x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ലെ ഡി​സ്കൗ​ണ്ട് ബോ​ര്‍​ഡ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കു വി​ധേ​യ​മാ​ക്ക​ണം: എ​കെ​സി​ഡി​എ

വെബ് ഡെസ്‌ക്
Published: July 25, 2026 07:52 AM IST | Updated: July 25, 2026 08:46 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: മ​രു​ന്നു​ക​ളു​ടെ വി​ല​ക്കി​ഴി​വ് സം​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തോ അ​വ്യ​ക്ത​മാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​തോ ആ​യ ഡി​സ്‌​കൗ​ണ്ട് ബോ​ര്‍​ഡു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഡ്ര​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ​യും ലൈ​സ​ന്‍​സിം​ഗ് അ​ഥോ​റി​റ്റി​ക​ളെ​യും രേ​ഖാ​മൂ​ലം അ​റി​യി​ക്കു​ക​യും നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള കെ​മി​സ്റ്റ്‌​സ് ആ​ന്‍​ഡ് ഡ്ര​ഗി​സ്റ്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (എ​കെ​സി​ഡി​എ) അം​ഗ​ങ്ങ​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി.

ഡി​ജി​റ്റ​ല്‍ ഡി​സ്‌​പ്ലേ പ​ര​സ്യ​ങ്ങ​ള്‍, വി​ല​ക്കി​ഴി​വ് ബോ​ര്‍​ഡു​ക​ള്‍ എ​ന്നി​വ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് ഡ്ര​ഗ്‌​സ് ആ​ന്‍​ഡ് കോ​സ്‌​മെ​റ്റി​ക്‌​സ് നി​യ​മ​ത്തി​ന്‍റെ​യും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ​യും ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എ​ല്ലാ ലൈ​സ​ന്‍​സിം​ഗ് അ​ഥോ​റി​റ്റി​ക​ള്‍​ക്കും ഡ്ര​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്കും സം​സ്ഥാ​ന ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അം​ഗ​ങ്ങ​ള്‍​ക്ക് അ​സോ​സി​യേ​ഷ​ന്‍ നി​ര്‍​ദേ​ശം കൈ​മാ​റി​യ​ത്.

14 ശ​ത​മാ​നം മാ​ത്രം റി​ട്ടേ​യി​ല്‍ വ്യാ​പാ​രി​ക്ക​ള്‍​ക്കു ലാ​ഭം ല​ഭി​ക്കു​ന്ന ഇ​ന്‍​സു​ലി​ന്‍ പോ​ലു​ള്ള മ​രു​ന്ന​ക​ള്‍ 80 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ട് ന​ല്‍​കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​ന്‍റെ യാ​ഥാ​ര്‍​ഥ്യ​വും മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും പ​രി​ശോ​ധി​ക്കേ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​എ​ന്‍. മോ​ഹ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ത​ര്യ​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Legal discount boards medical shops Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up