും. മൂ​​​ന്ന് ചൂ​​​ര​​​ൽ​​​വ​​​ടി പ്ര​​​യോ​​​ഗ​​​വും ഉ​​​ണ്ടാ​​​കും.
കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ലേ​​​ർ​​​പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു കൗ​​​ൺ​​​സ​​​ലിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ശാ​​​സ്ത്രീ​​​യ​​​മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ന​​​ൽ​​​കി ന​​​ന്നാ​​​കാ​​​ൻ ആ​​​ദ്യം അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്നും വീ​​​ണ്ടും കു​​​റ്റം ചെ​​​യ്താ​​​ലാ​​​കും ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു പോ​​​കു​​​ക​​​യെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Tags : Singapore introduces

Recent News

Corehub Up