x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക്കിസ്ഥാനിൽ നാളെ ചർച്ച; വെടിനിർത്തൽ തുടരുമോ?


Published: April 8, 2026 10:11 PM IST | Updated: April 8, 2026 10:11 PM IST

ഇ​​​സ്‌​​​ല​​​മാ​​​ബാ​​​ദ്: ​​​ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യും വെ​​​ടി​​നി​​​ർ​​​ത്തി​​​യ​​​തോ​​​ടെ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ക്കു​​​ന്നി​​​ല്ല. യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ന​​ട​​​ത്താ​​​നു​​​ള്ള സ​​​മ​​​യ​​​മാ​​​ണ് ര​​​ണ്ടാ​​​ഴ്ച​​​ക്കാ​​​ലം.

ആ​​​ദ്യ ച​​​ർ​​​ച്ച നാ​​​ളെ പാ​​​ക്കി​​​സ്ഥാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ലാ​​​ണ്. പ​​​ര​​​സ്പ​​​ര വി​​​ശ്വാ​​​സ​​​ത്തോ​​​ടെ ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യ്ക്കും ച​​​ർ​​​ച്ച തു​​​ട​​​രാ​​​ൻ ക​​​ഴി​​​യു​​​മോ എ​​​ന്ന് ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ൽ വ്യ​​​ക്ത​​​മാ​​​കും. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ ര​​​ണ്ടു പ്രാ​​​വ​​​ശ്യം ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ട ക​​​യ്പേ​​​റി​​​യ അ​​​നു​​​ഭ​​​വം ഇ​​​റാ​​​നു​​​ണ്ട്.

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് അ​​​വി​​​ടു​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​ൻ സ്ഥി​​​രീ​​​രി​​​ച്ചു​​​വെ​​​ന്നാ​​ണു പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷ​​​ഹ്ബാ​​​സ് ഷ​​​രീ​​​ഫ് അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ തീ​​​രു​​​മാ​​​ന​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് പ​​​സെ​​​ഷ്കി​​​യാ​​​നും ഷ​​​രീ​​​ഫും ഫോ​​​ണി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി ആ​​​യി​​​രി​​​ക്കും ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​റാ​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി മു​​​ന്പു ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളി​​​ലും അ​​​ദ്ദേ​​​ഹ​​​മാ​​​ണ് ഇ​​​റാ​​​നു വേ​​​ണ്ടി പ​​​ങ്കെ​​​ടു​​​ത്ത​​​ത്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ആ​​​രാ​​​ണ് ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ൽ എ​​​ത്തു​​​ക​​​യെ​​​ന്ന​​​റി​​​യി​​​ല്ല. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ച്ച വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, ച​​​ർ​​​ച്ച​​​യി​​​ലെ വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും ഏ​​​ക​​​ദേ​​​ശ ധാ​​​ര​​​ണ​​​യു​​​ണ്ട്. നേ​​​ര​​​ത്തേ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പാ​​​ക്കി​​​സ്ഥാ​​​ൻ മു​​​ഖാ​​​ന്തി​​​രം ഇ​​​റാ​​​നു കൈ​​​മാ​​​റി​​​യ 15 ഇ​​​നി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​യി​​​രി​​​ക്കും ച​​​ർ​​​ച്ച​​​യെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

ഇ​​​റാ​​​ന്‍റെ മി​​​സൈ​​​ൽ, ആ​​​ണ​​​വ പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണി​​​ത്. ഇ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഇ​​​റാ​​​ൻ 10 ഇ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രെ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, സാ​​​ന്പ​​​ത്തി​​​ക ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ നീ​​​ക്കു​​​ക, ഹോ​​​ർ​​​മു​​​സി​​​ലെ പ​​​ര​​​മാ​​​ധി​​​കാ​​​രം അം​​​ഗീ​​​ക​​​രി​​​ക്കു​​​ക, സ​​​മാ​​​ധാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ൾ തു​​​ട​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​റാ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ. അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും ഇ​​​വ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ എ​​​ത്ര​​​മാ​​​ത്രം ത​​​യാ​​​റാ​​​വു​​​മെ​​​ന്ന് ക​​​ണ്ട​​​റി​​​യ​​​ണം.

ര​​​ണ്ടാ​​​ഴ്ച​​​ത്തെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വി​​​ജ​​​യ​​​മാ​​​ണെ​​​ന്നാ​​​ണ് വൈ​​​റ്റ്ഹൗ​​​സ് വ​​​ക്താ​​​വ് ക​​​രോ​​​ളി​​​ൻ ലെ​​​വി​​​റ്റ് പ​​​റ​​​ഞ്ഞ​​​ത്. അ​​​തേ​​​സ​​​മ​​​യം, വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ കാ​​​ല​​​യ​​​ള​​​വി​​​ൽ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ക്കു​​​മെ​​​ങ്കി​​​ലും അ​​​തി​​​ലൂ​​​ടെ​​​യു​​​ള്ള ക​​​പ്പ​​​ൽ ഗ​​​താ​​​ഗ​​​തം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത് ത​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ഇ​​​റാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : Talks Pakistan ceasefire continue? Iran US West Asian conflict Middle East War

Recent News

Corehub Up