x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപിക കളര്‍ ഇന്ത്യ സീസണ്‍ അഞ്ച്: സ്‌കൂള്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു


Published: June 11, 2026 04:47 AM IST | Updated: June 11, 2026 04:47 AM IST

കോ​​​ട്ട​​​യം: ഒ​​​രേ​​​യൊ​​​രി​​​ന്ത്യ, ഒ​​​രൊ​​​റ്റ ജ​​​ന​​​ത എ​​​ന്ന സ​​​ന്ദേ​​​ശ​​​മു​​​യ​​​ര്‍ത്തി​​​യും ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദീ​​​പി​​​ക ക​​​ള​​​ര്‍ ഇ​​​ന്ത്യ പെ​​​യി​​​ന്‍റിം​​​ഗ് മ​​​ത്സ​​​രം സീ​​​സ​​​ണ്‍ അ​​​ഞ്ചി​​​ലേ​​​ക്ക് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ 80-ാം വാ​​​ര്‍ഷി​​​ക​​​വേ​​​ള​​​യി​​​ല്‍ കു​​​ട്ടി​​​ക​​​ളി​​​ല്‍ മാ​​​തൃ രാ​​​ജ്യ​​​ത്തോ​​​ടു​​​ള്ള സ്‌​​​നേ​​​ഹ​​​വും അ​​​ഖ​​​ണ്ഡ​​​ത​​​യും വ​​​ള​​​ര്‍ത്തു​​​ക​​​യെ​​​ന്ന​​​താ​​​ണു മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന​​​ ല​​​ക്ഷ്യം. ദീ​​​പി​​​ക​​​യു​​​ടെ 140-ാം വാ​​​ര്‍ഷി​​​ക​​​ത്തോ​​​ടും ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ​​ 75-ാം വാ​​​ര്‍ഷി​​​ക​​​ത്തോ​​​​​​ടുമനുബ​​​ന്ധി​​​ച്ച് വി​​​പു​​​ല​​​മാ​​​യ സ​​​മ്മാ​​​ന​​​ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് പ്ര​​​ത്യേ​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മ​​​ത്സ​​​ര തീ​​​യ​​​തി

2026 ഓ​​​ഗ​​​സ്റ്റ് ഏ​​​ഴ്, വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ത​​​ത് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കും. കെ​​​ജി (എ​​​ല്‍കെ​​​ജി, യു​​​കെ​​​ജി, സ്റ്റാ​​​ന്‍ഡേ​​​ര്‍ഡ് ഒ​​​ന്ന്), എ​​​ല്‍പി (സ്റ്റാ​​​ന്‍ഡേ​​​ര്‍ഡ് ര​​​ണ്ട്, മൂ​​​ന്ന്, നാ​​​ല്), യു​​​പി (സ്റ്റാ​​​ന്‍ഡേ​​​ര്‍ഡ് അ​​​ഞ്ച്, ആ​​​റ്, ഏ​​​ഴ്), ഹൈ​​​സ്‌​​​കൂ​​​ള്‍ (സ്റ്റാ​​​ന്‍ഡേ​​​ര്‍ഡ് എ​​​ട്ട്, ഒ​​​മ്പ​​​ത്, 10), ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി (സ്റ്റാ​​​ന്‍ഡേ​​​ര്‍ഡ് 11, 12) എ​​​ന്നി​​​ങ്ങ​​​നെ അ​​​ഞ്ച് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു മ​​​ത്സ​​​രം ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കെ​​​ജി, എ​​​ല്‍പി, യു​​​പി വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ക്ക് ക്ര​​​യോ​​​ണ്‍സും, എ​​​ച്ച്എ​​​സ്, എ​​​ച്ച്എ​​​സ്എ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ക്ക് ഏ​​​ത് മീ​​​ഡി​​​യ​​​വും മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ആ​​​ക​​​ര്‍ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍

മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ കു​​​ട്ടി​​​ക​​​ള്‍ക്കും സ്‌​​​കൂ​​​ളു​​​ക​​​ള്‍ക്കു​​​മാ​​​യി വി​​​പു​​​ല​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​ണു കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ കു​​​ട്ടി​​​ക​​​ള്‍ക്കും ദീ​​​പി​​​ക ക​​​ള​​​ര്‍ ഇ​​​ന്ത്യ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ന​​​ല്‍കും.

പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഓ​​​രോ സ്‌​​​കൂ​​​ളി​​​ലെ​​​യും വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കും ഓ​​​രോ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലും ഒ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തു​​​ന്ന​​​വ​​​ര്‍ക്കും ആ​​​ക​​​ര്‍ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളും സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്‍കും. മി​​​ക​​​ച്ച​​​ പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന കു​​​ട്ടി​​​ക​​​ള്‍ക്കാ​​​യി ഓ​​​രോ​​​ വി​​​ഭാ​​​ഗ​​​ത്തി​​​ലും 100 കു​​​ട്ടി​​​ക​​​ളി​​​ല്‍ ര​​​ണ്ടു പേ​​​ര്‍ക്ക് എ​​​ന്ന ക്ര​​​മ​​​ത്തി​​​ല്‍ ട്രോ​​​ഫി​​​യും ന​​​ല്‍കും.

ജി​​​ല്ലാ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ള്‍ നേ​​​ടു​​​ന്ന പ്ര​​​തി​​​ഭ​​​ക​​​ള്‍ക്ക് പ്ര​​​ത്യേ​​​ക സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കും. സ്‌​​​കൂ​​​ളി​​​ലെ മൊ​​​ത്തം കു​​​ട്ടി​​​ക​​​ളി​​​ല്‍ 70 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം കു​​​ട്ടി​​​ക​​​ളെ മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക്കു​​​ന്ന സ്‌​​​കൂ​​​ളു​​​ക​​​ള്‍ക്ക് ദീ​​​പി​​​ക ക​​​ള​​​ര്‍ ഇ​​​ന്ത്യ സ്‌​​​പെ​​​ഷ​​​ല്‍ ട്രോ​​​ഫി​​​ക​​​ള്‍ ന​​​ല്‍കും.

ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍

മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ സ്‌​​​കൂ​​​ളു​​​ക​​​ളും ജൂ​​​ലൈ 10നു ​​​മു​​​മ്പാ​​​യി​ പേ​​​ര് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ കൃ​​​ത്യ​​​മാ​​​യ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ജൂ​​​ലൈ 20ന​​​കം ദീ​​​പി​​​ക​​​യു​​​ടെ ഏ​രി​​​യാ മാ​​​നേ​​​ജ​​​ര്‍മാ​​​ര്‍ വ​​​ഴി​യോ, RDLERP.com ഓ​​​ണ്‍ലൈ​​​ന്‍ പോ​​​ര്‍ട്ട​​​ല്‍ വ​​​ഴി​​​യോ അ​​​പ്‌​​ലോ​​​ഡ് ചെ​​​യ്ത് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​ക്ക​​​ണം. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ഫീ​​​സ് 25 രൂ​​​പ.
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും
ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക
നി​​​ങ്ങ​​​ളു​​​ടെ ജി​​​ല്ല​​​യി​​​ലെ ഏ​​​രി​​​യാ മാ​​​നേ​​​ജ​​​ര്‍മാ​​​രെ​​​യോ താ​​​ഴെ പ​​​റ​​​യു​​​ന്ന ന​​​മ്പ​​​റു​​​ക​​​ളി​​​ലോ ബ​​​ന്ധ​​​പ്പെടാം: കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി: 9349599080, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം: 9349599028, ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട: 9349599105, എ​​​റ​​​ണാ​​​കു​​​ളം: 9349599059, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്: 9349599031, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്: 9349599025, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍ഗോ​​​ഡ്: 9349599039, കേ​​​ര​​​ള​​​ത്തി​​​ന് പു​​​റ​​​ത്തു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍: 7034023226.

Tags : Deepika's Colors India Season

Recent News

Corehub Up