x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഹ​മ്മ​ദ് ഷി​യാ​സി​ന് സീ​റ്റി​ല്ല; സ​തീ​ശ​ൻ ച​ർ​ച്ച​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി


Published: March 18, 2026 07:20 AM IST | Updated: March 18, 2026 07:44 AM IST

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൊ​ട്ടി​ത്തെ​റി​യി​ലേ​ക്കെ​ന്ന് സൂ​ച​ന. ത​ന്നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രെ വെ​ട്ടി നി​ര​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ച​ർ​ച്ച​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കൊ​ച്ചി സീ​റ്റ് മു​ഹ​മ്മ​ദ് ഷി​യാ​സി​ന് ന​ൽ​ക​ണ​മെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ ശ​ക്ത​മാ​യി വാ​ദി​ക്കു​ക​യാ​ണ്. ദീ​പ്തി മേ​രി വ​ർ​ഗീ​സി​നാ​യി കെ.​സി.​വേ​ണു​ഗോ​പാ​ലും വാ​ദി​ക്കു​ന്നു​ണ്ട്. നെ​ടു​മ​ങ്ങാ​ട് മീ​നാ​ങ്ക​ൽ കു​മാ​റി​നെ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നേ​താ​ക്ക​ൾ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചു.

അ​തേ​സ​മ​യം അ​രു​വി​ക്ക​ര ആ​വ​ശ്യ​പ്പെ​ട്ട് ശി​വ​കു​മാ​റും ശ​ബ​രീ​നാ​ഥ​നും ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന 37 സീ​റ്റു​ക​ളി​ലും ഇ​ന്ന് ത​ന്നെ പ്ര​ഖ്യാ​പ​നം ന​ട​ക്കും. അ​തേ​സ​മ​യം കെ.​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

Tags : election Congress candidate list v.d.satheesan

Recent News

Corehub Up