x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ ശി​ക്ഷാ കാ​ലാ​വ​ധി നാ​ളെ പൂ​ർ​ത്തി​യാ​കും


Published: May 18, 2026 04:00 AM IST | Updated: May 18, 2026 04:00 AM IST

കോ​​​ഴി​​​ക്കോ​​​ട്: വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ട്ട് സൗ​​​ദി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് ഫ​​​റോ​​​ക്ക് കോ​​​ട​​​മ്പു​​​ഴ സ്വ​​​ദേ​​​ശി മ​​​ച്ചി​​​ല​​​ക​​​ത്ത് അ​​​ബ്ദു​​​ൾ റ​​​ഹീ​​​മി​​​ന്‍റെ ശി​​​ക്ഷാ കാ​​​ലാ​​​വ​​​ധി നാ​​​ളെ പൂ​​​ർ​​​ത്തി​​​യാ​​​കും.

സൗ​​​ദി​​​യി​​​ലെ പെ​​​രു​​​ന്നാ​​​ൾ അ​​​വ​​​ധി​​കൂ​​​ടി ക​​​ഴി​​​ഞ്ഞാ​​​യി​​​രി​​​ക്കും അ​​​ബ്ദു​​​ൾ​​​റ​​​ഹീം നാ​​​ട്ടി​​​ലെ​​​ത്തു​​​ക​​​യെ​​​ന്ന് അ​​​ബ്ദു​​​ൾ റ​​​ഹീം നി​​​യ​​​മ സ​​​ഹാ​​​യ സ​​​മി​​​തി അ​​​റി​​​യി​​​ച്ചു. വ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ കാ​​​ത്തി​​​രി​​​പ്പി​​​നൊ​​​ടു​​​വി​​​ൽ റ​​​ഹീം എ​​​ത്തു​​​ന്ന​​​തി​​​ന്‍റെ സ​​​ന്തോ​​​ഷ​​​ത്തി​​​ലാ​​ണു കു​​​ടും​​​ബം. വ​​​ർ​​​ഷ​​​ങ്ങ​​​ൾ നീ​​​ണ്ട നി​​​യ​​​മ പോ​​​രാ​​​ട്ട​​​മാ​​​ണ് ഒ​​​ടു​​​വി​​​ൽ ഫ​​​ല​​​പ്രാ​​​പ്തി​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്. സൗ​​​ദി ബാ​​​ല​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലാ​​​ണു അ​​​ബ്ദു​​​ൾ റ​​​ഹീം റി​​​യാ​​​ദി​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്. ഇരുപതു വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് റ​​​ഹീ​​​മി​​​ന്‍റെ മോ​​​ച​​​നം. മ​​​ല​​​യാ​​​ളി​​​ക​​​ൾ ഒ​​​രു​​​മി​​​ച്ചാ​​​ണ് സൗ​​​ദി ബാ​​​ല​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് 34 കോ​​​ടി രൂ​​​പ ദ​​​യാ​​​ധ​​​നം ന​​​ൽ​​​കി​​​യ​​​ത്.

ദ​​​യാ​​​ധ​​​നം ന​​​ൽ​​​കി വ​​​ധ​​​ശി​​​ക്ഷ ഒ​​​ഴി​​​വാ​​​ക്കി​​​യെ​​​ങ്കി​​​ലും മ​​​റ്റ് വ​​​കു​​​പ്പു​​​ക​​​ളി​​​ൽ 20 വ​​​ർ​​​ഷം ത​​​ട​​​വു​​ശി​​​ക്ഷ​​​യാ​​​യി​​​രു​​​ന്നു വി​​​ധി. ശി​​​ക്ഷാ കാ​​​ലാ​​​വ​​​ധി 19 ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.

റ​​​ഹീ​​​മി​​​ന്‍റെ തി​​​രി​​​ച്ചു​​​വ​​​ര​​​വ് ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ ഇ​​​ല്ലെ​​​ന്നും സൗ​​​ദി അ​​​റേ​​​ബ്യ എ​​​ന്ന രാ​​​ജ്യ​​​ത്തെ ഇ​​​ക​​​ഴ്‌​​​ത്താ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നും റ​​​ഹീം നി​​​യ​​​മ​​​സ​​​ഹാ​​​യ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ള്‍ പ​​​റ​​​യു​​​ന്നു. സൗ​​​ദി അ​​​റേ​​​ബ്യ​​​യു​​​ടെ നി​​​യ​​​മ വ്യ​​​വ​​​സ്ഥ​​​യെ ഇ​​​ക​​​ഴ്ത്തു​​​ന്ന​​​തു കേ​​​സി​​​ൽ തി​​​രി​​​ച്ച​​​ടി ഉ​​​ണ്ടാ​​​ക്കും.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മ്പോ​​​ൾ ഇ​​​ത് പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്ക​​​ണം. റ​​​ഹീ​​​മി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​നു വേ​​​ണ്ടി പി​​​രി​​​ച്ച​​​തി​​​ൽ പ​​​തി​​​നൊ​​​ന്ന​​​ര കോ​​​ടി രൂ​​​പ ബാ​​​ക്കി​​​യു​​​ണ്ട്. റ​​​ഹീം തി​​​രി​​​ച്ചു​​​വ​​​ന്ന​​​തി​​​നു​​​ശേ​​​ഷം പ​​​ണം എ​​​ന്തു ചെ​​​യ്യ​​​ണ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും അ​​​ബ്ദു​​​ൾ റ​​​ഹീം നി​​​യ​​​മ സ​​​ഹാ​​​യ സ​​​മി​​​തി അ​​​റി​​​യി​​​ച്ചു.

2006-ല്‍ ​​​ഡ്രൈ​​​വ​​​ര്‍ ജോ​​​ലി​​​ക്കാ​​​യി സൗ​​​ദി​​​യി​​​ല്‍ എ​​​ത്തി​​​യ റ​​​ഹീം സ്‌​​​പോ​​​ണ്‍​സ​​​റു​​​ടെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര​​​നാ​​​യ മ​​​ക​​​ന്‍ മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ലാ​​​ണ് ശിക്ഷ വിധിച്ചത്. മ​​നഃ​​​പൂ​​ര്‍​വ​​​മ​​​ല്ലാ​​​ത്ത കൈ​​​പ്പി​​​ഴ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യെ​​​ങ്കി​​​ലും വ​​​ധ​​​ശി​​​ക്ഷ​​​യാ​​​ണ് റ​​​ഹീ​​​മി​​​നെ തേ​​​ടി​​​യെ​​​ത്തി​​​യ​​​ത്.

Tags : Abdul Rahim' Saudi prison

Recent News

Corehub Up