തിരുവനന്തപുരം: എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സുധീര്‍ കരമനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ആന്റണി രാജു വിട്ടു നിൽക്കുന്നതിൽ സിപിഎമ്മിൽ അമർഷം. ജനാധിപത്യ കേരള കോണ്‍ഗ്രസിന് തിരുവനന്തപുരം സീറ്റ് നല്‍കാത്തതിൽ പ്രതിഷേധിച്ചാണ് ആന്റണി രാജു വിട്ടു നിൽക്കുന്നതെന്നാണ് സൂചന.
നോമിനേഷന് സമര്‍പ്പണത്തിനും സുധീറിനൊപ്പം ആന്റണി രാജു എത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകണമെന്ന് ആന്റണി രാജുവിനോട് സിപിഎം നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. അതേസമയം സിപിഎം അനുനയ നീക്കം തുടരുന്നുണ്ട്.
സുധീര്‍ കരമനയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുന്‍ മന്ത്രിയായ ആന്റണി രാജുവിനെ എത്തിക്കാനാണ് ശ്രമം. ആന്റണി രാജുവിന് അയോഗ്യത നിലനിൽക്കുന്നതിനാലാണ് എല്‍ഡിഎഫ് സുധീര്‍ കരമനയെ സ്ഥാനാര്‍ഥിയാക്കിയത്.
Tags : election antony raju campaigning ldf candidate