x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ​പ്പോ​രി​ന് സ്ഥാനാർഥികൾ 1,08,580


Published: November 22, 2025 02:23 AM IST | Updated: November 22, 2025 02:23 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ള്ള​​​ത് 1,08,580 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ.

മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ; 13,595 പേ​​​ർ. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ 10,372 പേ​​​രും തൃ​​​ശൂ​​​രി​​​ൽ 11,079 പേ​​​രും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ 10,092 പേ​​​രും മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ണ്ട്.

കാ​​​സ​​​ർ​​​ഗോ​​​ഡ്-4374, ക​​​ണ്ണൂ​​​ർ-8238, വ​​​യ​​​നാ​​​ട്-3180, കോ​​​ഴി​​​ക്കോ​​​ട്-9977, ഇ​​​ടു​​​ക്കി-4257, കോ​​​ട്ട​​​യം-6276, ആ​​​ല​​​പ്പു​​​ഴ-7210, പ​​​ത്ത​​​നം​​​തി​​​ട്ട-4164, കൊ​​​ല്ലം-7141, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-8625 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 1,64,427 നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​തെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

സൂ​ക്ഷ്മ​ പ​രി​ശോ​ധ​ന ഇ​ന്ന്

ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​ആ​​​രം​​​ഭി​​​ക്കും. ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളാ​​​ണ് സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക.

Tags : local elections Kerala local body election candidates 108580

Recent News

Corehub Up