x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോർമുസ് തുറക്കാൻ രാജ്യാന്തര സേന; ആവശ്യവുമായി യുഎഇ


Published: March 27, 2026 11:36 PM IST | Updated: March 27, 2026 11:36 PM IST

അ​​​​ബു​​​​ദാ​​​​ബി: ഇ​​​​റാ​​​​ന്‍റെ ഭീ​​​​ഷ​​​​ണി​​​​ക​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ച്ച് ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് വ​​​​ഴി​​​​യു​​​​ള്ള ഇ​​​​ന്ധ​​​​ന നീ​​​​ക്കം സു​​​​ഗ​​​​മ​​​​മാ​​​​ക്കാ​​​​ൻ രാ​​​​ജ്യാ​​​​ന്ത​​​​ര സേ​​​​ന​​​​യെ വി​​​​ന്യ​​​​സി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യി യു​​​​എ​​​​ഇ രം​​​​ഗ​​​​ത്ത്. ഈ ​​​​രാ​​​​ജ്യാ​​​​ന്ത​​​​ര സ​​​​മു​​​​ദ്ര ദൗ​​​​ത്യ സൈ​​​​നി​​​​ക​​​​സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കാ​​​​ൻ ത​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും യു​​​​എ​​​​ഇ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ദൗ​​​​ത്യ​​​​ത്തി​​​​നാ​​​​യി ത​​​​ങ്ങ​​​​ളു​​​​ടെ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യെ ഏ​​​​തു​​​​സ​​​​മ​​​​യ​​​​വും വി​​​​ട്ടു​​​​ന​​​​ൽ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും അ​​​​മേ​​​​രി​​​​ക്ക​​​​യെ​​​​യും പാ​​​​ശ്ചാ​​​​ത്യ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​​​യും യു​​​​എ​​​​ഇ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

ഹോ​​​​ർ​​​​മു​​​​സി​​​​നാ​​​​യി ക​​​​ഴി​​​​യു​​​​ന്ന​​​​ത്ര വി​​​​ശാ​​​​ല​​​​മാ​​​​യ ഒ​​​​രു രാ​​​​ജ്യാ​​​​ന്ത​​​​ര ദൗ​​​​ത്യ​​​​സേ​​​​ന രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ലാ​​​​ണു ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഇ​​​​റാ​​​​നെ​​​​തി​​​​രേ യു​​​​ദ്ധം ചെ​​​​യ്യാ​​​​ന​​​​ല്ല ഈ ​​​​ദൗ​​​​ത്യ​​​​സേ​​​​ന​​​​യെ​​​​ന്നും യു​​​​എ​​​​ഇ സ​​​​ർ​​​​ക്കാ​​​​ർ വൃ​​​​ത്ത​​​​ങ്ങ​​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. ആ​​​​ഗോ​​​​ള സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യ്‌​​​​ക്കെ​​​​തി​​​​രേ ഇ​​​​റാ​​​​ൻ യു​​​​ദ്ധം ചെ​​​​യ്യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​ല്ലാ​​​​വ​​​​രും ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നീ​​​​ങ്ങേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന ക​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണ് യു​​​​എ​​​​ഇ.

നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ അ​​​​ക​​​​മ്പ​​​​ടി​​​​യി​​​​ല്ലാ​​​​തെ ക​​​​ട​​​​ലി​​​​ടു​​​​ക്ക് വീ​​​​ണ്ടും തു​​​​റ​​​​ക്കാ​​​​ൻ എ​​​​ളു​​​​പ്പ​​​​വ​​​​ഴി​​​​യി​​​​ല്ലെ​​​​ന്നാ​​​​ണു ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളും ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ത്ര​​​​യും പെ​​​​ട്ടെ​​​​ന്നു​​​​ത​​​​ന്നെ ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്ക് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലൂ​​​​ടെ സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി ക​​​​ട​​​​ന്നു​​​​പോ​​​​കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ഭ​​​​ര​​​​ണ​​​​കൂ​​​​ടം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് വൈ​​​​റ്റ് ഹൗ​​​​സ് പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​രോ​​​​ലി​​​​ൻ ലീ​​​​വി​​​​റ്റ് പ​​​​റ​​​​ഞ്ഞു.

ത​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​രേ ഇ​​​​റാ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​ൽ ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ അ​​​​സ്വ​​​​സ്ഥ​​​​രാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ ഇ​​​​റാ​​​​നെ സൈ​​​​നി​​​​ക​​​​പ​​​​ര​​​​മാ​​​​യി നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് സൗ​​​​ദി അ​​​​റേ​​​​ബ്യ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഗ​​​ൾ​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​യോ​​​​ട് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തു​​​​പോ​​​​ലൊ​​​​രു അ​​​​വ​​​​സ​​​​രം ഇ​​​​നി ല​​​​ഭി​​​​ക്കി​​​​ല്ലെ​​​​ന്നും കി​​​​ട്ടി​​​​യ അ​​​​വ​​​​സ​​​​രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഇ​​​​റാ​​​​ന്‍റെ സൈ​​​​നി​​​​ക​​​​ശേ​​​​ഷി പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​ല്ലാ​​​​താ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു.

ഇ​​​​റാ​​​​ൻ ഇ​​​​തു​​​​വ​​​​രെ ന​​​​ട​​​​ത്തി​​​​യ ഏ​​​​ക​​​​ദേ​​​​ശം 85 ശ​​​​ത​​​​മാ​​​​നം ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും ല​​​​ക്ഷ്യം വ​​​​ച്ച​​​​ത് ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​​​യാ​​​​ണെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഗ​​​​ൾ​​​​ഫ് സ​​​​ഹ​​​​ക​​​​ര​​​​ണ കൗ​​​​ൺ​​​​സി​​​​ൽ (ജി​​​​സി​​​​സി) സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ജാ​​​​സിം അ​​​​ൽ ബു​​​​ദൈ​​​​വി ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​റാ​​​​ൻ എ​​​​ല്ലാ പ​​​​രി​​​​ധി​​​​ക​​​​ളും ലം​​​​ഘി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വി​​​​മ​​​​ർ​​​​ശി​​​​ച്ചു.​​​​

Tags : UAE demands international forces open Hormuz Hormuz West Asian Conflict Middle east war

Recent News

Corehub Up