x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സ്വർണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍റെ മാനനഷ്ടക്കേസിൽ തർക്കം സമർപ്പിച്ച് മുഖ്യമന്ത്രി

വെബ് ഡെസ്ക്
Published: July 13, 2026 07:52 PM IST | Updated: July 13, 2026 07:52 PM IST

കടകംപള്ളി സുരേന്ദ്രൻ,  വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ സമർപ്പിച്ച മാനനഷ്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തർക്കം സമർപിച്ചു. തിരുവനന്തപുരം മൂന്നാം സബ് കോടതിയിലാണ് മുഖ്യമന്ത്രി തർക്കം സമർപ്പിച്ചത്.

2016 മുതല്‍ 2021 വരെയാണ് കടകംപള്ളി ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുള്ളത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉള്ളതുപോലുള്ള ഉത്തരവാദിത്തം മന്ത്രി എന്ന നിലയില്‍ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്‍റെ വാദം.

എന്നാൽ സർക്കാരിനു ക്ഷേത്ര കാര്യങ്ങളിൽ ഉത്തരവാദിത്തം ഇല്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍റെ വാദം. മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശന്‍ മാപ്പ് പറയണമെന്നും, സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പു വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് കടകംപള്ളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.

Tags : ChiefMinister VDSatheesan KadakampallySurendran Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up