കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം. ഫറോക്ക് സ്വദേശിയായ 19 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ഇയാൾ ജോലി ചെയ്തിരുന്നത് ആലപ്പുഴയിലാണ്. ഇവിടെവച്ചാകാം രോഗബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. കോഴിക്കോട്ട് എത്തിയ ശേഷം പനിയും തലവേദനയും മാറാത്തതിനെതുടർന്നാണ് സ്രവ പരിശോധന നടത്തിയത്. ഇതിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടായി. കോഴിക്കോട് കോട്ടൂര്‍ സ്വദേശിയായ ഒന്‍പതുവയസുകാരനും കഴിഞ്ഞദിവസം അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Tags : Amoebic encephalitis Kozhikode