x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം; ഗൂ​ഢാ​ലോ​ച​ന​യും എ​സ്ഐ​ടി അ​ന്വേ​ഷി​ക്കും


Published: June 3, 2026 09:26 AM IST | Updated: June 3, 2026 09:26 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ല്‍ റെ​യ്ഡ് ക​ഴി​ഞ്ഞി​റ​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യും എ​സ്ഐ​ടി അ​ന്വേ​ഷി​ക്കും. ത​ങ്ങ​ൾ​ക്ക് നേ​രി​യു​ണ്ടാ​യ ആ​ക്ര​മ​ണം ആ​സൂ​ത്ര​ത​മാ​ണെ​ന്ന് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ക്ര​മ​ണ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത പ്ര​തി​ക​ളു​ടെ ഫോ​ൺ കോ​ൾ വി​വ​ര​ങ്ങ​ളും മൊ​ബൈ​ൽ സ​ന്ദേ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കും. തെ​ളി​വു​ക​ൾ ല​ഭി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​താ​ക്ക​ളെ​ന്നോ പ്ര​വ​ർ​ത്ത​ക​രെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ പി​ടി​കൂ​ടു​മെ​ന്ന് എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ലെ​ത്തി​യ എ​സ്ഐ​ടി സം​ഘം ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ സ​നി​ത് റെ​ഡി​യ​ട​ക്കം ഏ​ഴ് പേ​രു​ടെ മൊ​ഴി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​കെ 26 പേ​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്. ബാ​ക്കി​യു​ള്ള​വ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നാ​ണ് വി​വ​രം.

പി​ടി​യി​ലാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും താ​ഴെ​ത​ട്ടി​ലു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ്. എ​ന്നാ​ൽ പാ​ർ​ട്ടി​യി​ലെ ഉ​ന്ന​ത നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് ഇ​ഡി ആ​രോ​പി​ക്കു​ന്ന​ത്.

 

 

Tags : cpm attack ed officials

Recent News

Corehub Up