x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞ​ങ്ങ​ൾ​ക്ക് ഒ​രു ആ​ശ​ങ്ക​യു​മി​ല്ല; യു​ഡി​എ​ഫ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തും: അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി


Published: March 20, 2026 01:57 PM IST | Updated: March 20, 2026 01:57 PM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് വ​ൻ‌ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ത​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ടെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് അ​വ​കാ​ശ​പ്പെ​ട്ടു. എ​ല്ലാ ജി​ല്ല​യി​ലും മു​ന്നേ​റ്റം ഉ​ണ്ടാ​കു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്ക് അ​നു​സ​രി​ച്ചു​ള​ള പ്ര​വ​ര്‍​ത്ത​നം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

"23 വ​ര്‍​ഷം കോ​ന്നി​യി​ലെ ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ച്ചു. പാ​ര്‍​ട്ടി പ​റ​ഞ്ഞ​പ്പോ​ള്‍ ആ​റ്റി​ങ്ങ​ലി​ലേ​ക്ക് മാ​റി. മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ച്ചു. ആ ​തീ​രു​മാ​നം അ​നു​സ​രി​ച്ചു. ആ​ദ്യ​ത്തെ എ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് തെ​റ്റി​ദ്ധ​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള​ള​തി​നാ​ലാ​ണ് ഡി​ലീ​റ്റ് ചെ​യ്ത​ത്.

പാ​ര്‍​ട്ടി​യാ​ണ് വ​ലു​ത്. ആ ​തീ​രു​മാ​നം തെ​റ്റാ​യാ​ലും ശ​രി​യാ​യാ​ലും അം​ഗീ​ക​രി​ക്കും. പാ​ര്‍​ട്ടി ഇ​പ്പോ​ള്‍ എ​ടു​ത്ത തീ​രു​മാ​നം ശ​രി​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് അം​ഗീ​ക​രി​ച്ച​ത്. യു​ഡി​എ​ഫി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു ആ​ശ​ങ്ക​യു​മി​ല്ല. ഒ​രു കാ​ലു​വാ​ര​ലും ഉ​ണ്ടാ​കി​ല്ല.'-​അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ജ​യി​ച്ചാ​ല്‍ മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും കോ​ന്നി​യി​ല്‍ താ​ന്‍ ന​ല്‍​കി​യ സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രാ​ണ് അം​ഗീ​ക​രി​ച്ച​തെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു. കോ​ന്നി​യി​ല്‍ സീ​റ്റ് കി​ട്ടാ​ത്ത​തി​ല്‍ ദുഃ​ഖ​മി​ല്ലെ​ന്നും പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ത​നി​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന എ​ല്ലാ ക​ട​മ​യും ഉ​ത്ത​ര​വാ​ദി​ത്വ​വും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : assembly election kerala adoor prakash mp udf

Recent News

Corehub Up