x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ൺ അ​ടി​ച്ചു ശ​ല്യ​പ്പെ​ടു​ത്തിയ​ത് ചോ​ദ്യം ചെ​യ്തു; മ​ല​പ്പു​റ​ത്ത് ഡോ​ക്ട​റു​ടെ കാ​ർ ക​ത്തി​ച്ചു

നിലമ്പൂർ ബ്യൂറോ
Published: December 1, 2025 05:46 PM IST | Updated: December 1, 2025 07:37 PM IST

നിലമ്പൂർ കോടതിപ്പടിക്കു സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിയ നിലയിൽ.

നി​ല​മ്പൂ​ർ: കോ​ട​തി​പ്പ​ടി​യി​ൽ വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ ക​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പെ​ട്രോ​ൾ പ​മ്പി​ലെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ നി​ന്ന് അ​ക്ര​മം ന​ട​ത്തി​യ​വ​രെ തി​രി​ച്ച​റി​ഞ്ഞു. കോ​ട​തി​പ്പ​ടി​യി​ലെ റോ​സ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ബാ​റി​നു സ​മീ​പ​ത്തെ വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​റാ​ണു ക​ത്തി​ച്ച​ത്.

ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ ബാ​റി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങി പോ​കു​ക​യാ​യി​രു​ന്ന മൂ​ന്നു​പേ​ർ ഈ ​വീ​ടി​നു മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും വീ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​വ​രും വീ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ മൂ​ന്നു​പേ​ർ ബു​ള്ള​റ്റി​ൽ തി​രി​ച്ചെ​ത്തി​യാ​ണ് കാ​ർ ക​ത്തി​ച്ച​തെ​ന്നാ​ണ് അ​ക്ര​മ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു വ്യ​ക്ത​മാ​കു​ന്ന​തെ​ന്നു പോ​ലീ​സ് പ‌​റ​ഞ്ഞു.

കോ​ട​തി​പ്പ​ടി​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന് കു​പ്പി​യി​ൽ പെ​ട്രോ​ൾ വാ​ങ്ങി​യാ​ണ് ഇ​വ​ർ കാ​ർ ക​ത്തി​ക്കാ​ൻ എ​ത്തി​യ​ത്. വീ​ടി​നു മു​ന്നി​ൽ മൂ​ന്നു കാ​റു​ക​ളാ​ണ് നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. ഗേ​റ്റ് തു​റ​ന്ന് വീ​ടി​ന്‍റെ മു​റ്റ​ത്തെ​ത്തി​യ സം​ഘം ഒ​രു കാ​റി​നു മു​ക​ളി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ കൊ​ണ്ടു​വ​ന്ന പെ​ട്രോ​ൾ മ​റ്റു ര​ണ്ടു കാ​റു​ക​ൾ​ക്കു മു​ക​ളി​ലേ​ക്ക് എ​റി​ഞ്ഞ് ക​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​രു കാ​റി​ലെ തീ ​ആ​ളി​ക്ക​ത്തി​യ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ സം​ഘം ഗേ​റ്റ് അ​ട​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗേ​റ്റ് അ​ട​ക്കു​ന്ന ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് കാ​ർ ക​ത്തു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ തീ​യ​ണ​ച്ചു. ക​ത്തി​ച്ച കാ​റി​ൽ ടാ​ങ്ക് നി​റ​യെ പെ​ട്രോ​ൾ ഉ​ണ്ടാ​യി​രു​ന്നു.

തീ ​പ​ട​ർ​ന്നി​രു​ന്നെ​ങ്കി​ൽ കാ​ർ ക​ത്തി പൊ​ട്ടി​ത്തെ​റി​ക്കാ​നും വീ​ട്ടി​ലേ​ക്ക് വ്യാ​പി​ക്കാ​നും ഇ​ട​യാ​യേ​നെ.​വീ​ട്ടു​കാ​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. അ​ക്ര​മം ന​ട​ത്തി​യ​വ​ർ കാ​ർ ക​ത്തി​ക്കു​മ്പോ​ൾ മു​ഖം മ​റ​ച്ചി​രു​ന്നു.

എ​ന്നാ​ൽ മു​ഖം മ​റ​ക്കാ​തെ​യാ​ണ് പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന് പെ​ട്രോ​ൾ വാ​ങ്ങി​യ​ത്. പെ​ട്രോ​ൾ പ​മ്പി​ലെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ നി​ന്ന് അ​വ​രെ തി​രി​ച്ച​റി​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ട്ടു​കാ​രു​മാ​യി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​വ​ർ ത​ന്നെ​യാ​ണ് കാ​ർ ക​ത്തി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

ബാ​ർ അ​ട​ച്ച ശേ​ഷം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് പ​തി​വാ​ണെ​ന്നും രാ​ത്രി മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ പ്ര​ദേ​ശ​ത്ത് സാ​മൂ​ഹ്യ വി​രു​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags : car car was set on fire nilamboor

Recent News

Corehub Up