x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ​ല​യ​ങ്ങ​ളി​ലെ ജാ​തി​വി​വേ​ച​നം ആ​ശ​ങ്കാ​ജ​ന​കം: ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: April 13, 2026 03:11 AM IST | Updated: April 13, 2026 03:11 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ ദ​​​ന്ത​​​ൽ കോ​​​ള​​​ജ് ബി​​​ഡി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി നി​​​തി​​​ൻ​​​രാ​​​ജി​​​ന്‍റെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഉ​​​ന്ന​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ ജാ​​​തി- വ​​​ർ​​​ണ അ​​​ധി​​​ക്ഷേ​​​പ​​​മു​​​ണ്ടെ​​​ന്ന മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ​​​യും ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യും നി​​​ല​​​പാ​​​ടി​​​നെ സ​​​ർ​​​ക്കാ​​​ർ ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണ​​​ണം.

സം​​​ഭ​​​വ​​​ത്തി​​​നു​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ​​​വ​​​രെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ള​​​ണം. ര​​​ണ്ട് അ​​​ധ്യാ​​​പ​​​ക​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത് വി​​​ഷ​​​യം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​രു​​​ത്. മ​​​ക​​​ൻ ക​​​ടു​​​ത്ത ജാ​​​തി വി​​​വേ​​​ച​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യെ​​​ന്നു മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പ​​​റ​​​യു​​​ന്നു. ജാ​​​തി​​​യേ​​​യും നി​​​റ​​​ത്തെ​​​യും ചൊ​​​ല്ലി​​​യു​​​ള്ള അ​​​ധി​​​ക്ഷേ​​​പ​​​ത്തി​​​നൊ​​​പ്പം ക്രൂ​​​ര​​​മാ​​​യ റാ​​​ഗി​​​ംഗി​​​നും നി​​​തി​​​ൻ വി​​​ധേ​​​യ​​​നായെന്നാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്.

ന​​​വോ​​​ത്ഥാ​​​ന കേ​​​ര​​​ള​​​മെ​​​ന്ന് മേ​​​നി ന​​​ടി​​​ക്കു​​​ന്പോ​​​ഴും ന​​​മ്മു​​​ടെ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം ജാ​​​തി വി​​​വേ​​​ച​​​നം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ന്ന​​​ത് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​ത്തെ സി​​​പി​​​എം ഭ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യി​​​ൽ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ന് എ​​​തി​​​രേയു​​​ള്ള ആ​​​ക്ര​​​മ​​​ണം വ​​​ൻ തോ​​​തി​​​ൽ വ​​​ർ​​​ധി​​​ച്ച​​​താ​​​യും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Tags : Caste discrimination galleries is a cause

Recent News

Corehub Up