x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​യ്യൂ​ർ ജ​യി​ലി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് ഡ്രോ​ൺ; രാ​ജ്യ​ത്ത് ആ​ദ്യം

വെബ് ഡെസ്‌ക്
Published: July 25, 2026 07:20 AM IST | Updated: July 25, 2026 07:20 AM IST

വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഒ​രു​ക്കി​യ എ​ഐ ഡ്രോ​ൺ സം​വി​ധാ​ന​ത്തി​ന്‍റെ ട്ര​യ​ൽ റ​ൺ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം​ ചെ​യ്യു​ന്നു.

വി​യ്യൂ​ര്‍: ജ​യി​ല്‍​സു​ര​ക്ഷ​യി​ല്‍ സാ​ങ്കേ​തി​ക വി​പ്ല​വ​ത്തി​നു തു​ട​ക്കം​കു​റി​ച്ച് വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ഡ്രോ​ണ്‍ സം​വി​ധാ​ന​ത്തി​ന്‍റെ ട്ര​യ​ല്‍ റ​ണ്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം​ചെ​യ്തു. കേ​ര​ള പ്രി​സ​ണ്‍​സ് ആ​ന്‍​ഡ് ക​റ​ക്‌​ഷ​ണ​ല്‍ സ​ര്‍​വീ​സ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ എ​സ്. ശ്രീ​ജി​ത്ത്, മ​ധ്യ​മേ​ഖ​ല ഡെ​പ്യൂ​ട്ടി ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രി​സ​ണ്‍​സ് എ​സ്. സ​ജീ​വ് എ​ന്നി​വ​രും മു​തി​ര്‍​ന്ന ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

ഡ്രോ​ണ്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ്ര​വ​ര്‍​ത്ത​ന​രീ​തി, സു​ര​ക്ഷാ സാ​ധ്യ​ത​ക​ൾ, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ പ്ര​യോ​ജ​നം എ​ന്നി​വ​യു​ടെ വി​ശ​ദ​മാ​യ അ​വ​ത​ര​ണ​വും ത​ത്സ​മ​യ പ്ര​ദ​ര്‍​ശ​ന​വും ന​ട​ന്നു. 139 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള വി​യ്യൂ​ര്‍ ജ​യി​ല്‍ കോം​പ്ല​ക്‌​സി​ല്‍ സെ​ന്‍​ട്ര​ല്‍ പ്രി​സ​ൺ, ഹൈ ​സെ​ക്യൂ​രി​റ്റി പ്രി​സ​ൺ, വ​നി​താ ജ​യി​ല്‍, ജി​ല്ലാ ജ​യി​ൽ, സ​ബ് ജ​യി​ല്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

നി​ല​വി​ല്‍ 1700 മു​ത​ല്‍ 2000 വ​രെ ത​ട​വു​കാ​രെ പാ​ര്‍​പ്പി​ക്കു​ന്ന ഈ ​കോം​പ്ല​ക്‌​സി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ചു​റ്റു​മ​തി​ലു​ക​ളു​ടെ അ​ഭാ​വം, മ​ര​ങ്ങ​ള്‍ നി​റ​ഞ്ഞ ഭൂ​പ്ര​കൃ​തി, ജീ​വ​ന​ക്കാ​രു​ടെ പ​രി​മി​ത​മാ​യ എ​ണ്ണം എ​ന്നി​വ സു​ര​ക്ഷാ നി​രീ​ക്ഷ​ണ​ത്തി​ന് വെ​ല്ലു​വി​ളി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ്രോ​ണ്‍ സം​വി​ധാ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നത്. മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​ക്കൊ​പ്പം ആ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ സം​യോ​ജി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ജ​യി​ല്‍ സു​ര​ക്ഷ​യും അ​ച്ച​ട​ക്ക​വും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

എ​ഐ അ​ധി​ഷ്ഠി​ത സി​സി​ടി​വി വി​ശ​ക​ല​ന സം​വി​ധാ​ന​വും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു. സം​ശ​യാ​സ്പ​ദ​മാ​യ ച​ല​ന​ങ്ങ​ൾ വേ​ഗ​ത്തി​ല്‍ തി​രി​ച്ച​റി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ളും പ​രി​പാ​ടി​യി​ൽ വി​ശ​ദീ​ക​രി​ച്ചു. ഭാ​വി​യി​ല്‍ സം​സ്ഥാ​ന​ത്തെ മ​റ്റു ജ​യി​ലു​ക​ളി​ലും സ​മാ​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് ജ​യി​ല്‍ വ​കു​പ്പ് അ​റി​യി​ച്ചു. 

Tags : Drone surveillance Viyyur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up