തിരുവനന്തപുരം: എൽഡിഎഫുമായി ഇടഞ്ഞു നിന്നിരുന്ന ആന്റണി രാജു സുധീർ കരമനയുടെ പ്രചാരണത്തിനായി ഇറങ്ങും. സിപിഎം നേതാക്കൾ നടത്തിയ അനുരഞ്ജനത്തിനെ തുടർന്നാണ് ആന്റണി രാജു പ്രചാരണത്തിനായി ഇറങ്ങുന്നത്.
ഇന്ന് നടക്കുന്ന വഞ്ചിയൂർ മേഖലാ കൺവൻഷൻ ആന്റണി രാജു ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിനു നൽകാതെ ഇടതുമുന്നണി ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണത്തിന് അദ്ദേഹം എത്തിയിരുന്നില്ല.
അതിനിടയിൽ വീഡിയോ സന്ദേശത്തിലൂടെ സുധീർ കരമനയ്ക്ക് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സിറ്റിംഗ് എംഎൽഎ ആന്റണി രാജുവിന് തൊണ്ടി മുതൽ കേസിലെ കോടതി വിധിയെ തുടര്‍ന്ന് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുധീര്‍ കരമനെയെ മത്സരിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചത്.
Tags : election antony raju sudheer karamana ldf