തൃശൂർ: പ്രഫ.എം. മുരളീധരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന മികച്ച കോളജ് അധ്യാപകർക്കുള്ള 2025-26 വർഷത്തെ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. കേരളത്തിലെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ അധ്യാപകർക്കാണ് അവാർഡ് നൽകുക.
അധ്യാപകർക്കു സ്വയമോ മറ്റുള്ളവരെയോ നാമനിർദേശം ചെയ്യാം. അപേക്ഷകർക്ക് 2026 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, വയസ് തെളിയിക്കുന്നതിനുള്ള രേഖ, അവാർഡിനായുള്ള രേഖകൾ എന്നിവ സഹിതമുള്ള അപേക്ഷ ജൂണ്‍ 30നകം സെക്രട്ടറി, പ്രഫ.എം. മുരളീധരൻ ഫൗണ്ടേഷൻ, മിണാലൂർ പി.ഒ., തൃശൂർ 680 581 എന്ന വിലാസത്തിൽ ലഭിക്കണം. ഫോണ്‍: 94471 85537.