തിരുവനന്തപുരം: സർക്കാരിന്റെ കൈവശമുള്ള ആനക്കൊന്പ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കത്തിച്ചുകളയുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടുതൽ ചർച്ചയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നു വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ.
ആനക്കൊന്പ് കത്തിച്ചു ലഭിക്കുന്ന ചാരം ആയുർവേദ ചികിത്സയ്ക്കുള്ള ഔഷധമായി ഉപയോഗിക്കാൻ കഴിയുമോ എന്ന കാര്യം ഈ രംഗത്തെ വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനം കൈക്കൊള്ളും.
Tags : Minister Saseendran elephant tusks burning after discussion