തൃശൂർ: തൃശൂർ പൂരത്തിന്‍റെ വെടിക്കെട്ടിനു വേണ്ടി വെടിക്കോപ്പുകൾ ഒരുക്കിയിരുന്ന വെടിപ്പുരയിൽ വൻ സ്ഫോടനം. നാൽപതോളം പേർ ജോലി ചെയ്തിരുന്ന വെടിപ്പുരയിലാണ് വൻ സ്ഫോടനം നടന്നത്. വെടിപ്പുര പ്രവർത്തിച്ചിരുന്ന പാടത്തിന്‍റെ ചുറ്റുപാടുണ്ടായിരുന്ന മരങ്ങളെല്ലാം കത്തിനശിച്ചു. സ്ഫോടനമുണ്ടായി ഏറെ നേരത്തിനു ശേഷവും തുടർസ്ഫോടനങ്ങളുണ്ടായി. പരിക്കേറ്റ പലർക്കും മാരകമായ പൊള്ളലേറ്റെന്നാണ് വിവരം. മൂന്നു പേർ മരിച്ചു എന്നാണ് പ്രാഥമിക വിവരം.
വെടിപ്പുര പ്രവർത്തിച്ചിരുന്ന പാടത്തിന്‍റെ ചുറ്റുപാടും അപകടത്തിൽപ്പെട്ടവരുടെ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചു. കൂടുതൽ ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും വെടിക്കോപ്പുകൾ പൊട്ടിത്തെറിക്കുന്നതിനാൽ വെടിപ്പുര പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്ക് പൂർണതോതിലുള്ള രക്ഷാപ്രവർത്തനം നടത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ആശുപത്രിയിൽ എത്തിച്ച എട്ടു പേരുടെ നില അതീവഗുരുതരമാണ്.
വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. നിരവധിപ്പേർക്കു പരിക്കേറ്റു. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സംഭവം. നാല്പതോളം പേർക്ക് പൊള്ളലേറ്റതായാണ് പ്രാഥമിക വിവരം. പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.