x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​​​യാ​​​സ് ക​​​രീ​​​മി​​​നെ​​​തി​​​രാ​​​യ പ​​​രാ​​​തി​​​: കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ൾ പു​​​റ​​​ത്ത്


Published: April 29, 2026 02:36 AM IST | Updated: April 29, 2026 02:36 AM IST

കൊ​​​ച്ചി: റി​​​യാ​​​ലി​​​റ്റി ഷോ ​​​താ​​​ര​​​വും ന​​​ട​​​നു​​​മാ​​​യ ഷി​​​യാ​​​സ് ക​​​രീ​​​മി​​​നെ​​​തി​​​രാ​​​യ ലൈം​​​ഗി​​​ക ചൂ​​​ഷ​​​ണ, സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പ്‌ പ​​​രാ​​​തി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു. പ​​​രാ​​​തി​​​ക്കാ​​​രി​​​യോ​​​ട്‌ ഇ​​​യാ​​​ൾ പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ശ​​​ബ്‌​​​ദ​​​സ​​​ന്ദേ​​​ശ​​​മാ​​​ണ്‌ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്‌. ഇ​​​ത​​​ട​​​ക്ക​​​മു​​​ള്ള ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ്‌ യു​​​വ​​​തി പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി​​​യ​​​ത്‌.

പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ൽ ജിം​​​നേ​​​ഷ്യം ആ​​​രം​​​ഭി​​​ക്കാ​​​മെ​​​ന്നും ഇ​​​തി​​​ലേ​​​ക്കു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​നും ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി അ​​​ഡ്വാ​​​ൻ​​​സ്‌ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും പ​​​റ​​​ഞ്ഞ്‌ പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ശ​​​ബ്‌​​​ദ​​​സ​​​ന്ദേ​​​ശ​​​മാ​​​ണ്‌ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്‌. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ അ​​​യ​​​ച്ച ശ​​​ബ്‌​​​ദ​​​സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​ത്തു ല​​​ക്ഷംഅ​​​ക്ക‍ൗ​​​ണ്ടി​​​ൽ ന​​​ൽ​​​കേ​​​ണ്ടെ​​​ന്നും കൈ​​​യി​​​ൽ ത​​​ന്നാ​​​ൽ മ​​​തി​​​യെ​​​ന്നും ഷി​​​യാ​​​സ്‌ പ​​​റ​​​യു​​​ന്നു​​​ണ്ട്‌.

വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞാ​​​ലും ബ​​​ന്ധം തു​​​ട​​​രു​​​മെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​രി​​​ക്ക് അ​​​യ​​​ച്ച സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ഷി​​​യാ​​​സ്‌ പ​​​റ​​​യു​​​ന്നു. സ്‌​​​ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ക്ക​​​ൽ, ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ൽ, വ​​​ഞ്ച​​​ന ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി​​​യാ​​​ണ് പാ​​​ലാ​​​രി​​​വ​​​ട്ടം പോ​​​ലീ​​​സ്‌ ഷി​​​യാ​​​സി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്‌. ലൈം​​​ഗി​​​ക ചൂ​​​ഷ​​​ണം ന​​​ട​​​ന്ന​​​തു കോ​​​ഴി​​​ക്കോ​​​ട്ടാ​​​യ​​​തി​​​നാ​​​ൽ കേ​​​സ്‌ ചേ​​​വാ​​​യൂ​​​ർ പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി.

കൊ​​​ച്ചി​​​യി​​​ൽ വ​​​ന്ന്‌ താ​​​മ​​​സി​​​ക്കു​​​ന്ന യു​​​വ​​​തി​​​യാ​​​ണ്‌ ലൈം​​​ഗി​​​ക ചൂ​​​ഷ​​​ണ​​​വും സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പും ആ​​​രോ​​​പി​​​ച്ചു പ​​​രാ​​​തി ന​​​ല്‍കി​​​യ​​​ത്. പ​​​ല​​​ത​​​വ​​​ണ ലൈം​​​ഗി​​​ക​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ച്ചെ​​​ന്നും പ​​​ണം ന​​​ല്‍കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പോ​​​ണ്‍സൈ​​​റ്റി​​​ല്‍ ഇ​​​ടു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു​​​മാ​​​ണ് പ​​​രാ​​​തി.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് 2023ൽ ​​​യു​​​വ​​​തി ഷി​​​യാ​​​സ് ക​​​രീ​​​മി​​​നെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​ത്. 2024ലും 2025​​​ലും കോ​​​ഴി​​​ക്കോ​​​ട്‌ വ​​​ച്ച്‌ പ​​​ല​​​ത​​​വ​​​ണ ലൈം​​​ഗി​​​ക​​​മാ​​​യി ചൂ​​​ഷ​​​ണം ചെ​​​യ്‌​​​ത​​​താ​​​യാ​​​ണു പ​​​രാ​​​തി.

Tags : Complaint Shias Karim More evidence emerges

Recent News

Corehub Up