x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി: ജാ​ൻ​മ​ണി​ക്കെ​തി​രെ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: July 28, 2026 10:58 AM IST | Updated: July 28, 2026 11:04 AM IST

ജാ​ൻ​മ​ണി ദാ​സ്

കോ​ഴി​ക്കോ​ട്: സിജെപി പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​മു​ഖ മേ​ക്ക​പ്പ് ആ​ർ​ടി​സ്റ്റ് ജാ​ൻ​മ​ണി ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ബി​ജെ​പി നേ​താ​വ് ന​വ്യ ഹ​രി​ദാ​സ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സ​മൂ​ഹ​ത്തി​ൽ ല​ഹ​ള ഉ​ണ്ടാ​ക്കാ​നും സ​മാ​ധാ​നം ത​ക​ർ​ക്കാ​നു​മു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് എ​ഫ്ഐ​ആ​റി​ൽ പറയുന്നു.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 192, 356 (2), കേ​ര​ള പോ​ലീ​സ് ആ​ക്ട് 120 (ഒ) ​എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ജാ​ൻ​മ​ണി ദാ​സി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം സംഭവം വി​വാ​ദ​മാ​യ​തോ​ടെ ജാ​ൻ​മ​ണി ദാ​സ് പ​ര​സ്യ​മാ​യി ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നു.

 

Tags : modi Janmoni case Deepika DeepikaNewspaper NewsUpdate DailyNews NewsFlash

Recent News

Corehub Up