x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ​മാ​യി മ​ത്സ്യം ന​ൽ​കി​യി​ല്ല; വ​യോ​ധി​ക​നാ​യ ക​ച്ച​വ​ട​ക്കാ​ര​ന് നേ​രെ ആ​ക്ര​മ​ണം

വെബ് ഡെസ്‌ക്
Published: July 29, 2026 09:53 PM IST | Updated: July 29, 2026 09:53 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ സൗ​ജ​ന്യ​മാ​യി മ​ത്സ്യം ന​ൽ​കാ​ത്ത​തി​ന് ക​ച്ച​വ​ട​ക്കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. തു​രു​ത്തി സ്വ​ദേ​ശി ഹ​നീ​ഫ്(66) ആ​ണ് മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ തീ​ക്ക​ട്ട സ്വ​ദേ​ശി ബൈ​ജു ആ​ണ് പി​ടി​യി​ലാ​യ​ത്.

സൗ​ജ​ന്യ​മാ​യി മ​ത്സ്യം ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​തോ​ടെ ബൈ​ജു ഹ​നീ​ഫി​നെ മു​ഖ​ത്ത​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​ല​ത്ത് വീ​ണു​കി​ട​ന്ന വ​യോ​ധി​ക​ന്‍റെ ത​ല​യ്ക്ക് ക​രി​ങ്ക​ൽ ഉ​പ​യോ​ഗി​ച്ച് ഇ​ടി​ക്കു​ക​യും ചെ​യ്തു.

പി​ടി​യി​ലാ​യ ബൈ​ജു നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബൈ​ജു സൗ​ജ​ന്യ​മാ​യി മ​ത്സ്യം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും അ​സ​ഭ്യം പ​റ​ഞ്ഞി​രു​ന്ന​താ​യും ഹ​നീ​ഫ് ആ​രോ​പി​ക്കു​ന്നു.

 

Tags : Kochi FortKochi Crime Police Investigation CaseFile FIR

Recent News

Corehub Up