x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറങ്ങേണ്ട സ്‌റ്റേഷന്‍ മാറിപ്പോയി, തിരികെ ചാടിക്കയറി, ട്രെയിന്‍ യാത്രികന് ദാരുണാന്ത്യം

കോഴിക്കോട് ബ്യൂറോ
Published: November 19, 2026 12:43 PM IST | Updated: November 19, 2026 12:43 PM IST

അപകടത്തിൽ മരിച്ച സന്തോഷ്

കോഴിക്കോട്: സ്‌റ്റേഷന്‍ മാറി ഇറങ്ങിയെന്നു മനസിലാക്കിയപ്പോള്‍ തിരിച്ച് ട്രെയിനിലേക്ക് ചാടിക്കയറിയ മധ്യവയസ്‌കന് ദാരുണാന്ത്യം ഇരിങ്ങല്‍ സ്‌റ്റേഷനിലുണ്ടായ അപകടത്തില്‍ തിക്കോടി വടക്കേ മന്നത്ത് സന്തോഷ് (51) ആണ് മരിച്ചത്

ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സന്തോഷ്, ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ തിക്കോടിയാണെന്ന് തെറ്റിദ്ധരിച്ച് ഇറങ്ങുകയായിരുന്നു.

ട്രെയിന്‍ മുന്നോട്ടുനീങ്ങിയപ്പോഴാണ് സ്ഥലം മാറിയതായി മനസ്സിലായത്. തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് തിരികെ കയറാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. ഭാര്യ: ഷൈനി. മക്കള്‍: അശ്വിന്‍, സാരംഗ്, ആര്യ.

Tags : Train Passenger Accident Death

Recent News

Corehub Up